പെരുന്നാള്‍

ഖല്‍ബില്‍ നിന്നുയരേണ്ടുന്ന തക്ബീര്‍ ധ്വനികള്‍

അ­ന്ത­രീ­ക്ഷം മു­ഴു­ക്കെ ദൈ­വ­ത്തി­ന്റെ പ്ര­കീര്‍­ത്ത­ങ്ങള്‍ അല­യ­ടി­ക്കു­ന്ന പ്ര­ഭാ­ത­ത്തി­ലേ­ക്കാ­ണ് ഇന്ന് ലോക മു­സ്ലിം­കള്‍ ഉണര്‍­ന്ന­ത്. ഒരു മാ­സ­ത്തെ വ്ര­ത­നി­ഷ്ഠ­യു­ടെ സമാ­പ­ന­സ­മ്മേ­ള­ത്തില്‍ ഈദു­ഗാ­ഹു­ക­ളി­ലോ പള്ളി അങ്ക­ണ­ത്തി­ലോ ആയി പങ്കെ­ടു­ത്ത­വ­രാ­ണ് വി­ശ്വാ­സി­കള്‍. ആകാ­ശ­ത്തേ­ക്ക് കൈ­ക­ളു­യര്‍­ത്തി തമ്പു­രാ­നോ­ട് പ്രാര്‍­ത്ഥി­ച്ച­പ്പോ­ഴും കെ­ട്ടി­പ്പി­ടി­ച്ചും ഹസ്ത­ദാ­നം ചെ­യ്തും ആഹ്ളാ­ദം പങ്കു­വെ­ച്ച­പ്പോ­ഴും ഒരേ വി­കാ­ര­ത്തി­ന്റെ പങ്കു­വെ­പ്പു­കാ­രാ­യി­രു­ന്നു അവര്‍, വി­ശ­പ്പി­ന്റെ വി­ള­യ­റി­ഞ്ഞ വി­ശ്വാ­സ­ത്തി­ന്റെ പങ്കു­വെ­പ്പു­കാര്‍.

image
feedback