തമിഴ്

അഴകനിലെ അഴകപ്പന്‍

മമ്മൂട്ടിയുടെ രണ്ടാമത്തെ തമിഴ് പടം. കെ.ബാലചന്ദറിന്റെ പടം. മൂന്നു മുന്‍നിരനായികമാരുമായി മമ്മൂട്ടി വിലസിയ ചിത്രം. എല്ലാം കൊണ്ടും ഏറെ പ്രത്യേകതകളുള്ള പടമായിരുന്നു അഴകന്‍.

1991ലാണ് അഴകന്‍ പുറത്തുവന്നത്. മൗനം സമ്മതം എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ ആദ്യതമിഴ് ചിത്രം. 1989ല്‍ മൗനം സമ്മതം പുറത്തുവന്നു. എങ്കിലും, മൗനം സമ്മതത്തെ ഒരു തമിഴ് സെറ്റപ്പിലുള്ള ചിത്രമെന്നു പറയാനാവില്ല. മൗനം സമ്മതത്തിന്റെ കഥയും തിരക്കഥയും എഴുതിയത് എസ്.എന്‍.സ്വാമിയാണ്. സംവിധാനം നിര്‍വഹിച്ചത് കെ.മധുവും. ഭാഷ തമിഴായി എന്നേയുള്ളൂ. മലയാളത്തിലെ ഹിറ്റ് ടീം ഒന്നു ഭാഷ മാറ്റിച്ചവിട്ടി എന്നുമാത്രം പറയാം.

image

ഗാന്ധിക്കു വില്ലന്‍ ഷാജിക്കു നായകന്‍

വെള്ളിത്തിരയില്‍ പ്രതിസന്ധിഘട്ടത്തില്‍ കഴിയുന്ന പൃഥ്വിരാജിന് തന്റെ അവസ്ഥയുടെ ആക്കം കൂട്ടുന്ന ചിത്രമായിരുന്നു 'സിംഹാസനം'. ഷാജി കൈലാസുമൊന്നിച്ചുള്ള സിംഹാസനം തീര്‍ത്തും നിറം മങ്ങി. പരസ്യങ്ങള്‍ പോലും അധികം ജനങ്ങളിലേക്ക് എത്തിയില്ലെന്നത് വാസ്തവം. എന്നാല്‍ സിംഹാസനത്തിനു ശേഷം വീണ്ടും ഷാജി കൈലാസും പൃഥ്വിരാജും കൈകോര്‍ക്കുന്നു എന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. മലയാളത്തിലും തമിഴിലും നിര്‍മ്മിക്കുന്ന 'ഗോഡ്സേ' ആണു ചിത്രം. 

image

രമ്യാ നമ്പീശന്‍ തമിഴ് ട്രാഫിക്കിലും

രമ്യാ നമ്പീശന്‍ എന്ന നടിയുടെ ഇമേജ് മാറ്റിമാറിക്കുകയും കരിയര്‍ ഗ്രാഫില്‍ പോസീറ്റീവായ ചലനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത കഥാപാത്രമായിരുന്നു ട്രാഫിക്കിലേത്. ഭര്‍ത്താവിനെ മറച്ചുകൊണ്ട് ഭര്‍ത്താവിന്റെ സുഹൃത്തുമായി വിവാഹേതരലൈംഗികബന്ധം പുലര്‍ത്തുന്ന ഭാര്യയുടെ വേഷമാണ് രമ്യ ഈ ചിത്രത്തില്‍ കൈയാളിയത്. ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടൊപ്പം രമ്യയുടെ വേഷവും ശ്രദ്ധനേടി.

image

അഭിനയിക്കാനുള്ള കഷ്ടപ്പാടുകള്‍

സിനിമയ്ക്കു വേണ്ടി പല ത്യാഗങ്ങളും ചെയ്ത മഹാനടന്മാരുണ്ട് ഇന്ത്യയില്‍, പ്രത്യേകിച്ച് തെക്കേ ഇന്ത്യയില്‍. സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടുക, കുറയ്ക്കുക, മസില്‍ പെരുപ്പിക്കുക, ഡാന്‍സ് പഠിക്കുക, കളരി പഠിക്കുക, എന്തിനേറെ പറയുന്നു, അഭിനയം പഠിച്ച നടന്മാര്‍ വരെയുണ്ട്. എന്നാല്‍ അതൊന്നും ഒന്നുമല്ല എന്നു തെളിയിച്ചുകൊണ്ട് എത്തിയിരിക്കുന്നു തമിഴ് നടന്‍ ശ്യാം എന്നറിയപ്പെടുന്ന ഷംസുദ്ദീന്‍ ഇബ്രാഹിം. ഖുഷി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറി, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച ശ്യാം ഇപ്പോള്‍ ദുരൈ സംവിധാനം ചെയ്യുന്ന 'ആറ്' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ആറ് വ്യത്യസ്ത വേഷങ്ങളിലാണ് ഈ ചിത്രത്തില്‍ ശ്യാം എത്തുക.

image

ഇളയദളപതി മലയാളത്തിലേക്ക്‌?

തന്റെ ചിത്രമായ 'വേട്ടൈക്കാരന്‍' കേരളത്തില്‍ നൂറു ദിവസം തികച്ചതിന്റെ സന്തോഷം പങ്കു വെയ്ക്കാന്‍ കേരളത്തില്‍ എത്തിയ തമിഴകത്തിന്റെ ഇളയദളപതി വിജയ്, അന്നു തന്റെ മലയാളി ആരാധകര്‍ക്ക് ഒരു വാക്കു നല്‍കിയിരുന്നു; തീര്‍ച്ചയായും ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുമെന്ന്. 'പോക്കിരി' കേരളത്തില്‍ നൂറു ദിവസം തികച്ചപ്പോഴും വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു. പ്രതിഫലം ഒരു തടമസ്സമാവില്ലെന്നും, മികച്ച ഒരു കഥയും സംവിധായകനും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകാന്‍ പോകുന്നുവെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

image
feedback