പാറത്താള് കൊണ്ട് മലവെള്ളപ്പാച്ചിൽ തടുക്കാനിറങ്ങിയാലെങ്ങനെയുണ്ടാവും? ‘ഇത് കൊണ്ടൊന്നും ഈ പ്രസ്ഥാനത്തെ തകർക്കാനാവില്ല’ എന്ന പ്രയോഗവുമായി ഇപ്പോഴത്തെ സി പി എം വിരുദ്ധപ്രചാരണങ്ങളെ ചെറുക്കുന്നതിലെ ഫലസിദ്ധിയെ പറ്റിയോർക്കുമ്പോൾ വേറൊന്നുമല്ല, ഓർമ്മ വരുന്നത്.
സമൃദ്ധിയുടെ പുഷ്ടിയിൽ സംഭവിച്ച ദുർമ്മേദസിൽ സി പി എമ്മിന്റെ ബൗദ്ധികസ്രോതസ്സുകൾ മുഴുക്കെ ആലസ്യം പൂണ്ട് കിടക്കുകയാണ്. അല്ലെങ്കിൽ സഹസ്രങ്ങളോളം വരുന്ന ബുദ്ധിജീവികളും കാൽ ഡസനോളം വിഷ്വൽ മീഡിയയും സാംസ്കാരിക മേഖലയാകെ പടർന്ന് പന്തലിച്ച് കിടക്കുന്ന ഇടതുപക്ഷ പ്രവർത്തകരും എന്ത് ചെയ്യുകയാണെന്നാണ് ഇത്തരുണത്തിൽ പ്രസ്ഥാനം അധോതലത്തിലേക്ക് നിപതിക്കുമ്പോൾ ഒരാൾ നിരീക്ഷിക്കേണ്ടത്?









