സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്

ഗ്രാമങ്ങളില്‍ കുടിയേറുന്ന അതിര്‍ത്തിസേനകള്‍

ഒ­രു മതി­ലി­നി­രു­പു­റ­വും നില്‍­ക്കു­ന്നു എന്ന­തൊ­ഴി­ച്ചാല്‍ നമ്മ­ളൊ­ന്നാ­ണ്. നമ്മു­ടെ വി­കാ­ര­ങ്ങള്‍, പ്ര­ശ്ന­ങ്ങള്‍ എല്ലാ­മൊ­ന്നാ­ണ്... നാം ഭരി­ക്ക­പ്പെ­ടു­ന്ന­വര്‍. ഇവി­ടു­ത്തെ­യും അവി­ടു­ത്തെ­യും അ­ധി­കാ­രം­ കയ്യാ­ളു­ന്ന വര്‍­ഗ്ഗ­ത്തി­നും ഇതു­പോ­ലൊ­രു പൊ­തു­സ്വ­ഭാ­വം കാ­ണാം. എന്നി­ട്ടും നമു­ക്കി­ട­യി­ലെ മതി­ലി­ന്റെ പേ­രില്‍ നമ്മള്‍ പര­സ്പ­രം പോ­ര­ടി­ക്കാന്‍ നിര്‍­ബ­ന്ധി­ത­രാ­വു­ന്നു. ഈ അ­തിര്‍­ത്തി­ നി­ല­നിര്‍­ത്താന്‍ അവര്‍ കാ­വല്‍­ക്കാ­രെ നി­യോ­ഗി­ച്ചു. നമ്മു­ടെ വി­യര്‍­പ്പു­കൊ­ണ്ട­വര്‍ ആയു­ധ­ങ്ങള്‍ വാ­ങ്ങി­ക്കൂ­ട്ടി. നമ്മ­ളു­യര്‍­ത്തു­ന്ന പ്ര­ശ്ന­ങ്ങള്‍ ഇല്ലാ­താ­ക്കാന്‍ അവര്‍ എനി­ക്കും നി­ന­ക്കും നേ­രെ ആയു­ധ­ങ്ങ­ളേ­ന്തി. അതിര്‍­ത്തി സം­ര­ക്ഷ­ണ­വും ആയു­ധ­സ­മ്പ­ത്തും നാള്‍­ക്കു­നാള്‍ വര്‍­ദ്ധി­ക്കു­ന്നു. നമ്മ­ളു­യര്‍­ത്തു­ന്ന പ്ര­ശ്ന­ങ്ങള്‍ അതെ പോ­ലെ നി­ല­നില്‍­ക്കു­ന്നു­...­ന­മു­ക്കി­ട­യി­ലെ വലിയ മതി­ലും­.

image
feedback