സിപിഐ

ലോകത്ത് ഒരു ചക്കപോലെ മറ്റേഴുചക്കകള്‍ ഉണ്ടായാല്‍ അഥവാ സിപിഎമ്മിനു ഭരണം കിട്ടാനുള്ള സാധ്യതകള്‍

­മൂ­ന്നാം­മു­ന്ന­ണി­യ­ല്ല ഇടത് ജനാ­ധി­പ­ത്യ­ബ­ദ­ലാ­ണ് ആവ­ശ്യ­മെ­ന്നു­് പ്ര­കാ­ശ് കാ­രാ­ട്ടു് അഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. കാ­രാ­ട്ടി­ന്റെ ഈ വാ­ദ­ത്തോ­ടു് തത്വ­ത്തില്‍ യോ­ജി­ക്കാ­മെ­ങ്കി­ലും പ്രാ­യോ­ഗി­ക­മാ­യി അതു് എടു­ക്കാ­ച്ച­ര­ക്കാ­ണു­്. ഇട­തു­ജ­നാ­ധി­പ­ത്യ­ബ­ദ­ലി­നു വേ­ണ്ട­ത്ര ശേ­ഷി സി­പി­ഐ­(എം­)­നു തനി­ച്ചോ, ഇട­തു­പ­ക്ഷ സ്വ­ഭാ­വ­മു­ള്ള ഇത­ര­പാര്‍­ട്ടി­ക­ളു­മാ­യി ചേര്‍­ന്നോ തടു­ത്തു­കൂ­ട്ടി­യെ­ടു­ക്കാന്‍ പാര്‍­ട്ടി­ക്കു കഴി­ഞ്ഞി­ട്ടു­ണ്ടോ? വി പി സിം­ഗ് പ്ര­ധാ­ന­മ­ന്ത്രി­യാ­യ­പ്പോള്‍ തന്നെ ഭര­ണ­ത്തില്‍​ പങ്കാ­ളി­ത്തം സ്വീ­ക­രി­ച്ചു് ഫല­പ്ര­ദ­മാ­യി പാര്‍­ല­മെ­ന്റ­റി ജനാ­ധി­പ­ത്യ­ത്തെ ഉപ­യോ­ഗ­പ്പെ­ടു­ത്തി പാര്‍­ട്ടി ദുര്‍­ബ­ല­മായ ഇട­ങ്ങ­ളില്‍ ആളെ­ക്കൂ­ട്ടാന്‍ നോ­ക്കേ­ണ്ടി­യി­രു­ന്നു. അവി­ടു­ന്നും കഴി­ഞ്ഞു­്, എത്ര­യോ തെ­ര­ഞ്ഞെ­ടു­പ്പു­കള്‍­ക്കു് ശേ­ഷം പ്ര­ധാ­ന­മ­ന്ത്രി­പ­ദം ജ്യോ­തി ബസു­വി­നു് താ­ല­ത്തില്‍ വച്ചു നീ­ട്ടി­യ­പ്പോള്‍ പോ­ലും അതു് പു­റ­ങ്കാല്‍ കൊ­ണ്ടു് തട്ടി­യെ­റി­ഞ്ഞു് ദേ­വ­ഗൌഡ എന്ന അപ്ര­സ­ക്ത­നെ അവ­രോ­ധി­ച്ച ചരി­ത്ര­പ­ര­മായ വി­ഡ്ഢി­ത്തം ഇന്ത്യന്‍ വര്‍­ക്കി­ങ് ലെ­ഫ്റ്റി­നെ എത്ര­കാ­തം പി­ന്നോ­ട്ട­ടി­ച്ചു എന്നു് തി­രി­ഞ്ഞു­നി­ന്നാ­ലോ­ചി­ക്കാ­വു­ന്ന­താ­ണു­്. ഉത്ത­ര­വാ­ദി­ത്വം നി­റ­വേ­റ്റാന്‍ അറ­യ്ക്കു­ന്ന ഒരു പാര്‍­ട്ടി­യെ താ­ങ്ങി­പ്പി­ടി­ക്കാന്‍ ചെ­റു­പാര്‍­ട്ടി­കള്‍ എല്ലാ­ക്കാ­ല­വു­മു­ണ്ടാ­വി­ല്ല എന്ന പാ­ഠ­മാ­ണു­്, ഇപ്പോ­ഴ­ത്തെ മൂ­ന്നാം മു­ന്ന­ണി കൂ­ട്ടം­ചേ­ര­ലു­കള്‍ പഠി­പ്പി­ക്കു­ന്ന­തു­്.

image
feedback