മന്ത്രി

വിളപ്പില്‍ശാല വികസിക്കുമ്പോള്‍

പലയിടങ്ങളിലും ഗംഭീര പ്രഭാഷണങ്ങള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടല്ലോ. കവലപ്രസംഗം പോലുള്ള ആ ഗണത്തെയാണ് ഉദ്ദേശിച്ചത്. അത് ശ്രദ്ധിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഒരു തമാശയാണ്. ഒരു വിഷയത്തെക്കുറിച്ച് ആധികാരികമായി ഒരു പ്രാസംഗികന്‍ പ്രതിപാദിച്ചാല്‍, അതേ വിഷയം തന്നെ അടുത്ത സ്ഥലത്ത് തികച്ചും വ്യത്യസ്തമായി മറ്റൊരാള്‍ അവതരിപ്പിക്കുന്നതു കാണാം. രണ്ടു വിധത്തിലുള്ള അഭിപ്രായങ്ങളോ പരാമര്‍ശങ്ങളോ ആണെങ്കില്‍ നന്ന്, പക്ഷേ വസ്തുതകള്‍ തിരിച്ചും മറിച്ചും സന്ദര്‍ഭോചിതമായി പ്രയോഗിച്ചാലോ? 'ജനകീയ സമരങ്ങള്‍ വിജയിച്ച ചരിത്രമില്ല'യെന്ന് ഒരു പ്രസംഗത്തില്‍ കേള്‍ക്കുമ്പോള്‍ അടുത്തയാള്‍ പറയുക 'ജനകീയ സമരങ്ങള്‍ എന്നും ജയിച്ചു മുന്നേറിയ ചരിത്രമേയുള്ളു' എന്നാണ്.

image

ജിഹാദുകളുടെ കാലം III - ഇലക്ട്രോണിക് ജിഹാദ്, അഥവാ സൈബര്‍ ജിഹാദ്

ഈയടുത്ത കാലത്ത് നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ ഒരു സംഭവമുണ്ടായി; പ്രധാനമായും കര്‍ണ്ണാടകയുടെ തലസ്ഥനമായ ബംഗളുരുവില്‍. ആരോ തൊടുത്തുവിട്ട കുറേ മെസേജുകളിലും, എംഎംഎസ്സുകളിലും, ഇ-മെയിലുകളിലും, സോഷ്യല്‍ മീഡിയ മെസേജുകളിലും തൂങ്ങി ഒട്ടേറെ വടക്കു-കിഴക്കന്‍ ഇന്ത്യക്കാര്‍ സ്വദേശങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തു. ഇന്ത്യ മുഴുവന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച രാത്രിയിലാണ് നാണക്കേടുണ്ടാക്കിയ ഈ സംഭവം.

image

രണ്ടാമൂഴവും ആന്റണിയും പഴയ ന്യൂനപക്ഷവിരുദ്ധപ്രസ്താവനയും

ഭീമസേനനെ പ്രധാനകഥാപാത്രമാക്കി എംടി രണ്ടാമൂഴം എന്ന നോവല്‍ എഴുതുന്നതിനു കാരണം, സ്വത്വാന്വേഷണപരമായി താന്‍ എന്നുമൊരു രണ്ടാമൂഴക്കാരനായിരുന്നു എന്ന തന്റെതന്നെ തോന്നലായിരുന്നു. രണ്ടാമൂഴക്കാരന്‍ ഒരിക്കലും ഒന്നാമൂഴക്കാരനാകുന്നില്ല. അതുതന്നെയാണ് കേന്ദ്രമന്ത്രിസഭയില്‍ എ കെ ആന്റണിക്കും സംഭവിക്കുന്നത്. അദ്ദേഹം ഇന്നിതാ പ്രണബ് മുഖര്‍ജി ഒഴിഞ്ഞ രണ്ടാംസ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാദ്ധ്യമങ്ങളുടെ മുഴുവന്‍ ആകാംക്ഷയായിരുന്നു ആരാകും പ്രണബിന്റെ കസേരയിലിരിക്കുക എന്നത്. അത് ആന്റണിയോ ആഭ്യന്തരമന്ത്രി പി ചിദംബരമോ എന്നതായിരുന്നു ചര്‍ച്ച. എന്നാല്‍, ഇന്നലെ (11/07/12) മന്ത്രിസഭായോഗം ചേര്‍ന്നപ്പോള്‍ രണ്ടാംകസേര പ്രതിരോധമന്ത്രി എ കെ ആന്റണിക്കായി ഒരുക്കിയിരിക്കുന്നുണ്ടായിരുന്നു. മൂന്നാം കസേരയില്‍ ശരദ് പവാര്‍. നാലാം കസേരയില്‍ ചിദംബരം.

image

പിറവം മുതല്‍ നെയ്യാറ്റിന്‍കര വരെ - മരണങ്ങളുടെ പ്രതിഫലങ്ങള്‍

നെയ്യാറ്റിന്‍കരയില്‍ കൂടുവിട്ടുകൂടുമാറി യുഡിഎഫ് ആയ മുന്‍ എല്‍ഡിഎഫ് എംഎല്‍എ ശെല്‍വരാജ് വിജയിച്ചു. വളരെ വ്യക്തമായിത്തന്നെ മുന്‍കൂട്ടി ഉറപ്പിച്ച വിജയമെന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഒ. രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം അതിനാക്കം കൂട്ടിയിട്ടുണ്ടാകാം എന്നുമാത്രം. ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ടുണ്ടായ കേസുകളിലൂടെ സിപിഎം എന്ന രാഷ്ട്രീയപാര്‍ട്ടിയെ കോര്‍ണര്‍ ചെയ്യാനുള്ള മാദ്ധ്യമങ്ങളുടെ ശ്രമം ഫലം കാണുകതന്നെ ചെയ്തു എന്നതാണ് ഈ ഫലം തെളിയിക്കുന്നതെന്നു പറയാം. അതേസമയം, പത്രമാദ്ധ്യമങ്ങളും പോലീസും എല്ലാം ചേര്‍ന്നു വേട്ടയാടുന്നതുപോലെ ശ്രമിച്ച് തുരത്തുകയും കോര്‍ണര്‍ ചെയ്യുകയും ചെയ്തുകൊണ്ട് സിപിഎമ്മിന്റെ പ്രതിച്ഛായ തകര്‍ത്താലും ഒരു നിശ്ചിതശതമാനം വോട്ടര്‍മാര്‍ ഒരിക്കലും മാറാതെ സിപിഎമ്മിനുവേണ്ടി നിലകൊള്ളുന്നു എന്നും ഈ തെരഞ്ഞെടുപ്പു തെളിയിക്കുന്നു.

image
feedback