സിനിമ

കടലോരജീവിതത്തിന്റെ ചലച്ചിത്ര പ്രതിനിധാനം

­കാ­ഴ്ച­ക­ളെ വി­പ­ണി­ത­ന്ത്ര­മാ­യി ഉപ­യോ­ഗി­ക്കുക എന്ന­ത് ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളു­ടെ ഏറ്റ­വും പ്ര­ക­ട­മായ രാ­ഷ്ട്രീ­യ­മാ­ണ്. പക്ഷ­പാ­ത­പ­ര­മായ കാ­ഴ്ച­ക­ളി­ലൂ­ടെ­യാ­ണ് ആധു­നിക ദൃ­ശ്യ­മാ­ധ്യ­മ­മായ ­സി­നി­മ അതി­ന്റെ ­രാ­ഷ്ട്രീ­യം­ പറ­യു­ന്ന­ത്. സമൃ­ദ്ധ­ങ്ങ­ളായ ദൃ­ശ്യാ­നു­ഭ­വ­ങ്ങ­ളു­ടെ കേ­ന്ദ്രീ­ക­ര­ണ­ത്തി­ലൂ­ടെ സി­നിമ സം­സ്ക്കാ­ര­ത്തി­ലി­ട­പെ­ടു­ക­യും വ്യ­ക്തി/ കു­ടും­ബം­/­സ­മൂ­ഹം­/­മ­തം­/­ജാ­തി­/­ലിം­ഗം­/­വര്‍­ണം തു­ട­ങ്ങി­യ­വ­യെ സി­നി­മ­യു­ടെ പ്ര­ത്യ­യ­ശാ­സ്ത്ര­ത്തിന്‍ കീ­ഴില്‍ വി­വ­രി­ക്കു­ക­യും ചെ­യ്യു­ന്നു. ഉപ­ഭോ­ഗം­/­പ്ര­തി­നി­ധാ­നം ഇവ­യെ കൂ­ട്ട്പി­ടി­ച്ചാ­ണ് സി­നിമ സം­സ്ക്കാ­ര­ത്തെ നിര്‍­വ്വ­ചി­ക്കു­ന്ന­ത്. ‘മ­ണ­വാ­ട്ടി’ എന്ന പേ­രു കേള്‍­ക്കു­മ്പോള്‍ നമ്മു­ടെ മന­സ്സി­ലേ­ക്ക് കട­ന്നു­വ­രു­ന്ന­ത് സ്വര്‍­ണ്ണ­ത്തില്‍ പൊ­തി­ഞ്ഞു പട്ടു­സാ­രി­യും ചു­റ്റി­നില്‍­ക്കു­ന്ന രൂ­പ­മാ­ണ്. സി­നി­മ­യു­ടെ­യും പര­സ്യ­ത്തി­ന്റേ­യും മണ­വാ­ട്ടി­യു­ടെ പ്ര­തി­നി­ധാ­ന­മാ­ണ് നമ്മെ സ്വാ­ധീ­നി­ക്കു­ന്ന­ത്. ബോ­ധ­പൂര്‍­വ്വ­മോ അബോ­ധ­പൂര്‍­വ്വ­മോ സി­നിമ പകര്‍­ത്തു­ന്ന ഇത്ത­രം ദൃ­ശ്യ­ങ്ങള്‍ നമ്മു­ടെ മന­സ്സില്‍ ഒരു സം­സ്ക്കാ­ര­ത്തി­ന്റെ നിര്‍­വ്വ­ച­ന­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു.

image

22FK - ഇതാണു ഞങ്ങ പറഞ്ഞ പടം! പപ്പടം!

22FK എന്ന ചല­ച്ചി­ത്ര­ത്തി­ന്റെ ഒന്നി­ലേ­റെ വാ­യ­ന­കള്‍ മല­യാ­ള­രാ­ജ്യ­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­തു ശ്ര­ദ്ധ­യില്‍ പെ­ട്ട ഞങ്ങ­ളു­ടെ ഒരു വാ­യ­ന­ക്കാ­രന്‍ അയ­ച്ചു­ത­ന്ന കു­റി­പ്പാ­ണ് ചു­വ­ടെ. ലേ­ഖ­ക­ന്റെ നിര്‍­ദ്ദേ­ശ­പ്ര­കാ­രം ഫസ്റ്റ്നെ­യിം ഒഴി­വാ­ക്കു­ന്നു - എഡി­റ്റര്‍

ആ­കെ 268  സീ­റ്റേ  കോ­ട്ട­യം ആഷ­യി­ലു­ള്ളൂ, എന്നി­ട്ടും  ഹൌ­സ് ഫുള്‍ ആയി, ഒരു പ്ര­ത്യേക ജാ­തി മഹാ­ന്മാ­രെ മാ­ത്ര­മ­ല്ല പടം ആകര്‍­ഷി­ക്കു­ന്ന­ത്. എല്ലാ തര­ത്തി­ലു­ള്ള കാ­ഴ്ച്ച­ക്കാ­രു­മു­ണ്ട് ആഷ­യില്‍. പടം ഫയ­ങ്ക­ര  ഹി­റ്റാ­ന്നെ­... എന്നാ ചെ­യ്യാ­നാ കാ­ണാ­തെ പറ്റ­ത്തി­ല്ല­ല്ലോ, കണ്ടു , കൊ­ള്ളാം കോ­ട്ട­യം ഒരു­മാ­തി­രി കല­ക്കി­ക്ക­ള­ഞ്ഞു­...

image

കതിവന്നൂര്‍ വീരന്‍ സിനിമയില്‍

­തെ­യ്യ­ങ്ങ­ളില്‍ പ്ര­ശ­സ്ത­മായ കതി­വ­ന്നൂര്‍ വീ­ര­ന്റെ കഥ സി­നി­മ­യാ­യെ­ത്തു­ന്നു. ഇതി­ഹാ­സ­മാ­ന­മു­ള്ള ഈ തെ­യ്യ­ക്കഥ അതേ പോ­ലെ വലിയ ക്യാന്‍­വാ­സില്‍ ചി­ത്രീ­ക­രി­ക്കാ­നാ­ണ് ശ്ര­മം. അഞ്ചു­കോ­ടി­യോ­ളം രൂ­പ­യാ­ണ് ബജ­റ്റു പ്ര­തീ­ക്ഷി­ക്കു­ന്ന­ത്. മര­മീ­ടന്‍ നാ­ട­ക­ത്തി­ലൂ­ടെ നാ­ട­ക­രം­ഗ­ത്ത് പ്ര­ശ­സ്ത­നായ രാ­ജ്മോ­ഹന്‍ നീ­ലേ­ശ്വ­ര­വും ടി­.­പ­വി­ത്ര­നും ചേര്‍­ന്ന് ചി­ത്ര­ത്തി­ന്റെ രചന നിര്‍­വ­ഹി­ക്കു­ന്നു.

image

മമ്മൂട്ടിയുടെ ന്യൂസ് മേക്കറിനു മേയില്‍ തുടക്കം

­മ­മ്മൂ­ട്ടി­യു­ടെ മേ­ക്ക­പ്പ് മാ­നും പേ­ഴ്സ­ണല്‍ അസി­സ്റ്റ­ന്റും ആയ ജോര്‍­ജ് നിര്‍­മി­ക്കു­ന്ന ­ന്യൂ­സ് മേ­ക്കര്‍ മേ­യില്‍ നട­ക്കും. വി­നോ­ദ് ഗു­രു­വാ­യൂര്‍ തി­ര­ക്ക­ഥ­യൊ­രു­ക്കു­ന്ന ചി­ത്രം സം­വി­ധാ­നം ചെ­യ്യു­ന്ന­ത് ദീ­പ­നാ­ണ്. പു­തി­യ­മു­ഖ­ത്തി­ലൂ­ടെ സം­വി­ധാ­യ­ക­നാ­യി­ത്തീര്‍­ന്ന ­ദീ­പന്‍ ഇപ്പോള്‍ പൃ­ഥ്വി­രാ­ജ് നാ­യ­ക­നായ ഹീ­റോ എന്ന ചി­ത്രം ഒരു­ക്കു­ക­യാ­ണ്. ഈചി­ത്ര­ത്തി­ന്റെ­യും രചന നിര്‍­വ­ഹി­ക്കു­ന്ന­ത് വി­നോ­ദ് ഗു­രു­വാ­യൂ­രാ­ണ്.

image

മൈഡിയര്‍ മമ്മിയായി ഉര്‍വശി

­മ­മ്മീ ആന്റ് മീ എന്ന ചി­ത്ര­ത്തി­നു ശേ­ഷം മൈ ഡി­യര്‍ മമ്മി­യാ­കു­ക­യാ­ണ് പ്ര­മുഖ നടി ഉര്‍­വ­ശി­. മഹാ­ദേ­വന്‍ സം­വി­ധാ­നം ചെ­യ്യു­ന്ന ചി­ത്ര­ത്തി­ലെ ലീ­ഡിം­ഗ് റോ­ളി­ലാ­ണ് ഉര്‍­വ­ശി­യെ­ത്തു­ക. കാ­ണാ­ക്കൊ­മ്പ­ത്താ­ണു മഹാ­ദേ­വ­ന്റെ കന്നി­ച്ചി­ത്രം.

image

തമ്പിന്റെ കഥയില്‍ വിരിയുന്നത് ശ്രീനിവാസന്റെ കാപട്യം

­മ­ല­യാ­ള­സി­നി­മ­യി­ലെ ഏറ്റ­വും വലിയ കള്ള­നാ­ണ­യ­ങ്ങ­ളി­ലൊ­ന്നാ­ണ്, തി­ര­ക്ക­ഥാ­കൃ­ത്തും സം­വി­ധാ­യ­ക­നും നട­നു­മായ ശ്രീ­നി­വാ­സ­നെ­ന്ന് സമീ­പ­കാ­ല­ത്തെ പല സം­ഭ­വ­വി­വാ­ക­സ­ങ്ങ­ളും തെ­ളി­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. സരോ­ജ് കു­മാര്‍ എന്ന ചി­ത്ര­ത്തി­ലൂ­ടെ മോ­ഹന്‍­ലാ­ലി­നെ വ്യ­ക്തി­പ­ര­മാ­യി ആക്ഷേ­പി­ക്കു­ന്ന ഏറ്റ­വും പു­തിയ സം­ഭ­വം മാ­ത്ര­മ­ല്ല, ­കഥ പറ­യു­മ്പോള്‍ എന്ന ചി­ത്ര­ത്തി­ന്റെ കഥ മറ്റൊ­രാ­ളില്‍­നി­ന്നു മോ­ഷ്ടി­ച്ച­താ­ണെ­ന്ന വാര്‍­ത്ത പു­റ­ത്തു­വ­ന്ന­പ്പോള്‍ മു­ത­ലാ­ണ് ശ്രീ­നി­യു­ടെ പൊ­യ്മു­ഖം പൊ­ളി­യാന്‍ തു­ട­ങ്ങു­ന്ന­ത്. ഇപ്പോള്‍, ­സര്‍­ക്ക­സ് കേ­ന്ദ്ര­പ്ര­മേ­യ­മാ­യു­ള്ള നോ­വ­ലു­ക­ളി­ലൂ­ടെ ശ്ര­ദ്ധേ­യ­നായ ­ശ്രീ­ധ­രന്‍ ചമ്പാ­ട് എന്ന എഴു­ത്തു­കാ­ര­ന്റെ ആത്മ­ക­ഥ­യി­ലൂ­ടെ­യാ­ണ് ശ്രീ­നി­മു­ഖം വെ­ളി­വാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ത്.

image

സിനിമയിലെ അടുക്കളയും തീന്‍മേശയും: ചില ഭക്ഷണദൃശ്യവിചാരങ്ങള്‍

­മ­നു­ഷ്യ­ന്റെ ഏറ്റ­വും അടി­സ്ഥാ­ന­ചോ­ദ­ന­കള്‍ വി­ശ­പ്പും കാ­മ­വു­മാ­ണെ­ന്ന്‌ സു­വി­ദി­ത­മാ­ണ്‌. വി­ശ­പ്പ്‌ എന്ന പ്രാ­കൃ­ത­വാ­സ­ന­യു­ടെ സാം­സ്‌­കാ­രി­ക­മായ നീ­ട്ടി­വെ­യ്‌­ക്ക­ലി­ന്റെ (cultural extension) ഭാ­ഗ­മാ­യാ­ണ്‌ അടു­ക്ക­ള­യും തീന്‍­മേ­ശ­യും സം­സ്‌­കാര ചരി­ത്ര­ത്തില്‍ ഇടം നേ­ടു­ന്ന­ത്‌. അതി­നാല്‍ ഒരേ സമ­യം പ്രാ­കൃ­ത­വും (natural) അതേ­സ­മ­യം­ത­ന്നെ സം­സ്‌­കാ­ര­പ­ര­വു­മാ­ണ്‌ (cultural) അടു­ക്ക­ള­യും തീന്‍­മേ­ശ­യും എന്നു പറ­യാം­.

image

ദാമോദരന്‍ മാഷ് - അവശേഷിക്കുന്നത് കഥ മാത്രമല്ല, തിരക്കഥയും സംഭാഷണവും കൂടിയാണ്

­ടി. ദാ­മോ­ദ­രന്‍

­സ്ക്രീ­നില്‍ കഥ, തി­ര­ക്ക­ഥ, സം­ഭാ­ഷ­ണം എന്ന ക്രെ­ഡി­റ്റില്‍ പേ­രു തെ­ളി­യു­മ്പോള്‍ പ്രേ­ക്ഷ­ക­രെ­ക്കൊ­ണ്ട് ആദ്യ­മാ­യി കൈ­യ­ടി­പ്പി­ച്ച­ത് ദാ­മോ­ദ­രന്‍ മാ­ഷ് എന്നു വി­ളി­ക്ക­പ്പെ­ടു­ന്ന ടി. ദാ­മോ­ദ­ര­നാ­ണ്. അദ്ദേ­ഹം കട­ന്നു­പോ­യി­രി­ക്കു­ന്നു. സാ­ധാ­രണ ആളു­കള്‍ മരി­ക്കു­മ്പോള്‍ കഥാ­വ­ശേ­ഷ­നാ­യി എന്നു പറ­യാ­റു­ണ്ട്. ദാ­മോ­ദ­രന്‍ മാ­ഷ് മറ­യു­ന്ന­ത് കഥ മാ­ത്രം അവ­ശേ­ഷി­പ്പി­ച്ചു­കൊ­ണ്ട­ല്ല, വൃ­ത്തി­യാ­യി തു­ടര്‍­ച്ച സൂ­ക്ഷി­ക്കു­ന്ന കൊ­ള്ളാ­വു­ന്ന തി­ര­ക്ക­ഥ­ക­ളും കൊ­ട്ട­ക­ക­ളെ പ്ര­ക­മ്പ­നം കൊ­ള്ളി­ച്ച സം­ഭാ­ഷ­ണ­ങ്ങ­ളും കൂ­ടി ബാ­ക്കി­യാ­ക്കി­ക്കൊ­ണ്ടാ­ണ്.

image

ലുങ്കിയും പുരോഗമനവും തമ്മിലെന്ത്

­കോ­ളേ­ജ് പഠ­നം വീ­ട്ടില്‍ നി­ന്ന് തന്നെ­യാ­യി­രു­ന്നു. ഹോ­സ്റ്റ­ലില്‍ താ­മ­സി­ച്ചി­ട്ടി­ല്ല (വൈ­കു­ന്നേ­ര­ങ്ങ­ളില്‍ എന്റെ  വീ­ട്ടി­ലു­ള്ള സഹ­പാ­ഠി­ക­ളു­ടെ എണ്ണം വെ­ച്ച് എന്റെ വീ­ട് ഒരു ബോ­യ്സ് ഹോ­സ്റ്റല്‍ ആയി വേ­ണേല്‍ പ്ര­ഖ്യാ­പി­ക്കാം എന്ന് ഉമ്മ ഇട­യ്ക്കൊ­രു പ്ര­സ്താ­വന നട­ത്തി­യി­രു­ന്നു എങ്കി­ലും­). ജോ­ലി കി­ട്ടി­യ­പ്പോ­ഴാ­ണ് ആദ്യ­മാ­യി ഹോ­സ്റ്റ­ലില്‍ താ­മ­സി­ക്കു­ന്ന­ത്. അപ്പൊ പറ­ഞ്ഞു­വ­ന്ന­ത് എന്താ­ണെ­ന്ന് വെ­ച്ചാല്‍ എന്നെ 'ഡേ­യ് ലു­ങ്കീ, ലു­ങ്കീ' എന്ന് മാ­ത്ര­മാ­ണ് ഇവ­രില്‍ ചി­ലര്‍ (എ­ല്ലാ­വ­രും അല്ല, ചി­ലര്‍ മാ­ത്രം) വി­ളി­ക്കു­ന്ന­ത്‌. ഇട­യ്ക്ക് ഒരാള്‍ മറ­യി­ല്ലാ­തെ എന്നോ­ട് ചോ­ദി­ക്കു­ക­യും ചെ­യ്തു, 'ഡേ­യ് നീ വെ­റും പഴ­ഞ്ചന്‍ ആയി­പ്പോ­യ­ല്ലോ­ടെ, ലു­ങ്കി­യും ഉടു­ത്തു നട­ക്കു­ന്നു. നി­ന­ക്ക് നമ്മ­ളെ­പ്പോ­ലെ മോ­ഡേണ്‍ ആയി നട­ന്നൂ­ടെ. നമ്മു­ടേം അച്ഛ­ന­പ്പൂ­പ്പ­ന്മാര്‍ ധോ­ത്തി ഉപ­യോ­ഗി­ച്ചി­രു­ന്നു. പക്ഷെ നമ്മള്‍ ട്രാ­ക്ക് സ്യൂ­ട്ടും ഹാ­ഫ് പാ­ന്റ്സും ഒക്കെ­യേ ധരി­ക്കാ­റു­ള്ളൂ. നീ­യൊ­ക്കെ എന്നാ­ണു പു­രോ­ഗ­മി­ക്കു­ന്ന­ത്?'

image

മലയാളസിനിമയില്‍ വീണ്ടും വീണ്ടും കേരള കഫേകള്‍

ആ­ന്തോ­ള­ജി ­സി­നി­മ എന്നു വി­ളി­ക്ക­പ്പെ­ടു­ന്ന സി­നി­മ­കള്‍ മല­യാ­ള­ത്തില്‍ വീ­ണ്ടും വീ­ണ്ടു­മു­ണ്ടാ­കു­ക­യാ­ണ്. ­കേ­രള കഫേ­ നേ­ടിയ വി­ജ­യ­വും ശ്ര­ദ്ധ­യു­മാ­ണ് ഇതി­നു കാ­ര­ണം. മൂ­ന്നു ചി­ത്ര­ങ്ങ­ളു­ടെ സം­ഗ­മ­മായ ചി­ത്ര­മേ­ള­യാ­ണ് ഈ ഗണ­ത്തി­ലെ ആദ്യ­മ­ല­യാ­ള­സി­നി­മ.

image
page-adv-space-img
feedback