സച്ചിന്‍

സച്ചിന്‍ - വിടവാങ്ങലിനൊരുങ്ങുമ്പോള്‍

­ലോ­ക­ക്രി­ക്ക­റ്റ് സൃ­ഷ്ടി­ച്ച ഏറ്റ­വും മഹാ­നായ ക്രി­ക്ക­റ്റര്‍ ­സ­ച്ചിന്‍ തെ­ണ്ടുല്‍­ക്കര്‍ വി­ട­വാ­ങ്ങ­ലി­നൊ­രു­ങ്ങു­ക­യാ­ണ്. നവം­ബ­റില്‍ നട­ക്കു­ന്ന ഇന്ത്യ - ഇം­ഗ്ല­ണ്ട് ടെ­സ്റ്റു പര­മ്പ­ര­യി­ലെ സ്വ­ന്തം പ്ര­ക­ട­ന­ത്തെ സ്വംയ വി­ല­യി­രു­ത്തി തന്റെ വി­ര­മി­ക്കല്‍ കാ­ര്യ­ത്തില്‍ ഉചി­ത­മായ തീ­രു­മാ­നം കൈ­ക്കൊ­ള്ളു­മെ­ന്ന് താ­രം തന്നെ പറ­യു­മ്പോള്‍ ഒരു യു­ഗ­ത്തി­ന്റെ അന്ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ഊഹാ­പോ­ഹ­ങ്ങള്‍­ക്കു വി­രാ­മ­മാ­കു­ക­യാ­ണ്. സച്ചി­ന്റെ വി­ര­മി­ക്കല്‍ ഏറെ­ക്കാ­ല­മാ­യി ­ക്രി­ക്ക­റ്റ് ലോ­ക­ത്ത് വാ­ദ­വി­വാ­ദ­ങ്ങ­ളും കോ­ലാ­ഹ­ല­ങ്ങ­ളു­മു­യര്‍­ത്തു­ന്ന­തി­നി­ടെ, ഇതാ­ദ്യ­മാ­യാ­ണ് സച്ചിന്‍ സ്വ­യം തന്റെ വി­ര­മി­ക്ക­ലി­നെ­ക്കു­റി­ച്ച് ഇത്ര­യും കൃ­ത്യ­മാ­യി പറ­യു­ന്ന­ത്.

image

സച്ചിന്‍ വിശ്രമം തുടരുന്നു

­ശ്രീ­ല­ങ്കന്‍ പര്യ­ട­ന­ത്തി­നു­ള്ള ഇന്ത്യന്‍ ­ക്രി­ക്ക­റ്റ് ടീം പ്ര­ഖ്യാ­പി­ച്ചു. ­സ­ച്ചിന്‍ തെ­ണ്ടുല്‍­ക്ക­റു­ടെ സ്ഥാ­ന­മാ­യി­രി­ക്ക­ണം ഈ പര്യ­ട­ന­ത്തി­ലെ ഒരു ശ്ര­ദ്ധാ­വി­ഷ­യം. എന്നാല്‍, മുന്‍­കൂ­ട്ടി­ത്ത­ന്നെ സച്ചിന്‍ വി­ശ്ര­മം ആവ­ശ്യ­പ്പെ­ട്ടി­രു­ന്നെ­ന്നു ചൊ­ല്ലി സെ­ല­ക്ഷന്‍ കമ്മി­റ്റി അദ്ദേ­ഹ­ത്തി­നു വി­ശ്ര­മം അനു­വ­ദി­ച്ചി­രി­ക്കു­ക­യാ­ണ്. രണ്ടു­കൊ­ല്ല­ത്തോ­ള­മാ­യി സച്ചിന്‍ ഏക­ദി­ന­ത്തില്‍ തു­ട­രു­ന്ന വി­ശ്ര­മ­പ­ര­മ്പര അങ്ങ­നെ നീ­ളു­ക­യാ­ണ്.

image

സച്ചിനു വീടുവേണ്ട, വാര്‍ത്ത മതി

­സ­ച്ചിന്‍ തെ­ണ്ടുല്‍­ക്കര്‍ ഇന്ത്യ­യി­ലെ ഏറ്റ­വും ജന­പ്രീ­തി­യു­ള്ള ആളു­ക­ളി­ലൊ­രാ­ളാ­ണ്. ക്രി­ക്ക­റ്റി­ലെ ദൈ­വം. സി­നി­മ­യും ക്രി­ക്ക­റ്റും രാ­ഷ്ട്രീ­യ­വും ഏറ്റ­വും വലിയ ഷോ ബി­സി­ന­സു­ക­ളാ­യി­ട്ടു­ള്ള ഇന്ത്യ­യി­ലെ ഈ മൂ­ന്നു­വി­ധ­താ­ര­ങ്ങ­ളി­ലും പ്ര­മു­ഖന്‍. മറ്റു താ­ര­ങ്ങ­ളില്‍­നി­ന്നു വ്യ­ത്യ­സ്ത­മാ­യി അഹ­ങ്കാ­രം നി­റ­ഞ്ഞ സം­സാ­ര­മോ മറ്റോ കാ­ണി­ക്കാ­തെ മര്യാദ പാ­ലി­ക്കു­ന്ന ഒരു വ്യ­ക്തി­ത്വ­മെ­ന്ന നി­ല­യി­ലും ­സ­ച്ചിന്‍ ശ്ര­ദ്ധേ­യ­നാ­ണ്. ക്രി­ക്ക­റ്റി­നോ­ടു വലിയ താ­ല്പ­ര്യ­മി­ല്ലാ­ത്ത­വ­രില്‍­പ്പോ­ലും സച്ചി­ന്റെ സ്വ­ഭാ­വ­ഭം­ഗി മതി­പ്പു­ണര്‍­ത്തി­യി­ട്ടു­ണ്ട്. ഭാ­ര­ത­ര­ത്ന­യ്ക്കു­വ­രെ സച്ചി­ന്റെ പേ­ര് നിര്‍­ദേ­ശി­ക്കേ­ണ്ട­താ­ണെ­ന്ന് ശക്ത­മായ അഭി­പ്രാ­യ­വു­മു­ണ്ട്.

image
feedback