The richness and the humor with which Nature has written her mystery, in an international language that can be read by curious people of all nations, is beautiful, awesome, and humbling.
John N. Bahcall
ഫുക്കുഷിമയിലെ ആണവച്ചോർച്ചയും കൂടംകുളം ആണവനിലയത്തിന്റെ നിർമ്മാണപരിസമാപ്തിയും ആണവനിലയങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റിയും ആണവോർജ്ജത്തിന്റെ യഥാർത്ഥവിലയെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. തീർച്ചയായും, ഈ ചർച്ചകളും ആശങ്കകളും പ്രസക്തവും നീതീകരിക്കത്തക്കതുമാണ്. പക്ഷേ, തമിഴ് നാട്ടിലെ തേനിക്കടുത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇന്ത്യൻ ന്യൂട്രിനോ നിരീക്ഷണശാലയെ (India-based Neutrino Observatory) ഇതിലേക്ക് വലിച്ചിഴക്കുന്നത് തീർത്തും നിർഭാഗ്യകരമാണ്. ആണവനിലയവും ന്യൂട്രിനോപരീക്ഷണശാലയുമായി കടലും കടലാടിയും1 തമ്മിലുള്ള ബന്ധം മാത്രമേയുള്ളൂ.










