ചാനല്‍

അല്ല, എന്താ ശരിക്കും പ്രശ്നം?

­നാ­ട­റി­യാ­ത്ത, നാ­ട്ടാ­ര­റി­യാ­ത്ത വാര്‍­ത്ത­കള്‍ പെ­രു­പ്പി­ച്ച് കു­റേ 'ഫ­യല്‍' ഫോ­ട്ടോ­സും, 'ഫോ­ട്ടോ­ഷോ­പ്പ്' ഫോ­ട്ടോ­സും, 'ഫ' യില്‍ തു­ട­ങ്ങു­ന്ന വാ­ക്കു­കള്‍ കൊ­ള്ളി­ച്ച വി­വ­ര­ണ­വും ഉള്‍­പ്പ­ടെ പബ്ലി­ഷ് ചെ­യ്ത്, അതി­നു കു­റേ ഷെ­യര്‍, ലൈ­ക്ക്, കമ­ന്റ് ഒക്കെ ശേ­ഖ­രി­ച്ച് ആളാ­വുക നമ്മു­ടെ ഫേ­സ്ബു­ക്കി­ലെ ഒരു പ്ര­വ­ണത ആണ­ല്ലോ. പല­രും സദു­ദ്ദേ­ശ്യ­ത്തോ­ടെ ചെ­യ്യു­മ്പോള്‍, മറ്റ് പല­രും ഏതാ­ണ്ടൊ­രു 'സ­ദാ­ചാര പോ­ലീ­സ്' സ്റ്റൈ­ലാ­ണ്.

image

ലൈഫ് എലിമിനേറ്റഡ് അഥവാ ചീപ്പ്‌ലി ലൈവ്

­വര്‍­ഷ­ങ്ങ­ളാ­യി ഏഷ്യാ­നെ­റ്റില്‍ തി­ങ്കള്‍ മു­തല്‍ വെ­ള്ളി­വ­രെ സം­പ്രേ­ഷ­ണം ചെ­യ്തു­വ­രു­ന്ന ­സ്റ്റാര്‍ സി­ങ്ങര്‍ എന്ന പാ­ട്ടു­റി­യാ­ലി­റ്റി ഷോ വെ­ള്ളി, ശനി, ഞാ­യര്‍ ദി­വ­സ­ങ്ങ­ളി­ലേ­ക്ക് മാ­റു­ന്നു. പൊ­ന്നും­വി­ല­യു­ള്ള ആ പ്രൈം­ടൈ­മി­നെ ലക്ഷ്യം­വ­ച്ചു­ത­ന്നെ­യാ­വ­ണം, മറ്റൊ­രു പടം കളി­ച്ചു­തു­ട­ങ്ങി­യി­രി­ക്കു­ന്നു - 'സി­റ്റി ഗേള്‍­സ്' എന്ന റി­യല്‍ - റി­യല്‍ ഷോ. കടി­ച്ചു­കൊ­ണ്ടി­രു­ന്ന­തി­നേ­ക്കാ­ളും വലു­ത് അള­യി­ലാ­ണി­രു­ന്നി­രു­ന്ന­തെ­ന്ന് ആദ്യ­ത്തെ തല­നീ­ട്ട­ലില്‍­ത്ത­ന്നെ പ്ര­തി­ലോ­മ­പ­ര­ത­യില്‍ നീ­ലി­പ്പി­ച്ചു­ഞെ­ട്ടി­ച്ചു­കൊ­ണ്ട് ­ചാ­നല്‍ മാ­ട­മ്പി തെ­ളി­യി­ക്കു­ന്നു. അല്ലെ­ങ്കില്‍­ത്ത­ന്നെ കടി­ച്ച­തില്‍‌­ക്കു­റ­ഞ്ഞ എന്തി­നോ­ടാ­ണ് അസം­ഖ്യം സാം­സ്കാ­രി­ക­വാ­സു­കി­മാര്‍ ഊതി­ക്കേ­റ്റിയ വി­ഷ­ത്തില്‍ ഇതി­നോ­ട­കം അരാ­ഷ്ട്രീ­യ­പ്ര­തി­രോ­ധ­മാര്‍­ജ്ജി­ച്ചു­ക­ഴി­ഞ്ഞ കേ­ര­ള­ത്തി­ന്റെ സാം­സ്കാ­രി­ക­ശ­രീ­രം പ്ര­തി­ക­രി­ക്കാന്‍ പോ­കു­ന്ന­ത്?

image

ക്ലറിക്കൽ മിസ്റ്റേക്ക്

­മാ­ധ്യ­മം വാ­രി­ക­യി­ലൂ­ടെ ­വി­ജു വി നാ­യര്‍ തു­റ­ന്നു­വി­ട്ട ഇ-മെ­യില്‍ വി­വാ­ദം വലിയ തോ­തില്‍ മൂ­ന്നാം ദി­വ­സം കെ­ട്ട­ട­ങ്ങി. പതി­വ് പോ­ലെ ലൂ­പ്പ് ഹോ­ളില്‍ പി­ടി­ച്ച് രക്ഷ­പ്പെ­ടാ­നു­ള്ള ഉമ്മന്‍ ചാ­ണ്ടി­യു­ടെ വൈ­ഭ­വം വി­ജ­യി­ച്ച­തും മാ­തൃ­ഭൂ­മി­യും മനോ­ര­മ­യും പോ­ലു­ള്ള പത്ര­ങ്ങ­ളാ­ണ് കേ­ര­ള­ത്തി­ലെ വലി­യൊ­രു വി­ഭാ­ഗം ജന­ങ്ങള്‍ വാ­യി­ക്കു­ന്ന­ത് എന്ന­തു­കൊ­ണ്ടും ഈ വി­വാ­ദം അധിക കാ­ലം നി­ല­നില്‍­ക്കി­ല്ല. പക്ഷെ കേ­ര­ള­ത്തി­ലെ വി­വിധ ദൃ­ശ്യ മാ­ധ്യ­മ­ങ്ങള്‍ ഈ വി­ഷ­യം അര്‍­ഹി­ക്കു­ന്ന ഗൗ­ര­വ­ത്തില്‍ തന്നെ ചര്‍­ച്ച ചെ­യ്തു. അതു­കൊ­ണ്ട് തന്നെ ചാ­ന­ലു­ക­ളി­ലൂ­ടെ ഈ വി­ഷ­യം ഫോ­ളോ ചെ­യ്ത­വര്‍­ക്ക് ഒരു­പാ­ട് സം­ശ­യ­ങ്ങള്‍ ഉണ്ടാ­കും­.

image

ഷോട്ട് കൊമേഷ്യല്‍ ബ്രേക്‍

­ടി വി കാ­ണാ­നി­രു­ന്നാ പൊ­തു­വേ മു­ഷി­പ്പാ­ണ്. പു­തിയ ­ചാ­നല്‍ വന്നു, സം­ഭ­വം ആണ്, അങ്ങ­നെ­യാ­ണ് ഇങ്ങ­നെ­യാ­ണ് എന്നൊ­ക്കെ പറ­ഞ്ഞ് അവ­സാ­നം കാ­ണാന്‍ ചെ­ന്ന­പ്പൊ ശര്‍­ദി­ക്കാന്‍ (sic) വന്നു. എന്താ­ണാ സീ­രി­യ­ലു­ക­ളു­ടെ­യും പരി­പാ­ടി­ക­ളു­ടെ­യു­മൊ­ക്കെ ഒരു ഇത്. ചെല പേ­രു­ക­ള­ന്നെ കേ­ട്ടാല്‍ ചി­രി­ക്കാന്‍ വരും. ഏതോ ഒന്നി­ല് ഷമ്മി തി­ല­ക­ന്റെ വൃ­ത്തി­കെ­ട്ട വി­ഗ് കണ്ടാ­ത്ത­ന്നെ ഓഫ് ചെ­യ്ത് പോ­കാന്‍ തോ­ന്നും. ആണു­ങ്ങള്‍ പെ­ണ്ണു­ങ്ങള്‍­ടെ മു­ഖ­ത്ത­ടി­ക്കണ സീ­നും പെ­ണ്ണു­ങ്ങള്‍ അടി­ക്കാ­നോ­ങ്ങു­മ്പൊ തട­യണ ആണി­ന്റെ കയ്യും അങ്ങ­നെ സ്ഥി­രം കാ­ഴ്ച­കള്‍ തന്നെ; ചാ­നല്‍ പു­തി­യ­താ­യാ­ലും പഴ­യ­താ­യാ­ലും. സീ­രി­യ­ലു­ക­ളൊ­ക്കെ­പ്പി­ന്നെ കാ­ലാ­കാ­ല­മാ­യി ഇങ്ങ­നെ­ത്ത­ന്നെ­യാ­ണ­ല്ലോ, വല്യ മാ­റ്റൊ­ന്നും ഇനി ണ്ടാ­വാന്‍ പോ­ണി­ല്ല­ല്ലോ എന്നൊ­ക്കെ വി­ചാ­രി­ക്കാം. ചാ­ന­ലു­ക­ളെ­ത്ര പു­തീ­ത്ണ്ടാ­യി വന്നാ­ലും അങ്ങ­നെ­ത്ത­ന്നെ. പക്ഷെ റി­മോ­ട്ടെ­ടു­ത്ത് വലി­ച്ചെ­റി­യാ­നും ടി വി തന്നെ തല്ലി­പ്പൊ­ട്ടി­ക്കാ­നും എനി­ക്ക് തോ­ന്നാ­റ് സീ­രി­യ­ലും സി­നി­മേം കാ­ണു­മ്പ­ഴ­ല്ല.

­പ­ര­സ്യം­.

image

അണ്‍റിയാലിറ്റി ഷോ - പി.ജയചന്ദ്രന്റെ കൊലവിളിയും ചാനലുകളുടെ കൊലവെറിയും

­കേ­ര­ള­ത്തി­ന്റെ തന­തു­ക­ല­യാ­ണ്‌ മി­മി­ക്രി. മി­മി­ക്രി­യി­ലൂ­ടെ ജന­പ്രി­യ­ക­ല­യായ സി­നി­മ­യി­ലെ­ത്തിയ താ­ര­ങ്ങള്‍ നി­ര­വ­ധി. മി­മി­ക്രി­യി­ലൂ­ടെ അല്ലാ­തെ സി­നി­മ­യി­ലെ­ത്തിയ താ­ര­ങ്ങള്‍ പോ­ലും തങ്ങള്‍­ക്ക്‌ അനു­ക­ര­ണ­കല വഴ­ങ്ങു­മെ­ന്ന്‌ തെ­ളി­യി­ക്കാന്‍ ശ്ര­മി­ച്ചു­കാ­ണാ­റു­മു­ണ്ട്‌. മി­മി­ക്രി­യ­ല്ല അനു­ക­ര­ണ­മാ­ണ്‌ ഇവി­ടെ വി­ഷ­യം. സി­നി­മ­യില്‍ താ­ര­പ­ദ­വി­യി­ലേ­യ്‌­ക്കു­ള്ള ചവി­ട്ടു­പ­ടി­യാ­ണ്‌ അനു­ക­ര­ണ­ക­ല­യെ­ങ്കില്‍ മി­നി­സ്‌­ക്രീ­നില്‍ അനു­ക­ര­ണം തന്നെ ജീ­വി­തം­.

image

ലൌ ജിഹാദ് - പൊട്ടിപ്പുറപ്പെടലിനും കെട്ടടങ്ങലിനും ഇടയില്‍...

­ര­ണ്ട് വര്‍­ഷം മു­ന്നെ കേ­ര­ള­ത്തില്‍ കത്തി നി­ന്ന­തും പി­ന്നീ­ട് പെ­ട്ടെ­ന്ന് കെ­ട്ട­ട­ങ്ങി­യ­തു­മായ ലൗ ജി­ഹാ­ദ് വി­വാ­ദം വീ­ണ്ടും സജീ­വ­മാ­യ­ത് 03-01-2012ല്‍ മനോ­രമ പത്ര­ത്തില്‍ വന്ന വാര്‍­ത്ത­യി­ലാ­ണ്. ആ വാര്‍­ത്ത­യില്‍ പറ­യു­ന്ന­ത് ഇങ്ങ­നെ­:

image

മനോരമയുടെ ചാനല്‍ പോലീസ്

ഒ­രു കൊ­ല­പാ­ത­കം മല­യാ­ളി­കള്‍­ക്ക് മോ­റല്‍ പൊ­ലീ­സിം­ഗ് എന്ന മനോ­രോ­ഗ­ത്തെ­പ്പ­റ്റി ചര്‍­ച്ച ചെ­യ്യാന്‍ അവ­സ­ര­മൊ­രു­ക്കി. പ്ര­മു­ഖ­പ­ത്ര­ങ്ങള്‍ ഈ വൈ­കൃ­ത­ത്തെ­പ്പ­റ്റി മു­ഖ­പ്ര­സം­ഗ­മെ­ഴു­തി, ചാ­ന­ലു­കള്‍ ഗൌ­ര­വ­മാ­യി ഈ കാ­ര്യം ചര്‍­ച്ച ചെ­യ്തു. എന്നാല്‍ അപ്പോ­ഴും ലൈം­ഗിക സദാ­ചാ­ര­മാ­ണ് മു­ഖ്യ­മാ­യും വി­ഷ­യ­മാ­യ­ത്. അത്ത­രം കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി സം­സാ­രി­ക്കു­ന്ന­തില്‍ മോ­റല്‍ പൊ­ലീ­സി­ങ്ങി­ലെ­ന്ന പോ­ലെ­ത്ത­ന്നെ ഒരു സു­ഖ­മു­ണ്ട­ല്ലോ.

image

സമസ്തയുടെ ചാനലും ചില കേരള ഇസ്ലാം കാര്യങ്ങളും

­കേ­ര­ള­ത്തി­ലെ ഇ­സ്ലാം­ മത സം­ഘ­ട­ന­ക­ളില്‍ മു­ഖ്യ­സ്ഥാ­ന­മു­ള്ള ­സ­മ­സ്ത കേ­രള ജം­ഇ­യ്യ­ത്തുല്‍ ഉല­മ­യു­മാ­യി പ്ര­ത്യ­ക്ഷ ബന്ധ­മു­ള്ള ­ചാ­നല്‍ അതി­ന്റെ അവ­സാന മി­നു­ക്കു പണി­ക­ളി­ലാ­ണെ­ന്ന­റി­യു­ന്നു. മത­ദൃ­ഷ്ട്യാ­ ­ദര്‍­ശന സാ­ധു­ത­യു­ള്ള ഒരു ­ദൃ­ശ്യ­മാ­ദ്ധ്യ­മം­ എന്ന് അതി­നെ മത­കീയ വൃ­ത്ത­ങ്ങ­ളില്‍ വി­ശേ­ഷി­പ്പി­ച്ചും കേള്‍­ക്കു­ന്നു­. 

image

പരസ്യം, പരസ്യം, പരസ്യം...

­ചാ­നല്‍­ക്കാ­ഴ്ച­ക്കാ­രു­ടെ എണ്ണം കൂ­ട്ടാന്‍ പ്രോ­ഗ്രാം എക്സി­ക്യു­ട്ടീ­വു­കള്‍ ഒഴു­ക്കു­ന്ന വി­യര്‍­പ്പ് ചി­ല്ല­റ­യ­ല്ല. സ്വ­ന്തം ­ചാ­നല്‍, സൌ­ഹൃ­ദ­ചാ­ന­ലു­കള്‍ എന്നി­വ­യില്‍ തു­ട­രെ­ത്തു­ട­രെ ഓര്‍­മ്മ­പ്പെ­ടു­ത്ത­ലു­കള്‍, പത്ര­ങ്ങള്‍ വഴി പര­സ്യ­ങ്ങള്‍, സമ്മാ­ന­വാ­ഗ്ദാ­ന­ങ്ങള്‍ ... നി­ര­വ­ധി ആകര്‍­ഷ­ണ­പ­ദ്ധ­തി­ക­ളാ­ണ് ഓരോ­ദി­വ­സ­വും അവര്‍ മെ­ന­ഞ്ഞെ­ടു­ക്കു­ന്ന­ത്.

image

വിചാരണക്കോടതികളാവുന്ന ചാനലുകള്‍

ഇ­രി­ക്കേ­ണ്ടി­ട­ത്ത് ഇരു­ന്നി­ല്ലെ­ങ്കില്‍ അവി­ടെ നായ കയ­റും- മല­യാ­ളി­കള്‍ ധാ­രാ­ളം ഉപ­യോ­ഗി­ക്കു­ന്ന ഒരു ചൊ­ല്ലാ­ണി­ത്. സ്വ­ന്തം സ്ഥ­ലം, സ്പേ­സ്, നഷ്ട­പ്പെ­ടാ­തെ നോ­ക്കേ­ണ്ട­ത് ഓരോ­രു­ത്ത­രു­ടേ­യും കട­മ­യാ­ണെ­ന്ന ഓര്‍­മ്മ­പ്പെ­ടു­ത്ത­ലാ­യി­ട്ടാ­ണ് ഇത് ഉപ­യോ­ഗി­ച്ചു­ക­ണ്ടി­ട്ടു­ള്ള­ത്. പക്ഷേ കയ­റു­ന്ന നാ­യ­യാ­ക­ട്ടെ ആരു­ടെ­യും ശ്ര­ദ്ധ­യില്‍­പ്പെ­ടാ­തെ തന്റെ ഇടം വി­പു­ല­മാ­ക്കു­ന്ന­ത് കാ­ണാ­തെ­പോ­കു­ന്നു­ണ്ടോ എന്ന സം­ശ­യ­മാ­ണ് ഈ എഴു­ത്ത് പങ്കു­വ­യ്ക്കു­ന്ന­ത്.

image
page-adv-space-img
feedback