മലയാളം

ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും

­ച­ന്ദ്ര­ക്ക­ല­യി­ല്ലാ­തെ മല­യാ­ള­മെ­ഴു­താ­നാ­വു­മോ? അങ്ങ­നെ­യും ഒരു കാ­ല­മു­ണ്ടാ­യി­രു­ന്നു. ഇന്ന­ത്തെ രൂ­പ­ത്തിൽ മല­യാ­ള­ത്തി­ലെ ഒരു പ്ര­ധാന ചി­ഹ്ന­മാ­യി ­ച­ന്ദ്ര­ക്ക­ല മാ­റി­യ­തി­ന്റെ ­ച­രി­ത്രം­ മല­യാ­ള­ഭാ­ഷാ­വി­കാ­സ­ത്തി­ന്റെ­യും ഇന്നു­കാ­ണു­ന്ന വി­ധ­ത്തി­ലു­ള്ള ലി­പി­യു­ടെ­യും ചരി­ത്ര­മാ­ണ്. ­മ­ല­യാ­ളം­ വി­ക്കി­പ്പീ­ഡി­യ­യി­ലെ ചന്ദ്ര­ക്ക­ല­യെ കു­റി­ച്ചു­ള്ള ലേ­ഖ­ന­ത്തി­ന് ആവ­ശ്യ­മായ അവ­ലം­ബം അന്വേ­ഷി­ച്ചു­ള്ള യാ­ത്ര ഒടു­വിൽ ബെഞ്ചമിൻ ബെ­യ്‌­ലി ഫൗ­ണ്ടേ­ഷ­ന്റെ പി­യർ റി­വ്യൂ­വ്ഡ് ജേ­ണ­ലായ മല­യാ­ളം റി­സർ­ച്ച് ജേ­ണ­ലി­ൽ പ്ര­സി­ദ്ധീ­ക­രി­ച്ച ഗവേ­ഷണ പ്ര­ബ­ന്ധ­മാ­യി മാ­റു­ക­യാ­യി­രു­ന്നു എന്ന് ലേ­ഖ­ന­കർ­ത്താ­ക്ക­ളായ ­ഷി­ജു അല­ക്സ്, ­സി­ബു സി­.­ജെ­., സു­നിൽ വി­.എ­സ്, എന്നി­വർ പറ­യു­ന്നു. പ്ര­ബ­ന്ധ­ത്തിൽ ലാ­റ്റി­നി­ലെ ബ്രീ­വ് ചി­ഹ്നം ചന്ദ്ര­ക്ക­ല­യാ­യി മാ­റു­ന്ന­തി­ന്റെ ലഘു­ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. വി­വിധ ആവ­ശ്യ­ങ്ങൾ­ക്കാ­യി ഉപ­യോ­ഗി­ച്ചി­രു­ന്ന ­കു­ഞ്ഞു­വ­ട്ടം­, ഗ്രേ­വ് തു­ട­ങ്ങിയ ചി­ഹ്ന­ങ്ങ­ളെ­ക്കു­റി­ച്ചും പ്ര­ബ­ന്ധം വി­ശ­ദ­മാ­യി അന്വേ­ഷി­ക്കു­ന്നു. ഏഴു­മാ­സ­ത്തെ പ്ര­യ­ത്ന­ഫ­ല­മാ­ണ് ഈ ലേ­ഖ­നം എന്നു­കൂ­ടി അറി­യു­ക. രചന ഫോ­ണ്ടു­പ­യോ­ഗി­ച്ച് ലാ­റ്റെ­ക്കിൽ ടൈ­പ്പ് സെ­റ്റ് ചെ­യ്താ­ണ് ലേ­ഖ­നം ജേ­ണ­ലിൽ ഉൾ­പ്പെ­ടു­ത്തി­യ­ത്. അത് വെ­ബ്ബി­ലേ­ക്ക് മാ­റ്റു­മ്പോൾ പല പരാ­മർ­ശ­ങ്ങ­ളും ആങ്കർ­ടാ­ഗ് ഉപ­യോ­ഗി­ച്ച് ലേ­ഖ­ന­ത്തി­നു­ള്ളിൽ തന്നെ ക്രോ­സ് റെ­ഫർ ചെ­യ്യാൻ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ട്. ചില വാ­ക്കു­ക­ളോ­ടു ചേ­ർ­ന്നു കാ­ണു­ന്ന നക്ഷ­ത്ര­ചി­ഹ്ന­ത്തിൽ ക്ലി­ക്ക് ചെ­യ്താൽ അതു സം­ബ­ന്ധി­ച്ച വി­ശ­ദീ­ക­ര­ണം വാ­യി­ക്കാ­നാ­വും. വാ­യന കഴി­ഞ്ഞ് back എന്ന ലി­ങ്ക് അമർ­ത്തി യഥാ­സ്ഥാ­ന­ത്ത് തി­രി­കെ­യെ­ത്താം. ഈ സൈ­റ്റിൽ മല­യാ­ളം യൂ­ണി­ക്കോ­ഡ് ഫോ­ണ്ടായ മീ­ര­യിൽ കാ­ണാ­നാ­യി ചി­ട്ട­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. വാ­യ­ന­ക്കാ­രു­ടെ സി­സ്റ്റ­ത്തിൽ ഉള്ള മീ­ര­യു­ടെ വേ­ർ­ഷൻ പഴ­യ­താ­ണെ­ങ്കിൽ ഇതി­ലു­ള്ള ചില ചി­ഹ്ന­ങ്ങൾ കാ­ണാ­നാ­യെ­ന്നു വരി­ല്ല. സി­സ്റ്റ­ത്തിൽ ഫോ­ണ്ടി­ല്ലെ­ങ്കിൽ മാ­ത്ര­മേ വെ­ബ് ഫോ­ണ്ട് ലോ­ഡാ­വൂ. മല­യാ­ളം ഭാ­ഷ­യി­ലും ചരി­ത്ര­ത്തി­ലും താ­ത്പ­ര്യ­മു­ള്ള ആരും വി­ട്ടു­പോ­കാ­തെ വാ­യി­ക്കേ­ണ്ട ലേ­ഖ­നം ഓൺ­ലൈൻ വാ­യ­ന­യ്ക്കാ­യി സമർ­പ്പി­ക്കു­ന്നു. ലേ­ഖ­ന­ത്തി­ന്റെ പിഡിഎഫ് ഇവി­ടെ­ ലഭ്യ­മാ­ണ്. - എഡി­റ്റർ

Country: 
Default Home Page
UK Home Page
image
feedback