പൌരന്‍സ്

ആഗതകുമാരി, വിഗതകുമാരി

റെഡ് ഇന്ത്യന്‍ പാര്‍ട്ടിയുടെ കരാളസംസ്ഥാനസെക്രട്ടറി പിണമായി പവനായിക്ക് ബങ്കദേശത്തെ തങ്കപ്പെട്ട എഴുത്തുകാരി മഹാശ്യാമാദേവി മറിച്ചും തിരിച്ചുമയച്ച കത്തുകള്‍, കുത്തും കോമയും സഹിതം സ്വപ്നത്തില്‍ പേര്‍ത്തും പേര്‍ത്തും വായിച്ച് ആര്‍ത്തും ഓര്‍ത്തും ഓരിയിട്ടും അലറിച്ചിരിച്ചുകൊണ്ടാണ് സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് പൌരന്‍സ് ഉറക്കമുണരുന്നത്. ഉണര്‍ന്നപ്പോള്‍ മനസ്സിലായി, ആര്‍ക്കൊക്കെയോ സഞ്ചരിക്കും തൊലൈപേശിയില്‍ തന്നെ മിസ്സ് ചെയ്തിരിക്കുന്നുവെന്ന്.

image
feedback