നോബല്‍

കാലനില്ലാക്കാലത്തിന്റെ നാന്ദി

രോ­ഗാ­വ­സ്ഥ­യില്‍ മനു­ഷ്യ­കോ­ശം എങ്ങ­നൊ­ക്കെ മാ­റു­ന്നു, എങ്ങ­നെ­യെ­ല്ലാം മരു­ന്നു­ക­ളോ­ട് പ്ര­തി­ക­രി­ക്കു­ന്നു എന്നൊ­ക്കെ അറി­യാന്‍ ഇനി ജന്തു­ക്ക­ളില്‍ പരീ­ക്ഷി­ച്ച് വല­യേ­ണ്ട കാ­ര്യ­മി­ല്ല എന്ന് വന്നാ­ല­ത്തെ സൗ­ക­ര്യ­മോര്‍­ത്ത് നോ­ക്കൂ. ജന്തു­ക്ക­ളില്‍ ഫലി­ക്കു­ന്ന­ത് മനു­ഷ്യ­നൊ­ക്കു­മോ എന്നൊ­ക്കെ­യു­ള്ള ശങ്ക­യി­ല്ലാ­തെ നാ­ള­ത്തെ വൈ­ദ്യ­ഗ­വേ­ഷ­ണം സു­ഗ­മ­മാ­കും. മാ­ത്ര­മോ, ഓരോ രോ­ഗി­യി­ലെ­യും കോ­ശ­മെ­ടു­ത്ത് അതില്‍ പരീ­ക്ഷ­ണം നട­ത്തി ഫല­പ്ര­ദ­മെ­ന്ന് കാ­ണു­ന്ന മരു­ന്ന് മാ­ത്രം അയാള്‍­ക്ക് നല്‍­കി­യാല്‍ മതി എന്ന് വന്നാല്‍ ? നി­ങ്ങ­ളു­ടെ ജനി­ത­ക­പ്ര­ത്യേ­ക­ത­ക­ളെ എല്ലാം അച്ച­ട്ടാ­യി അനു­ക­രി­ക്കു­ന്ന ഒരു കൂ­ട്ടം കോ­ശ­ങ്ങ­ളെ നി­ങ്ങ­ളില്‍ നി­ന്ന് തന്നെ ഉണ്ടാ­ക്കി, അതില്‍ പരീ­ക്ഷി­ച്ച ചി­കി­ത്സ­കള്‍ മാ­ത്രം നി­ങ്ങള്‍­ക്ക് ലഭ്യ­മാ­ക്കാന്‍ ഡോ­ക്ടര്‍­ക്ക് കഴി­യും !

­ത­വ­ള­യു­ടെ കു­ട­ലി­ലെ കോ­ശ­ത്തി­നെ കോ­ശ­മര്‍­മ്മം മാ­റ്റി­വ­യ്ക്കല്‍ (nuclear transplant) വഴി ഭ്രൂ­ണ­കോ­ശ­മാ­ക്കി മാ­റ്റി വാല്‍‌­മാ­ക്രി­യെ ഉണ്ടാ­ക്കിയ സര്‍ ജോണ്‍ ഗെര്‍­ഡ­നും, അങ്ങ­നെ "വ­ളര്‍­ച്ച മു­റ്റി­യ" കോ­ശ­ങ്ങ­ളി­ലെ ജീ­നു­ക­ളില്‍ ചില വേ­ല­ത്ത­ര­ങ്ങള്‍ നട­ത്തി­യാല്‍ ഏത് കോ­ശ­ത്തെ­യും ഭ്രൂ­ണ­കോ­ശ­മാ­ക്കി മാ­റ്റാ­മെ­ന്ന് കാ­ണി­ച്ചു­ത­ന്ന ഷി­ന്യ യമ­ന­ക­യ്ക്കു­മാ­ണ് ഇത്ത­വ­ണ­ത്തെ വൈ­ദ്യ­ശാ­സ്ത്ര ­നോ­ബല്‍. ഭൂ­മി­യു­ടെ ഭാ­വി­യെ തന്നെ മാ­റ്റി­വ­ര­യ്ക്കാന്‍ പോ­കു­ന്ന ഈ കണ്ടെ­ത്ത­ലു­ക­ളു­ടെ ഒരു ലളി­താ­ഖ്യാ­നം­.

image

ഇന്ദ്രിയാനുഭൂതിയുടെ രസക്കൂട്ടഴിച്ചതിന് നോബല്‍

­ര­സ­ത­ന്ത്ര ­നോ­ബല്‍ ഇത്ത­വണ ജൈവ രസ­ത­ന്ത്ര­ജ്ഞ­രായ രണ്ട് അമേ­രി­ക്കന്‍ ഗവേ­ഷ­കര്‍ പകു­ത്തെ­ടു­ത്തു. മനു­ഷ്യ കോ­ശ­ങ്ങ­ളു­ടെ സം­വേ­ദന രഹ­സ്യം ചു­രു­ള­ഴി­ച്ച മരി­ലന്‍­ഡി­ലെ ഹൊ­വാ­ഡ് ഹ്യൂ­സ് മെ­ഡി­ക്കല്‍ ഇന്‍­സ്റ്റി­റ്റി­യൂ­ട്ടി­ലെ ഡോ­.­റോ­ബര്‍­ട്ട് ലെ­ഫ്‌­ക്കോ­വി­റ്റ്‌­സും സ്റ്റാന്‍­ഫ­ഡ് സര്‍­വ­ക­ലാ­ശാ­ല­യില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന ഡോ­.­ബ്ര­യാന്‍ കോ­ബില്‍­ക്ക­യും ഡി­സം­ബര്‍ പത്തി­ന് സമ്മാ­നം ഏറ്റു വാ­ങ്ങും. പ്രോ­ട്ടീന്‍ ശൃം­ഖ­ല­കള്‍ വഴി മനു­ഷ്യ­കോ­ശ­ങ്ങള്‍ തമ്മില്‍ നട­ക്കു­ന്ന ആശയ വി­നി­മ­യം സം­ബ­ന്ധി­ച്ച പഠ­ന­ങ്ങ­ളാ­ണ് ഇവ­രെ ബഹു­മ­തി­ക്ക്‌ അര്‍­ഹ­രാ­ക്കി­യ­ത്. ഏറെ­ക്കാ­ല­മാ­യി ശാ­സ്ത്ര ലോ­ക­ത്തി­ന് പ്ര­ഹേ­ളി­ക­യാ­യി­രു­ന്ന കോശ പ്ര­തി­ഗ്ര­ഹണ വി­ദ്യ മന­സി­ലാ­ക്കിയ ഈ രണ്ടു ഗവേ­ഷ­ക­രു­ടെ­യും പ്ര­വര്‍­ത്ത­നം വൈ­ദ്യ­ശാ­സ്ത്ര­ത്തി­ന്റെ വളര്‍­ച്ച­യ്ക്കും അതു­വ­ഴി മനു­ഷ്യ­രാ­ശി­ക്കും നിര്‍­ണാ­യ­ക­മാ­യി­രു­ന്നെ­ന്ന് നൊ­ബേല്‍ സമി­തി ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­.

image
feedback