പ്രണയം

ഉത്തര്‍ താലിബാന്‍ പ്രദേശ്

­ലോ­ക­ത്ത് നട­ക്കു­ന്ന സക­ല­മാന കൊ­ള്ള­രു­താ­യ്മ­കള്‍­ക്കെ­തി­രേ­യും ആദ്യ­വും അധി­ക­വും അവ­സാ­ന­വും പ്ര­തി­ക­രി­ക്കുക ഇന്ത്യ­ക്കാര്‍ തന്നെ­യാ­ണ്. താ­ലി­ബാ­നെ­തി­രേ­യും, പല­സ്തീന്‍ - ഇസ്രാ­യേല്‍ പോ­രി­നെ­തി­രേ­യും, അറ­ബ് രാ­ജ്യ­ങ്ങള്‍­ക്കെ­തി­രെ­യും എല്ലാം നാം ശബ്ദ­മു­യര്‍­ത്തു­ന്നു. പല­തി­ലും ­സ്ത്രീ­ സ്വാ­ത­ന്ത്ര്യ­വും സ്ത്രീ­കള്‍­ക്കു നേ­രേ­യു­ള്ള അക്ര­മ­ങ്ങ­ളു­മൊ­ക്കെ തന്നെ പ്ര­ധാന കാ­ര­ണം. സ്ത്രീ­കള്‍­ക്ക് വാ­ഹ­നം ഓടി­ക്കാന്‍ അനു­വാ­ദ­മി­ല്ല, വോ­ട്ട­വ­കാ­ശ­മി­ല്ല, കാ­യി­ക­യി­ന­ങ്ങ­ളില്‍ പങ്കെ­ടു­ത്തു­കൂ­ടാ തു­ട­ങ്ങി പല­താ­ണ് ഈ രാ­ജ്യ­ങ്ങ­ളി­ലെ വി­ഷ­യ­ങ്ങള്‍.

image

ഓര്‍ക്കുട്ടില്‍ നിന്ന് ഫേസ്ബുക്കിലേക്കു നടന്നുതീര്‍ത്ത ദൂരങ്ങള്‍

ആ­രോ തൊ­ടു­ത്തു­വി­ട്ട തമാ­ശ­യാ­ണ് 'ലോ­കം കണ്ട ഏറ്റ­വും വലിയ കു­ടി­യേ­റ്റം ഓര്‍­ക്കു­ട്ടില്‍ നി­ന്നു ഫേ­സ്ബു­ക്കി­ലേ­ക്ക് ആയി­രു­ന്നു' എന്ന്. ഒരു കു­ടി­യേ­റ്റം എന്നു പേ­രി­ട്ട് തമാ­ശ­വല്‍­ക്ക­രി­ച്ചെ­ങ്കി­ലും അതു ഒരു സത്യം തന്നെ­യാ­ണ്. ഫേ­സ്ബു­ക്കി­ന്റെ അവ­താ­രം ഓര്‍­ക്കു­ട്ടി­നെ ബധി­ച്ച­തു­പോ­ലെ മറ്റൊ­ന്നി­നും സം­ഭ­വി­ച്ചു കാ­ണി­ല്ല. നഷ്ട­പ്പെ­ട്ട സൌ­ഹൃ­ദ­ങ്ങള്‍ തി­രി­ച്ചു­പി­ടി­ക്കാ­നും, നി­ല­വി­ലു­ള്ള ബന്ധ­ങ്ങള്‍ നഷ്ട­മാ­വ­തെ സൂ­ക്ഷി­ക്കാ­നും എന്ന രണ്ട് പ്ര­ധാന ലക്ഷ്യ­ങ്ങള്‍ മുന്‍­നിര്‍­ത്തി ആരം­ഭി­ച്ച ഓര്‍­ക്കു­ട്ട്, സൌ­ഹൃ­ദം വി­പ­ണി­യാ­ക്കി മാ­റ്റിയ ഫേ­സ്ബു­ക്കി­നു മു­ന്നില്‍ അടി­യ­റ­വു പറ­ഞ്ഞു­. 

image

ആത്മഹത്യക്കുമുമ്പ് ഫേസ്ബുക്‍ ഉപയോഗിക്കുന്ന വിധം

ഏ­താ­നും ദി­വ­സ­ങ്ങള്‍­ക്കു മുന്‍­പ് ഒരു ­വാര്‍­ത്ത വന്നു. ഇരു­പ­ത്തൊ­ന്നു­കാ­ര­നായ എഞ്ചി­നി­യ­റി­ങ് വി­ദ്യാര്‍­ത്ഥി ട്രെ­യിന്‍ കയ­റാന്‍ പോ­ക­വേ കരു­നാ­ഗ­പ്പ­ള്ളി­യില്‍ ട്രെയിന്‍ തട്ടി മരി­ച്ചു­. തി­രു­നെല്‍­വേ­ലി­യി­ലെ കോ­ളേ­ജി­ലേ­ക്ക് പു­റ­പ്പെ­ട്ട ­വി­ഷ്ണു­ ആണ് മരി­ച്ച­ത്. ഒരു സാ­ധാ­രണ അപ­ക­ട­മ­ര­ണം എന്ന­തി­ന­പ്പു­റം വലിയ വാര്‍­ത്ത­ക­ളൊ­ന്നും മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കണ്ടി­ല്ല. പക്ഷേ വി­ഷ്ണു­വി­ന്റെ ­ഫേ­സ്ബു­ക്ക് പേ­ജ് പരി­ശോ­ധി­ച്ച­പ്പോള്‍ അതൊ­രു സ്വാ­ഭാ­വിക ­മ­ര­ണം­ തന്നെ­യെ­ന്ന് വി­ശ്വ­സി­ക്കാന്‍ അല്പം ബു­ദ്ധി­മു­ട്ട്. അവ­സാ­ന­ദി­വ­സ­ങ്ങ­ളില്‍ വി­ഷ്ണു പോ­സ്റ്റ് ചെ­യ്തി­രി­ക്കു­ന്ന സ്റ്റാ­റ്റ­സു­കള്‍ ഒരു ആത്മ­ഹ­ത്യ­യു­ടെ ചു­വ­യു­ള്ള­താ­ണ്. ­പ്ര­ണ­യ­നൈ­രാ­ശ്യം­ മൂ­ലം നി­രാ­ശ­നായ അവ­സ്ഥ­യാ­ണ് അതില്‍ വ്യ­ക്ത­മാ­വു­ന്ന­ത്.

image

മള്‍ട്ടിപ്ലക്‌സ്‌ പ്രതിവിപ്ലവം / നവതരംഗതുരങ്കങ്ങള്‍

­മാ­ധ്യ­മം ആഴ്ച­പ്പ­തി­പ്പില്‍ സി­.എ­സ്‌.­വെ­ങ്കി­ടേ­ശ്വ­രന്‍ എഴു­തിയ മലയാളസിനിമയും ജീ­വി­ത­വും - ചില മള്‍­ട്ടി­പ്ല­ക്‌­സ്‌ കാ­ഴ്‌­ച­കള്‍ (ഏ­പ്രില്‍ 23­ന്റെ ലക്കം) എന്ന ലേ­ഖ­ന­ത്തി­ന്റെ തു­ട­ക്ക­ത്തില്‍ ബി­.അ­ബു­ബ­ക്കര്‍ ക്വേ­ാ­ട്ട്‌ ചെ­യ്യ­പ്പെ­ടു­ന്നു­ണ്ട്‌. ഇപ്പോള്‍ പൊ­തു­വേ നവ­ത­രം­ഗ­മെ­ന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന ഒരു­പി­ടി പു­തു­നി­ര­സി­നി­മ­ക­ളെ­പ്പ­റ്റി­യു­ള്ള ലേ­ഖ­ന­മാ­ക­യാല്‍, അതേ നിര സി­നി­മ­ക­ളു­ടെ പട­പ്പു­റ­പ്പാ­ടി­നെ മള്‍­ട്ടി­പ്ല­ക്‌­സ്‌ വി­പ്ല­വം എന്നു വി­ശേ­ഷി­പ്പി­ച്ച എന്റെ, ഒരു ലേ­ഖ­ന­ത്തി­ലെ ഏതാ­നും വരി­ക­ളാ­ണ്‌ അദ്ദേ­ഹം എടു­ത്തു­ചേര്‍­ത്ത­ത്‌. അത്‌ മള്‍­ട്ടി­പ്ല­ക്‌­സ്‌ സി­നി­മ­ക­ളു­ടെ ഗു­ണ­വ­ശ­ങ്ങ­ളെ നിര്‍­വ­ചി­ക്കു­വാ­നോ സം­ക്ഷി­പ്‌­ത­മാ­യി പറ­ഞ്ഞു­വ­യ്‌­ക്കാ­നോ അര്‍­ത്ഥ­മാ­ക്കിയ വരി­ക­ളാ­യി­രു­ന്നു. എന്നാല്‍, ക്വേ­ാ­ട്ടു­ചെ­യ്‌ത വരി­കള്‍ ശരി­യായ പ്ര­ക­ര­ണ­ത്തി­ലാ­ണോ സം­ഭ­വി­ച്ച­ത്‌ എന്ന സന്ദേ­ഹ­ത്താല്‍ ഈ പ്ര­തി­ക­ര­ണം­.

image
feedback