മുസ്ലീം ലീഗ്

മോഡിത്വവും വ്യവസായവും തമ്മിലെന്ത്?

പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് മുഖ്യൻ നരേന്ദ്ര മോഡിയുടെ പബ്ലിക് റിലേഷൻ / പ്രമോഷൻ പരിപാടികൾ ഗുജറാത്ത് വിട്ട് ഇങ്ങു കൊച്ചുകേരളത്തിൽ വരെ സാന്നിദ്ധ്യം അറിയിക്കുകയാണ്. ഗുജറാത്ത് വികസനമോഡലും ക്രമസമാധാനവും സംബന്ധിച്ച പ്രൊപ്പഗാന്‍ഡയ്ക്കു് ഒരുകാലത്തു കേരളവികസനമോഡലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഉണ്ടായിരുന്നതിലേറെ ഇടം മാദ്ധ്യമങ്ങളിലടക്കം ലഭിക്കുന്നു. ഗുജറാത്ത് വംശഹത്യയിലൂടെ കുപ്രസിദ്ധനായ നരേന്ദ്ര മോഡി എന്ന ഹിന്ദുത്വ നേതാവിനെ പരമ്പരാഗതമായി പിന്തുണക്കുന്നവരല്ല ഇവിടെ മോഡീ ഭരണത്തെ കുറിച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കുന്നത്; മറിച്ച് മോഡി ഭരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട സമൂഹത്തിൽ നിന്നാണ് മോഡി ഭരണത്തെ കുറിച്ച് വാചാലരാകുന്ന പുതിയ പ്രമോട്ടർമാർ എത്തുന്നത്.

image

മുസ്ലിം ലീഗിന്റെ വിലാപങ്ങൾ

മുസ്ലിം ലീഗിനെ സംഘടിതമായി ചിലർ വളഞ്ഞിട്ടാക്രമിക്കുകയാണെന്നു ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ വിലപിക്കുന്നു. ലീഗിനെതിരെ ഓരോ ദിവസവും ഓരോ കഥകൾ മെനയുകയാണ് ചിലരെന്നു പ്രമുഖ മലയാള പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇടി മുഹമ്മദ് ബഷീർ പരിതപിക്കുന്നു. പ്രധാനമായും കേരളത്തിലെ മതസൌഹാർദ്ദവും സാമുദായിക സന്തുലനവും മുസ്ലിം ലീഗ് തകർക്കുന്നു, ലീഗ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, അധികാരത്തിലിരുന്നുകൊണ്ട് ലീഗ് അനർഹമായതു വാങ്ങിക്കൂട്ടുന്നു, മുസ്ലിം ലീഗാണ് ഇപ്പോഴുള്ള യുഡിഎഫ് സർക്കാരിനെ നിയന്ത്രിക്കുന്നത്, ഭൂരിപക്ഷത്തിനു ഈ ഭരണത്തിൽ രക്ഷയില്ല എന്നിത്യാധി ആരോപണങ്ങളാണ് ലീഗിനെതിരെ വിവിധകോണുകളിൽ നിന്നു ഉയർന്നുകൊണ്ടിരിക്കുന്നതെന്നാണ് ലീഗ് പരാതിപ്പെടുന്നതു്. മാത്രമല്ല യുഡിഎഫിലെ ചിലർ തന്നെ ലീഗിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവും ലീഗ് ഉന്നയിക്കുന്നുണ്ട്.

image

കേന്ദ്രമന്ത്രിസഭാപുനഃസംഘടനയും വാലുമുറിയന്‍ പല്ലികളും

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുഖംമിനുക്കല്‍ എന്നാണു മാദ്ധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്. പക്ഷേ, സംഭവത്തില്‍ കോണ്‍ഗ്രസിലെ കേരളപ്രാദേശികമുന്നണിയിലെ രണ്ടു പ്രധാനസംഘാംഗങ്ങള്‍ക്കും പരാതിയാണു മിച്ചമുള്ളത്. ഉണ്ടവനു പാകിട്ടാഞ്ഞിട്ടാണു വാ പൊളിയുന്നതെങ്കില്‍, ഉണ്ണാത്തവന് ഉരുള കിട്ടാഞ്ഞിട്ടാണു കൈ ചൊറിയുന്നത് എന്ന വ്യത്യാസമേയുള്ളൂ.

image

സംഘപരിവാർ സൌഹൃദഹസ്തം എന്ന ധൃതരാഷ്ട്രാലിംഗനം

മഹാഭാരതയുദ്ധത്തിൽ കൌരവരെ പരാചയപ്പെടുത്തി വിജയശ്രീലാളിതരായ പാണ്ഡവർ, വലിയച്ചനും ശത്രുപക്ഷമായ കൌരവരുടെ പിതാവുമായ കൌരവരാജാവ് ധൃതരാഷ്ട്രരെ സന്ദർശിക്കുന്ന സന്ദർഭം. പുത്രനഷ്ടം കടിച്ചമർത്തിക്കൊണ്ട് പഞ്ചപാണ്ഡവരെ ഒരോരുത്തരായി ആലിംഗനം ചെയ്യുകയാണ് ധൃതരാഷ്ട്രർ. ധൃതരാഷ്ട്രരുടെ പ്രത്യേക മാനസിക അവസ്ഥ കണ്ടറിഞ്ഞ പാണ്ഡവ പക്ഷത്തുള്ള ശ്രീകൃഷ്ണൻ പാണ്ഡവരിൽ മൂത്തവനായ യുധിഷ്ടിരനു ശേഷം ആലിംഗനത്തിനു തയ്യാറെടുക്കുന്ന ഭീമനു പകരം ഭീമന്റെ മാതൃകയിൽ ഉള്ള പാറക്കക്ഷ്ണം അന്ധനായ ധൃതരാഷ്ട്രരുടെ മുൻപിൽ വച്ചുകൊടുക്കുന്നു. ഭീമനോടുള്ള പക മനസിൽ വച്ച് ധൃതരാഷ്ട്രർ ശക്തമായി നടത്തുന്ന ആലിംഗനത്തിന്നിടെ ഭീമനു പകരം വച്ച പാറക്കല്ലു തകർന്നു തരിപ്പണമായ സംഭവം മഹാഭാരത കഥയിൽ വിശദീകരിക്കുന്നുണ്ട്. മനസ്സിൽ പകവെച്ചു, മുഖത്ത് ചിരിവരുത്തി ശത്രുവിനെ വലിച്ചുമുറുക്കി നശിപ്പിക്കുന്ന ഈ സ്വഭാവസവിശേഷതയാണ് പിന്നീട് ‘ധൃതരാഷ്ട്രാലിംഗനം’ എന്ന പേരിൽ കുപ്രസിദ്ധി നേടിയത്.

image

വേണ്ട, സിപിഎം ഇനി നീതി പ്രതീക്ഷിക്കേണ്ട...

“ഒരു കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടാൽ നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട്”.

മനോരമ, ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനെഴുതിയ മുഖപ്രസംഗത്തിലെ ആദ്യവാക്യമാണിത്. ഇത്തരം ഫാസിസ്റ്റ് യുക്തികൾ അളന്നുതൂക്കി അയത്നലളിതമായി ആറ്റിക്കുറുക്കാനുള്ള പ്രൊഫഷണൽ വൈദഗ്ധ്യമാണ് മനോരമയെ വലതുപക്ഷത്തിന്റെ ഔദ്യോഗികജിഹ്വയാക്കുന്നത്.

image

തിരുവഞ്ചൂരിനും കൊടുക്കൂ, സെക്ഷന്‍ 118ന്റെ പതക്കം

-

-

പി ജയരാജന്റെ അറസ്റ്റിന് പോലീസിന്റെ റിമാന്‍ഡ് നോട്ടില്‍ പറയുന്ന ന്യായം ഇങ്ങനെയാണ്:

Country: 
Default Home Page
UK Home Page
image

സിപിഎമ്മിനു മാത്രമല്ല ഇരട്ടത്താപ്പ്

"വാര്‍ത്താമാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ്" എന്ന പേരില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളഘടകത്തിന്റെ സംരംഭമായി 1987 ജൂണ്‍ ഒന്നിന് ആരംഭിച്ച മാധ്യമം ദിനപ്പത്രം ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വലിയ ആള്‍ക്കൂട്ടമോ മൂലധനമോ പിന്തുണക്കാനില്ലാഞ്ഞിട്ടുപോലും മാധ്യമം പച്ചപിടിച്ചു. മൂല്യാധിഷ്ഠിതമാധ്യമ പ്രവര്‍ത്തനത്തിന്റെ വിജയം എന്നൊക്കെ അതിന്റെ തലപ്പത്തുള്ളവര്‍ പറയും. പക്ഷെ, സമുദായത്തിന്റെ പൊതുതാല്‍പര്യം ഹനിക്കുന്ന വിധത്തില്‍, അല്ലെങ്കില്‍ പ്രാഥമിക മാദ്ധ്യമപ്രവര്‍ത്തന മര്യാദകള്‍ പാലിക്കാതിരിക്കുന്ന കാര്യത്തില്‍ മറ്റേതൊരു പത്രവും പോലെയാണ് മാധ്യമം. ഈ ലേഖകന്‍ ജനറല്‍ സെക്രട്ടറിയായ ഗ്രേസ് എജുക്കേഷണല്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം മാധ്യമം നടത്തിയ അധാര്‍മികമാദ്ധ്യമപ്രവര്‍ത്തനവും അവാസ്തവ പ്രചാരണവും ചൂണ്ടിക്കാട്ടാനാണ് ഈ ലേഖനം.

image

ജീവിതം സുഖകരമാകുമ്പോള്‍ വിപ്ലവം അസുഖകരമാകും

  • അപചയം ഇടതുപക്ഷത്തിനല്ല, സിപിഎമ്മിനു മാത്രം.
  • പിണറായിയുടെ സെല്‍ഫ് ഗോളില്‍ ഇടതുപക്ഷം തോറ്റു.
  • വിഎസ് മാത്രമാണു അവശേഷിക്കുന്ന രക്ഷ.
  • ടി പി ചന്ദ്രശേഖരന്റെ രക്ഷസാക്ഷിത്വം സിപിഎമ്മിനെ നന്നാക്കിയേക്കും.
  • കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കില്ല.
  • വിഎസിനോട് ഈ പ്രായത്തില്‍ പാര്‍ട്ടി വിടാന്‍ പറയുന്നത് അനുചിതം.
  • അടിച്ചാല്‍ തിരിച്ചടിക്കുന്ന പാര്‍ട്ടിയല്ല ആര്‍എംപി.
  • ചന്ദ്രശേഖരന്റെ വധത്തില്‍ എന്തായാലും സി പി എമ്മിന് പങ്കുണ്ട്.
  • മോറല്‍ പോലീസിംഗ് എന്‍ഡിഎഫ് വക, മുസ്ലിം സമുദായത്തിന് കൂടുതല്‍ പ്രതികൂലം.
  • 22എഫ്‌കെയ്ക്ക് ലഭിക്കുന്ന അംഗീകാരം പ്രതീക്ഷാനിര്‍ഭരം.
  • കോണ്‍ഗ്രസ് ഭരണം ഒട്ടും നന്നല്ല.
  • ഭൂപരിഷ്കരണം വിപ്ലവത്തെ അകറ്റി

കേരളരാഷ്ട്രീയത്തില്‍ സ്ത്രീപക്ഷനിലപാടുകളുടെ പ്രസക്തി ഉറപ്പിക്കാന്‍ അന്വേഷി എന്ന സംഘടനയും അതിന്റെ സംഘാടകയും മുന്‍ നക്സല്‍ പ്രവര്‍ത്തകയുമായ അജിതയും വഹിക്കുന്ന പങ്ക് വിസ്മരിക്കാവുന്നതല്ല. കെ.അജിത കേരളത്തിലെ സമകാലിക രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതികളെ കുറിച്ച് സംസാരിക്കുന്നു. ഒപ്പം സംഘടിത എന്ന മാസികയുടെ നിലപാടും അവര്‍ വ്യക്തമാക്കുന്നു - യു. എ.ഇയില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തിയ വേളയില്‍ ഗള്‍ഫ് ടുഡേയില്‍ പത്രപ്രവര്‍ത്തകയായ നസീം ബീഗത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്:

image

സിപിഎം കോൺഗ്രസ് ചെയ്ത അബദ്ധം ആവർത്തിക്കുന്നു

എൺപതുകളിൽ ഷബാനു കേസുമായി ബന്ധപ്പെട്ടു മുസ്ലിം താല്പര്യത്തിനനുകൂലമായി പാർലമെന്റിൽ പ്രത്യേക നിയമനിർമ്മാണം നടത്തിയതു വഴി മുസ്ലിം പ്രീണനം നടത്തി എന്ന ഇടതു/വലതു വർഗ്ഗീയപ്രചാരണത്തെ മറികടക്കുവാൻ കോൺഗ്രസ് നേതാവായിരുന്ന രാജീവ് ഗാന്ധി പുറത്തെടുത്ത കുടത്തിലെ ഭൂതമാണ് ബാബറി മസ്ജിദ് രാമജന്മഭൂമി വിഷയം. ഈ നീക്കം കൊണ്ട് ഹൈന്ദവ വോട്ടുകൾ കോണ്‍ഗ്രസ്സിന് അനുകൂലമാക്കുവാൻ സാധിക്കുമെന്നും മുസ്ലിം പ്രീണനമെന്ന പഴിചാരലിൽ നിന്നു രക്ഷനേടാമെന്നും രാജീവ് ഗാന്ധി കണക്കുകൂട്ടി.

image
feedback