തമിഴ്‌നാട്

ഇന്ത്യൻ ന്യൂട്രിനോ നിരീക്ഷണശാല: ശാസ്ത്രവും, സാമൂഹ്യശാസ്ത്രവും, രാഷ്ട്രീയവും

The richness and the humor with which Nature has written her mystery, in an international language that can be read by curious people of all nations, is beautiful, awesome, and humbling.

John N. Bahcall

­ഫു­ക്കു­ഷി­മ­യി­ലെ ആണ­വ­ച്ചോ­ർ­ച്ച­യും ­കൂ­ടം­കു­ളം­ ആണ­വ­നി­ല­യ­ത്തി­ന്റെ നി­ർ­മ്മാ­ണ­പ­രി­സ­മാ­പ്തി­യും ആണ­വ­നി­ല­യ­ങ്ങ­ളു­ടെ സു­ര­ക്ഷി­ത­ത്വ­ത്തെ­പ്പ­റ്റി­യും ആണ­വോ­ർ­ജ്ജ­ത്തി­ന്റെ യഥാ­ർ­ത്ഥ­വി­ല­യെ­ക്കു­റി­ച്ചു­മു­ള്ള ചർ­ച്ച­കൾ വീ­ണ്ടും സജീ­വ­മാ­ക്കി­യി­രി­ക്കു­ക­യാ­ണ്. തീ­ർ­ച്ച­യാ­യും, ഈ ചർ­ച്ച­ക­ളും ആശ­ങ്ക­ക­ളും പ്ര­സ­ക്ത­വും നീ­തീ­ക­രി­ക്ക­ത്ത­ക്ക­തു­മാ­ണ്. പക്ഷേ, തമി­ഴ് നാ­ട്ടി­ലെ തേ­നി­ക്ക­ടു­ത്ത് സ്ഥാ­പി­ക്കാ­നു­ദ്ദേ­ശി­ക്കു­ന്ന ഇന്ത്യൻ ­ന്യൂ­ട്രി­നോ­ നി­രീ­ക്ഷ­ണ­ശാ­ല­യെ (India-based Neutrino Observatory) ഇതി­ലേ­ക്ക് വലി­ച്ചി­ഴ­ക്കു­ന്ന­ത് തീ­ർ­ത്തും നി­ർ­ഭാ­ഗ്യ­ക­ര­മാ­ണ്. ആണ­വ­നി­ല­യ­വും ന്യൂ­ട്രി­നോ­പ­രീ­ക്ഷ­ണ­ശാ­ല­യു­മാ­യി കട­ലും കട­ലാ­ടി­യും­1 തമ്മി­ലു­ള്ള ബന്ധം മാ­ത്ര­മേ­യു­ള്ളൂ­.

image
feedback