'ചതിയന്‍ ചന്തുവിന്റെ കൊടുംക്രൂരതകളെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം...
ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറു പണം കൊടുത്തവന് ചന്തു...
മാറ്റങ്കച്ചുരിക ചോദിച്ചപ്പോള്‍ മറന്നുപോയെന്ന് കളവു പറഞ്ഞവന് ചന്തു...
അങ്കത്തളര്‍ച്ചയോടെ മടിയില്‍ മയങ്ങിയ വീരന്റെ മാറില്‍ കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി മാറ്റാന്‍കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവന് ചന്തു...
ചന്തുവിന്റെ കൊടുംക്രൂരതകള്‍ പിന്നെന്തൊക്കെ പാടിനടക്കുന്നുണ്ട്, പാണര്‍ നിങ്ങളുടെ നാട്ടില്‍...
ചന്തുവിനെ തോല്പിക്കാന് നിങ്ങള്‍ക്കാവില്ല മക്കളേ...'











