ഫേസ്ബുക്ക്

ഗ്രാമങ്ങളില്‍ കുടിയേറുന്ന അതിര്‍ത്തിസേനകള്‍

ഒ­രു മതി­ലി­നി­രു­പു­റ­വും നില്‍­ക്കു­ന്നു എന്ന­തൊ­ഴി­ച്ചാല്‍ നമ്മ­ളൊ­ന്നാ­ണ്. നമ്മു­ടെ വി­കാ­ര­ങ്ങള്‍, പ്ര­ശ്ന­ങ്ങള്‍ എല്ലാ­മൊ­ന്നാ­ണ്... നാം ഭരി­ക്ക­പ്പെ­ടു­ന്ന­വര്‍. ഇവി­ടു­ത്തെ­യും അവി­ടു­ത്തെ­യും അ­ധി­കാ­രം­ കയ്യാ­ളു­ന്ന വര്‍­ഗ്ഗ­ത്തി­നും ഇതു­പോ­ലൊ­രു പൊ­തു­സ്വ­ഭാ­വം കാ­ണാം. എന്നി­ട്ടും നമു­ക്കി­ട­യി­ലെ മതി­ലി­ന്റെ പേ­രില്‍ നമ്മള്‍ പര­സ്പ­രം പോ­ര­ടി­ക്കാന്‍ നിര്‍­ബ­ന്ധി­ത­രാ­വു­ന്നു. ഈ അ­തിര്‍­ത്തി­ നി­ല­നിര്‍­ത്താന്‍ അവര്‍ കാ­വല്‍­ക്കാ­രെ നി­യോ­ഗി­ച്ചു. നമ്മു­ടെ വി­യര്‍­പ്പു­കൊ­ണ്ട­വര്‍ ആയു­ധ­ങ്ങള്‍ വാ­ങ്ങി­ക്കൂ­ട്ടി. നമ്മ­ളു­യര്‍­ത്തു­ന്ന പ്ര­ശ്ന­ങ്ങള്‍ ഇല്ലാ­താ­ക്കാന്‍ അവര്‍ എനി­ക്കും നി­ന­ക്കും നേ­രെ ആയു­ധ­ങ്ങ­ളേ­ന്തി. അതിര്‍­ത്തി സം­ര­ക്ഷ­ണ­വും ആയു­ധ­സ­മ്പ­ത്തും നാള്‍­ക്കു­നാള്‍ വര്‍­ദ്ധി­ക്കു­ന്നു. നമ്മ­ളു­യര്‍­ത്തു­ന്ന പ്ര­ശ്ന­ങ്ങള്‍ അതെ പോ­ലെ നി­ല­നില്‍­ക്കു­ന്നു­...­ന­മു­ക്കി­ട­യി­ലെ വലിയ മതി­ലും­.

image

ഏജന്റ് ജാദുവും ഇന്റര്‍നെറ്റ് മലയാളിയും

­വ­ള­രെ­പ്പെ­ട്ടെ­ന്നാ­യി­രു­ന്നു ഏ­ജ­ന്റ് ജാ­ദു­ ഇന്റർ­നെ­റ്റിൽ ചർ­ച്ചാ വി­ഷ­യ­മാ­യ­ത്, മല­യാള സി­നി­മ­യെ രക്ഷി­ക്കാ­നാ­യി അവ­ത­രി­ച്ച പു­ത്തൻ അവ­താ­ര­മെ­ന്നാ­യി­രു­ന്നു ഏജ­ന്റ് ജാ­ദൂ­വി­നെ­ക്കു­റി­ച്ച് അവ­രു­ടെ തന്നെ അവ­കാ­ശ­വാ­ദം. പ്ര­തി­സ­ന്ധി­യി­ലാ­യി­രി­ക്കു­ന്ന മല­യാ­ള­സി­നി­മ­യു­ടെ പകർ­പ്പു­കൾ അന­ധി­കൃ­ത­മാ­യി അപ്‌­ലോ­ഡ് ചെ­യ്യു­ന്ന­വ­രെ കണ്ടെ­ത്തു­ന്ന­തി­നു­ള്ള സോ­ഫ്റ്റ്‌­വെ­യർ തങ്ങൾ വി­ക­സി­പ്പി­ച്ചെ­ടു­ത്തി­ട്ടു­ണ്ട­ന്ന അവ­കാ­ശ­വാ­ദ­വു­മാ­യി രം­ഗ­ത്തെ­ത്തിയ ഏജ­ന്റ് ജാ­ദൂ­വി­ന്റെ പി­ന്ന­ണി­ക്കാർ ഇതി­ന­കം തന്നെ ചില മല­യാ­ള­സി­നി­മ­ക­ളു­ടെ ­കോ­പ്പി­റൈ­റ്റ് സം­ര­ക്ഷ­ണം ഏറ്റെ­ടു­ക്ക­യും അവ ഇന്റർ­നെ­റ്റിൽ പ്ര­ച­രി­പ്പി­ക്കു­ന്ന­വ­രെ കണ്ടെ­ത്തു­ക­യും ചെ­യ്തു­വ­ന്നെ അവ­കാ­ശ­വാ­ദ­വു­മാ­യി മു­ന്നോ­ട്ട് വന്നി­ട്ടു­ണ്ട്.

image

ജിഹാദുകളുടെ കാലം II ; ഇ-ലോകത്തെ ഇ-യുദ്ധങ്ങള്‍

­ലൗ ­ജി­ഹാ­ദ് കു­റേ വാര്‍­ത്ത­ക­ളും തര്‍­ക്ക­ങ്ങ­ളു­മാ­യി അര­ങ്ങു വി­ട്ടു. ന്യൂ­സ് ചാ­ന­ലു­കള്‍ കാ­ര്യ­മായ രീ­തി­യില്‍ ഏറ്റു­പി­ടി­ച്ചി­ല്ല, പത്ര­ങ്ങള്‍ പതു­ക്കെ പതു­ക്കെ അവ­നെ പിന്‍­പേ­ജു­ക­ളി­ലേ­ക്ക് തട്ടി ഒടു­വില്‍ ഒരു തട്ടു­ത­ട്ടി. അങ്ങ­നെ ആ ഭാ­ഗം കഴി­ഞ്ഞു. പക്ഷേ എല്ലാ വി­ഷ­യ­ങ്ങ­ളും എന്നും ചൂ­ടോ­ടെ ചര്‍­ച്ച ചെ­യ്യു­ന്ന സോ­ഷ്യല്‍ മീ­ഡി­യ­ക­ളില്‍ ഇന്നും ലൗ ജി­ഹാ­ദി­ന്റെ അല­കള്‍ ഇട­യ്ക്കി­ടെ വീ­ശി­യ­ടി­ക്കു­ന്നു­.

image

ബെല്‍ഫാസ്റ്റില്‍ ഫേസ്ബുക്‍ ദുരുപയോഗം

­നോര്‍­ത്ത് ബെല്‍­ഫാ­സ്റ്റില്‍ കഴി­ഞ്ഞ ദി­വ­സ­ങ്ങ­ളില്‍ നട­ന്ന രാ­ഷ്ട്രീയ ലഹ­ള­കള്‍ നട­ത്തു­ന്ന ഇരു­വി­ഭാ­ഗ­ത്തി­ലും പെ­ട്ട യു­വാ­ക്കള്‍ ­സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്ക് സൈ­റ്റ് ആയ ഫേ­സ്ബു­ക്‍ ­ദു­രു­പ­യോ­ഗം­ നട­ത്തി­യ­താ­യി കോ­ട­തി വി­ല­യി­രു­ത്തി . നോര്‍­ത്ത് ബെല്‍­ഫാ­സ്റ്റി­ലെ കാര്‍­ലി­എല്‍- സര്‍­ക്ക­സ് ഭാ­ഗ­ത്ത്‌ നട­ന്ന കലാ­പ­ത്തില്‍ പങ്കെ­ടു­ത്ത മൂ­ന്നു യു­വാ­ക്ക­ളു­ടെ­യും പതി­ന­ഞ്ചി­നും പതി­നേ­ഴി­നും ഇട­യ്ക്കു പ്രാ­യ­മു­ള്ള രണ്ട് ഐറി­ഷ് ചെ­റു­പ്പ­ക്കാ­രു­ടെ­യും കേ­സ് പരി­ഗ­ണി­ക്ക­വെ സര്‍­ക്കാര്‍ അഭി­ഭാ­ഷ­കന്‍ ഇത് സം­ബ­ന്ധി­ച്ച കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ ­ബെല്‍­ഫാ­സ്റ്റ് ക്രൌണ്‍ കോ­ട­തി­ക്ക് കൈ­മാ­റി .

image

ജിഹാദുകളുടെ കാലം; ലൗ ജിഹാദ്

ഇ­ത് ജി­ഹാ­ദു­ക­ളു­ടെ കാ­ല­മാ­ണ്. ആദ്യ­മാ­ദ്യം ­മു­സ്ലിം­ മത­വി­ശ്വാ­സി­കള്‍­ക്കു മാ­ത്രം പരി­ചി­ത­മാ­യി­രു­ന്ന വാ­ക്ക്. പി­ന്നീ­ട് പല മു­സ്ലിം രാ­ജ്യ­ങ്ങ­ളി­ലെ ചില സം­ഘ­ട­ന­കള്‍ 'ജി­ഹാ­ദ്' എന്ന വാ­ക്ക് ഉപ­യോ­ഗി­ച്ചു തു­ട­ങ്ങി. മല­യാ­ളി­ക­ളു­ടെ ഇട­യില്‍ ജി­ഹാ­ദി­ന് പ്ര­ചാ­രം വര്‍­ദ്ധി­ച്ച­ത് ­മോ­ഹന്‍ ലാല്‍ - മേ­ജര്‍ രവി ടീ­മി­ന്റെ ആദ്യ ചി­ത്ര­മായ 'കീര്‍­ത്തി­ച­ക്ര'­യി­ലൂ­ടെ­യാ­ണ്. 'വി­ശു­ദ്ധ­യു­ദ്ധം' എന്ന് അര്‍­ത്ഥ­മാ­ക്കു­ന്ന 'ജി­ഹാ­ദ്' എന്ന വാ­ക്ക് ചി­ത്ര­ത്തില്‍ തീ­വ്ര­വാ­ദി സം­ഘ­ട­ന­കള്‍ ലോ­ഭ­മി­ല്ലാ­തെ ഉപ­യോ­ഗി­ക്കു­ന്നു­ണ്ട്. അന്നു മു­ത­ലാ­ണ് ­ജി­ഹാ­ദ് കേ­ര­ള­ത്തില്‍ പട­രു­ന്ന­ത്. പി­ന്നീ­ട് പല സി­നി­മ­ക­ളും ജി­ഹാ­ദി­നെ ഏറ്റു­പി­ടി­ച്ചു­.

image

ഹിന്ദു പാനിയും മുസ്ലീം പാനിയും അകലെയല്ല

“­ഹി­ന്ദു ഡ്രൈ­വർ­മാ­രു­ടെ­യും, ഹൈ­ന്ദവ വാ­ഹന ഉട­മ­ക­ളു­ടെ­യും ഒരു ലി­സ്റ്റ് കൊ­ച്ചി നഗ­ര­ത്തിൽ തയ്യാ­റാ­ക്കി­യി­രി­ക്കു­ന്നു. വി­വിധ ആവ­ശ്യ­ങ്ങൾ­ക്കാ­യി നഗ­ര­ത്തിൽ വരു­ന്ന ഹൈ­ന്ദ­വർ­ക്ക് പ്ര­യോ­ജ­ന­പ്പെ­ടും വി­ധ­ത്തിൽ രാ­ഷ്ട്രീയ സ്വ­യം സേ­വ­കർ മുൻ കൈ എടു­ത്തു കൊ­ണ്ട് രൂ­പീ­ക­രി­ച്ച ഈ കൂ­ട്ടാ­യ്മ താ­മ­സം­വി­നാ അടു­ത്ത നഗ­ര­ങ്ങ­ളി­ലേ­ക്കു കൂ­ടെ വ്യാ­പി­പ്പി­ക്കു­ന്ന­താ­ണ്.”

image

പ്രണയം-വിവാഹം-മരണം: ഫേസ്ബുക്ക് അപ്ഡേറ്റുകളിലൂടെ

­ഫേ­സ്ബു­ക്ക് അങ്ങ­നെ­യാ­ണ്. സൌ­ഹൃ­ദ­ത്തി­ന്റെ പതി­ഞ്ഞ­ശ­ബ്ദം കേള്‍­പ്പി­ച്ചു­കൊ­ണ്ട് പ്ര­ണ­യ­ത്തി­ലേ­ക്ക് കൊ­ത്തി­പ്പ­റ­ക്കാന്‍ അതി­നെ­ളു­പ്പ­മാ­ണ്. പ്ര­ണ­യ­ത്തില്‍ നി­ന്നും വി­വാ­ഹ­ത്തി­ലേ­ക്ക് അപ്ഡേ­റ്റു­ക­ളും ഇവ­ന്റു­ക­ളു­മാ­യി സ്റ്റാ­റ്റ­സ് മെ­സേ­ജു­കള്‍ ടൈം­ലൈ­നില്‍ മി­ന്നി­മ­റ­യു­മ്പോള്‍, ചി­ല­യി­ട­ങ്ങ­ളില്‍ ഫേ­സ്ബു­ക്കില്‍ പതു­ങ്ങി­യി­രി­ക്കു­ന്ന ഗന്ധം മര­ണ­ത്തി­ന്റേ­താ­ണ്;  തി­രി­ച്ച­റി­ഞ്ഞി­രു­ന്നെ­ങ്കില്‍ ഒഴി­വാ­ക്കാ­മാ­യി­രു­ന്ന മര­ണ­ത്തി­ന്റെ­.

image

ഓര്‍ക്കുട്ടില്‍ നിന്ന് ഫേസ്ബുക്കിലേക്കു നടന്നുതീര്‍ത്ത ദൂരങ്ങള്‍

ആ­രോ തൊ­ടു­ത്തു­വി­ട്ട തമാ­ശ­യാ­ണ് 'ലോ­കം കണ്ട ഏറ്റ­വും വലിയ കു­ടി­യേ­റ്റം ഓര്‍­ക്കു­ട്ടില്‍ നി­ന്നു ഫേ­സ്ബു­ക്കി­ലേ­ക്ക് ആയി­രു­ന്നു' എന്ന്. ഒരു കു­ടി­യേ­റ്റം എന്നു പേ­രി­ട്ട് തമാ­ശ­വല്‍­ക്ക­രി­ച്ചെ­ങ്കി­ലും അതു ഒരു സത്യം തന്നെ­യാ­ണ്. ഫേ­സ്ബു­ക്കി­ന്റെ അവ­താ­രം ഓര്‍­ക്കു­ട്ടി­നെ ബധി­ച്ച­തു­പോ­ലെ മറ്റൊ­ന്നി­നും സം­ഭ­വി­ച്ചു കാ­ണി­ല്ല. നഷ്ട­പ്പെ­ട്ട സൌ­ഹൃ­ദ­ങ്ങള്‍ തി­രി­ച്ചു­പി­ടി­ക്കാ­നും, നി­ല­വി­ലു­ള്ള ബന്ധ­ങ്ങള്‍ നഷ്ട­മാ­വ­തെ സൂ­ക്ഷി­ക്കാ­നും എന്ന രണ്ട് പ്ര­ധാന ലക്ഷ്യ­ങ്ങള്‍ മുന്‍­നിര്‍­ത്തി ആരം­ഭി­ച്ച ഓര്‍­ക്കു­ട്ട്, സൌ­ഹൃ­ദം വി­പ­ണി­യാ­ക്കി മാ­റ്റിയ ഫേ­സ്ബു­ക്കി­നു മു­ന്നില്‍ അടി­യ­റ­വു പറ­ഞ്ഞു­. 

image

ആത്മഹത്യക്കുമുമ്പ് ഫേസ്ബുക്‍ ഉപയോഗിക്കുന്ന വിധം

ഏ­താ­നും ദി­വ­സ­ങ്ങള്‍­ക്കു മുന്‍­പ് ഒരു ­വാര്‍­ത്ത വന്നു. ഇരു­പ­ത്തൊ­ന്നു­കാ­ര­നായ എഞ്ചി­നി­യ­റി­ങ് വി­ദ്യാര്‍­ത്ഥി ട്രെ­യിന്‍ കയ­റാന്‍ പോ­ക­വേ കരു­നാ­ഗ­പ്പ­ള്ളി­യില്‍ ട്രെയിന്‍ തട്ടി മരി­ച്ചു­. തി­രു­നെല്‍­വേ­ലി­യി­ലെ കോ­ളേ­ജി­ലേ­ക്ക് പു­റ­പ്പെ­ട്ട ­വി­ഷ്ണു­ ആണ് മരി­ച്ച­ത്. ഒരു സാ­ധാ­രണ അപ­ക­ട­മ­ര­ണം എന്ന­തി­ന­പ്പു­റം വലിയ വാര്‍­ത്ത­ക­ളൊ­ന്നും മാ­ദ്ധ്യ­മ­ങ്ങ­ളില്‍ കണ്ടി­ല്ല. പക്ഷേ വി­ഷ്ണു­വി­ന്റെ ­ഫേ­സ്ബു­ക്ക് പേ­ജ് പരി­ശോ­ധി­ച്ച­പ്പോള്‍ അതൊ­രു സ്വാ­ഭാ­വിക ­മ­ര­ണം­ തന്നെ­യെ­ന്ന് വി­ശ്വ­സി­ക്കാന്‍ അല്പം ബു­ദ്ധി­മു­ട്ട്. അവ­സാ­ന­ദി­വ­സ­ങ്ങ­ളില്‍ വി­ഷ്ണു പോ­സ്റ്റ് ചെ­യ്തി­രി­ക്കു­ന്ന സ്റ്റാ­റ്റ­സു­കള്‍ ഒരു ആത്മ­ഹ­ത്യ­യു­ടെ ചു­വ­യു­ള്ള­താ­ണ്. ­പ്ര­ണ­യ­നൈ­രാ­ശ്യം­ മൂ­ലം നി­രാ­ശ­നായ അവ­സ്ഥ­യാ­ണ് അതില്‍ വ്യ­ക്ത­മാ­വു­ന്ന­ത്.

image
feedback