യൂറോ കപ്പ്

ബല്ലാക്കിന് വീണ്ടും പരിക്ക്

­മ്യൂ­ണി­ക്ക്: ലോ­ക­ക­പ്പി­ന് പി­ന്നാ­ലെ പരി­ക്കേ­റ്റ ജര്‍­മന്‍ ക്യ­പ്റ്റന്‍ മൈ­ക്കല്‍ ബല്ലാ­ക്കി­ന് ­യൂ­റോ കപ്പ് യോ­ഗ്യ­താ റൗ­ണ്ടി­ലും കളി­ക്കാ­നാ­വി­ല്ല. പരി­ക്കില്‍ നി­ന്ന് മോ­ചി­ത­നാ­വാ­ത്ത ബല്ലാ­ക്കി­ന് അടു­ത്ത­മാ­സം തുര്‍­ക്കി­ക്കും കസാ­ഖി­സ്‌­ഥാ­നു­മെ­തി­രെ­യു­മു­ളള മത്സ­ര­ങ്ങ­ളാ­ണ് നഷ്‌­ട­മാ­വു­ക. ബല്ലാ­ക്കി­ന്റെ ഇട­തു­കാല്‍­മു­ട്ടി­നാ­ണ് പരി­ക്ക്. ബല്ലാ­ക്ക് 98 മത്സ­ര­ങ്ങ­ളില്‍ ജര്‍­മന്‍ കു­പ്പാ­യം അണി­ഞ്ഞി­ട്ടു­ണ്ട്.

image

യൂറോ കപ്പോടെ വിരമിക്കും: ഫാബിയോ കപ്പെല്ലോ

­ല­ണ്ടന്‍: 2011­ലെ യൂ­റോ കപ്പോ­ടെ ഇം­ഗ്ല­ണ്ട് ­ഫു­ട്ബോള്‍ ടീ­മി­ന്റെ പരി­ശീ­ലക സ്ഥാ­നം ഒഴി­യു­മെ­ന്ന് ­ഫാ­ബി­യോ കപ്പെ­ല്ലോ­. 64 വയ­സ്സായ താന്‍ യൂ­റോ­ക­പ്പി­ന് ശേ­ഷം വി­ശ്ര­മി­ക്കാ­നാ­ണ് ഉദ്ദേ­ശി­ക്കു­ന്ന­തെ­ന്ന് കപ്പെ­ല്ലോ വ്യ­ക്ത­മാ­ക്കി­.

image

ഫ്രാന്‍സിന് ജയം; പോര്‍ട്ടുഗലിന് തോല്‍വി

­ല­ണ്ടന്‍: ­യൂ­റോ കപ്പ് ഫു­ട്ബോ­ളി­ന്റെ യോ­ഗ്യ­താ­റൗ­ണ്ടില്‍ പോര്‍­ച്ചു­ഗ­ലി­ന്റെ ദു­രി­ത­കാ­ലം തു­ട­രു­ന്നു. ആദ്യ­മ­ത്സ­ര­ത്തില്‍ സമ­നില വഴ­ങ്ങിയ ­പോര്‍­ച്ചു­ഗല്‍ രണ്ടാം മത്സ­ര­ത്തില്‍ നോര്‍­വേ­യോ­ട് തോ­റ്റു. ഒരൊ­റ്റ­ഗോ­ളി­നാ­യി­രു­ന്നു നോര്‍­വേ­യു­ടെ ജയം. ലോ­ക­ക­പ്പ് തോല്‍­വി­യു­ടെ ആഘാ­ത­ത്തില്‍​­മു­ങ്ങി­യി­രു­ന്ന ഫ്രാന്‍­സ് കര­ക­യ­റി. ഫ്രാന്‍­സ് 2-0ന് ബോ­സ്‌­നിയ-ഹെര്‍­സി­ഗോ­വി­ന­യെ തോല്‍­പി­ച്ചു. മറ്റ് മത്സ­ര­ങ്ങ­ളില്‍ കരു­ത്ത­രായ ഇം­ഗ്ല­ണ്ട്, ഇറ്റ­ലി­,­ഫ്രാന്‍­സ്, ജര്‍­മ­നി­,­ഹോ­ള­ണ്ട് എന്നി­വര്‍ ജയ­ത്തോ­ടെ മൂ­ന്ന് പോ­യി­ന്റ് സ്വ­ന്ത­മാ­ക്കി­.

image

യൂറോ യോഗ്യത: വമ്പന്‍മാര്‍ക്ക് വിജയത്തുടക്കം

­ല­ണ്ടന്‍: 2012­ലെ യൂ­റോ കപ്പി­ന് യോ­ഗ്യ­ത­യു­റ­പ്പാ­ക്കാന്‍ കളി­ത്ത­ട്ടി­ലി­ങ്ങിയ മുന്‍­നിര ടീ­മു­കള്‍­ക്ക് വി­ജ­യ­ത്തു­ട­ക്കം. നി­ല­വി­ലെ ചാ­മ്പ്യന്‍­മാ­രായ ­സ്പെ­യ്ന്‍, ­ഹോ­ള­ണ്ട്, ഇം­ഗ്ല­ണ്ട്, ­ജര്‍­മ്മ­നി­, ഇ­റ്റ­ലി­, ­നോര്‍­വേ­ തു­ട­ങ്ങി­യ­വ­രെ­ല്ലാം വി­ജ­യ­ത്തോ­ടെ തു­ട­ങ്ങി­.​ അതേ­സ­മ­യം ഫ്രാന്‍­സി­ന്റെ തു­ട­ക്കം തോല്‍­വി­യോ­ടെ­യാ­യി. ബെ­ലാ­റ­സ് ഒരൊ­റ്റ­ഗോ­ളി­ന് സ്വ­ന്തം­നാ­ട്ടു­കാര്‍­ക്ക് മു­ന്നില്‍ ഫ്രാന്‍­സി­നെ നാ­ണം­കെ­ടു­ത്തി. കരു­ത്ത­രായ പോര്‍­ട്ടു­ഗല്‍ 4-4ന് സൈ­പ്ര­സു­മാ­യി സമ­നില നേ­ടി രക്ഷ­പ്പെ­ട്ടു­.

image

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

­ല­ണ്ടന്‍: 2012­ലെ ­യൂ­റോ കപ്പ് ഫു­ട്ബോ­ളി­നു­ളള യോ­ഗ്യ­താ മത്സ­ര­ങ്ങള്‍­ക്ക് ഇന്ന് തു­ട­ക്ക­മാ­വും. യൂ­റോ­പ്പി­ലെ മുന്‍­നിര ടീ­മു­ക­ളെ­ല്ലാം ഇന്ന് കള­ത്തി­ലി­റ­ങ്ങും. 51 ടീ­മു­ക­ളാ­ണ് യോ­ഗ്യ­താ റൗ­ണ്ടില്‍ മത്സ­രി­ക്കു­ന്ന­ത്. സ്‌­പെ­യ്‌­നാ­ണ് നി­ല­വി­ലെ ചാ­മ്പ്യന്‍­മാര്‍. 2012 ജൂണ്‍ എട്ട് മു­തല്‍ ജൂ­ലൈ ഒന്നു വരെ പോ­ള­ണ്ടി­ലും ഉക്രൈ­നി­ലു­മാ­യാ­ണ് യൂ­റോ കപ്പ് നട­ക്കു­ക. എട്ടു വേ­ദി­ക­ളി­ലാ­യി നട­ക്കു­ന്ന ടൂര്‍­ണ­മെ­ന്റി­ലേ­ക്ക് 16 ടീ­മു­ക­ളാ­ണ് യോ­ഗ്യത നേ­ടു­ക.

image
page-adv-space-img
feedback