.
.

പ്രിയപ്പെട്ട സുഹൈല്‍,
അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെയും പറയേണ്ട കാര്യങ്ങള്‍ സമയത്ത് പറയാതെയും തലയുയര്‍ത്തിപ്പിടിക്കേണ്ടപ്പോള്‍ തല കുനിക്കുകയും, കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു മാധ്യമ സംസ്കാരമാണ് ഇന്നുളളത്. കോര്‍പ്പറേറ്റ് ലോബികളുടെയും മതരാഷ്ട്രീയ സാമുദായിക കക്ഷികളുടെയും വാലോ തലയോ ആയി മാറിപ്പോയിരിക്കുന്നു മാധ്യമപ്രവര്‍ത്തനം.
ഈ വരികള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. About Us എന്ന ലിങ്കില്‍ ഡൂള്‍ ന്യൂസിനെക്കുറിച്ചുളള നിങ്ങളുടെ അവകാശവാദത്തിന്റെ ആദ്യഖണ്ഡികയാണിത്. "ചില കാര്യങ്ങള്‍ ഉറക്കെ പറയേണ്ടതുണ്ടന്ന തിരിച്ചറിവാണ് ഡൂള്‍ ന്യൂസ്.കോം" എന്നും താങ്കള്‍ വീമ്പു പറയുന്നുണ്ട്. തുറന്നുചോദിക്കട്ടെ, സുഹൃത്തേ. നുണകളാണോ നിങ്ങള്‍ ഉറക്കെപ്പറയുന്നത്?
Country:
Default Home Page
UK Home Page