ഓർഡിനറി എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 3 ഡോട്ട്സ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പ്രതാപ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും നിർമ്മാണത്തിൽ ഒരു പങ്കും സുഗീത് വകയാണ്. ഓർഡിനറി പോലെ ഒരു ഓർഡിനറി കച്ചവട സിനിമ ഇറക്കുന്നതിൽപോലും പക്ഷെ സുഗീത് പരാജയപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. എന്നാൽ ബിജു മേനോന്റെ മികച്ച പ്രകടനവും കുഞ്ചാക്കോ-പ്രതാപ്മാരുടെ മോശമല്ലാത്ത അഭിനയവും ചിത്രത്തെ കണ്ടിരിക്കാൻ കഴിയുന്ന ഒന്നാക്കുന്നു എന്നുമാത്രം.
















