ചട്ടന്‍ പൊട്ടന് ചെമ്മാന്‍ ചെരുപ്പുകുത്തി മുതല്‍ തന്തയ്ക്ക് പിറക്കാത്ത ആണും പെണ്ണും കെട്ടവന് വരെ. അപഹസിക്കാനും കുറ്റംപറയാനും നമുക്കുള്ള വാക്കുകള്‍ പ്രത്യേക ജനുസ്സാണ്. ആംഗലേയത്തിലെ underdog എന്ന പദത്തിന് അടിപ്പെട്ടത് എന്നര്‍ത്ഥം പറയാമെങ്കില്‍ ഈ തെറിവാക്കുകളെല്ലാം അടിപ്പെട്ട വാക്കുകള്‍ കൂടിയാണ്. സമൂഹത്തിലെ അധീശഭാഷണം മാനകഭാഷയായി മാറുമ്പോള്‍ അധീശസംസ്കാരം മോശപ്പെട്ടതായി കരുതുന്ന ശാരീരികമാനസീകാവസ്ഥകള്, ജാതിലിംഗപദവികള്, ലൈംഗികലീലകള്‍, തുടങ്ങിയവയൊക്കെ അധോഭാഷയുടെ പൊരുളടയാളങ്ങളാവും. ആധിപത്യത്തിനും അധികാരത്തിനും അനുഗുണമായി വികസിച്ച ഭാഷ അടിച്ചമര്‍ത്താനും അപഹസിക്കാനുമായി എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നുള്ള അന്വേഷണമാണിവിടെ. ലേഖനത്തിലേക്ക്:















