സ്ത്രീ

എല്ലാം തികഞ്ഞവന്റെ ഭാഷ

­ച­ട്ടന്‍ പൊ­ട്ടന്‍ ചെ­മ്മാന്‍ ചെ­രു­പ്പു­കു­ത്തി മു­തല്‍ തന്ത­യ്ക്ക് പി­റ­ക്കാ­ത്ത ആണും പെ­ണ്ണും കെ­ട്ട­വന്‍ വരെ. അപ­ഹ­സി­ക്കാ­നും കു­റ്റം­പ­റ­യാ­നും നമു­ക്കു­ള്ള വാ­ക്കു­കള്‍ പ്ര­ത്യേക ജനു­സ്സാ­ണ്. ആം­ഗ­ലേ­യ­ത്തി­ലെ underdog എന്ന പദ­ത്തി­ന് അടി­പ്പെ­ട്ട­ത് എന്നര്‍­ത്ഥം പറ­യാ­മെ­ങ്കില്‍ ഈ തെ­റി­വാ­ക്കു­ക­ളെ­ല്ലാം അടി­പ്പെ­ട്ട വാ­ക്കു­കള്‍ കൂ­ടി­യാ­ണ്. സമൂ­ഹ­ത്തി­ലെ അധീ­ശ­ഭാ­ഷ­ണം മാ­ന­ക­ഭാ­ഷ­യാ­യി മാ­റു­മ്പോള്‍ അധീ­ശ­സം­സ്കാ­രം മോ­ശ­പ്പെ­ട്ട­താ­യി കരു­തു­ന്ന ശാ­രീ­രി­ക­മാ­ന­സീ­കാ­വ­സ്ഥ­കള്‍, ജാ­തി­ലിം­ഗ­പ­ദ­വി­കള്‍, ലൈം­ഗി­ക­ലീ­ല­കള്‍, തു­ട­ങ്ങി­യ­വ­യൊ­ക്കെ അധോ­ഭാ­ഷ­യു­ടെ പൊ­രു­ള­ട­യാ­ള­ങ്ങ­ളാ­വും. ആധി­പ­ത്യ­ത്തി­നും അധി­കാ­ര­ത്തി­നും അനു­ഗു­ണ­മാ­യി വി­ക­സി­ച്ച ­ഭാ­ഷ അടി­ച്ച­മര്‍­ത്താ­നും അപ­ഹ­സി­ക്കാ­നു­മാ­യി എങ്ങ­നെ ഉപ­യോ­ഗി­ക്ക­പ്പെ­ടു­ന്നു എന്നു­ള്ള അന്വേ­ഷ­ണ­മാ­ണി­വി­ടെ. ലേ­ഖ­ന­ത്തി­ലേ­ക്ക്:

image

ഡെൽഹി കൂട്ടമാനഭംഗവും പുതിയ നിയമനിർമ്മാണവും

­പാ­ക്കി­സ്ഥാ­നി­ലെ മൌ­ലി­ക­വാ­ദി­ക­ളു­ടെ വധ­ശ്ര­മ­ത്തി­ന്ന് ഇര­യാ­കേ­ണ്ടി വന്ന ­മ­ലാ­ല എന്ന യു­വ­തി­യു­ടെ വ്യ­ക്തി­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ പേ­രിൽ അന്താ­രാ­ഷ്ട്ര മാ­ദ്ധ്യ­മ­ങ്ങൾ­ക്കൊ­പ്പം ഇന്ത്യൻ മാ­ദ്ധ്യ­മ­ങ്ങ­ളി­ലും, സോ­ഷ്യൽ നെ­റ്റ്‌­വർ­ക് സൈ­റ്റു­ക­ളി­ലും കൊ­ണ്ടു­പി­ടി­ച്ച പ്ര­ചാ­ര­ണം നട­ന്നു കൊ­ണ്ടി­രി­ക്കെ, രാ­ജ്യ­ത്തി­ന്റെ തല­സ്ഥാന നഗ­രി­യിൽ നട­ന്ന കൂ­ട്ട­ബ­ലാ­ത്സം­ഗ­വും, ക്രൂ­ര­മായ കൊ­ല­പാ­ത­ക­വും ആഗോ­ള­ത­ല­ത്തിൽ ഇന്ത്യ­യു­ടെ പ്ര­തി­ച്ഛാ­യ­ക്കു­ണ്ടാ­ക്കിയ നാ­ണ­ക്കേ­ട് ചെ­റു­ത­ല്ല. മലാല എന്ന യു­വ­തി­ക്ക് നേ­രെ നട­ന്ന അക്ര­മ­ങ്ങ­ളെ മുൻ നി­ർ­ത്തി­ക്കൊ­ണ്ട് പാ­ക്കി­സ്ഥാ­നി­ലെ സ്ത്രീ­കൾ തീ­രെ സു­ര­ക്ഷി­ത­ര­ല്ല എന്ന നി­ല­യ്ക്കു­ള്ള പ്ര­ചാ­ര­ണ­ങ്ങൾ അഴി­ച്ചു­വി­ടാൻ ഇന്ത്യൻ മാ­ദ്ധ്യ­മ­ങ്ങൾ കാ­ണി­ച്ച അത്യു­ത്സാ­ഹ­ത്തി­ന്റെ മഷി ഉണ­ങ്ങും മു­ൻ­പാ­ണ് ഇന്ത്യ­ക്ക് വൻ­നാ­ണ­ക്കേ­ടു­ണ്ടാ­ക്കി­ക്കൊ­ണ്ട് തല­സ്ഥാന നഗ­രി­യായ ഡെ­ൽ­ഹി­യിൽ കൂ­ട്ട­മാ­ന­ഭം­ഗ­വും, കൊ­ല­പാ­ത­ക­വും അര­ങ്ങേ­റു­ന്ന­ത്.

image

ജ്യോതിമാര്‍ ഉണ്ടാകുന്നത്...

'എ­നി­ക്ക് ജീ­വി­ക്ക­ണം. ഞാന്‍ തി­രി­കെ ജീ­വി­ത­ത്തി­ലേ­ക്ക് മട­ങ്ങി­യെ­ത്തും. ജീ­വി­ക്കാ­നു­ള്ള സമ­രം ഞാന്‍ തു­ട­രുക തന്നെ ചെ­യ്യും. ' ഈ ശബ്ദ­ത്തി­ന്റെ ഉടമ ഇനി വി­ങ്ങു­ന്ന ഓര്‍­മ്മ­യാ­ണ്. ശത­കോ­ടീ­ശ്വ­ര­ന്മാ­രു­ള്ള രാ­ജ്യം, 120 കോ­ടി­യു­ള്ള മാ­നവ ശേ­ഷി. ലോ­ക­ത്തെ ഏറ്റ­വും വലി­യ, ശക്ത­മായ ജനാ­ധി­പ­ത്യ­ത്തി­ന്റെ പൊ­ങ്ങ­ച്ച­ങ്ങള്‍ ഇവി­ടെ തകര്‍­ന്നു വീ­ഴു­ന്നു. കൂ­ട്ട­മാ­ന­ബം­ഗ­ത്തി­ന് ശേ­ഷം ജീ­വ­നു വേ­ണ്ടി യാ­ചി­ച്ച 23 വയ­സു­കാ­രി ­ഡല്‍­ഹി­ പെണ്‍­കു­ട്ടി ഇന്ന് നമു­ക്കൊ­പ്പ­മി­ല്ല. പക്ഷെ അവള്‍ കൊ­ളു­ത്തിയ ജ്യോ­തി ഓരോ മനു­ഷ്യ­മ­ന­സി­ലും ജ്വാ­ലാ­മു­ഖി­പോ­ലെ ആളി­പ്പ­ട­രു­ക­യാ­ണ്.

image

രണ്ടുവാര്‍ത്തകള്‍; രണ്ടുസങ്കടങ്ങള്‍

­പ­ത്ര­വാര്‍­ത്ത­കള്‍ കാ­ല­ത്തെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു് വി­ചി­ത്ര­മായ രീ­തി­ക­ളി­ലാ­ണു­്. ഇന്ന­ത്തെ മല­യാള മനോ­രമ പത്ര­ത്തില്‍ അച്ച­ടി­ച്ചു­വ­ന്ന രണ്ടു­വാര്‍­ത്ത­ക­ളില്‍ നി­ന്നു് വാ­യി­ച്ചെ­ടു­ക്കാന്‍ ഒട്ടേ­റെ­യു­ണ്ടു­്. അതി­ലു­ണ്ടു­്, മനു­ഷ്യ­ന്റെ നി­സ്സ­ഹാ­യ­ത­യും വക്ര­ത­യും വല്ലാ­യ്മ­യും സങ്ക­ട­വും­.

.

­മേല്‍­സൂ­ചി­പ്പി­ച്ച വാര്‍­ത്ത­ക­ളില്‍ ഒന്നാ­ണു ചു­വ­ടെ. കുഞ്ഞിനെ ഉപേ­ക്ഷി­ക്കാന്‍ എത്തിയ യു­വ­തി പൊ­ലീ­സ് കസ്റ്റ­ഡി­യില്‍; സഹോ­ദ­ര­ന് എതി­രേ പീ­ഡ­ന­ക്കേ­സ് എന്നാ­ണു തല­ക്കെ­ട്ടു­്.

image

വളര്‍ത്തു(ദോഷ)മൃഗങ്ങള്‍!

­ഞാ­നൊ­രു കഥാ­കാ­രി­യാ­ണ്, കാ­ര്യ­കാ­ര­ണ­സ­ഹി­തം വസ്തു­ത­കള്‍ വി­ശ­ദീ­ക­രി­ക്കാന്‍ അറി­യി­ല്ല. അതി­നാല്‍ തന്നെ ഉള്ള ചില അഭി­പ്രാ­യ­ങ്ങ­ളും സം­ശ­യ­ങ്ങ­ളും മറ്റും പറ­യാം. ആദ്യ­മേ പറ­യ­ട്ടെ, ഡി­സം­ബര്‍ 29­നു ഞാ­നും മരി­ച്ചു, എന്റെ­യും ഒരു ഭാ­ഗം മരി­ച്ചു­... ഈ മര­ണം എനി­ക്കും എപ്പോള്‍ വേ­ണ­മെ­ങ്കി­ലും സം­ഭ­വി­ക്കാം എന്ന സാ­ധ്യത തു­റ­ന്നു തന്നെ­യി­രി­ക്കു­ന്ന­തി­നാല്‍ ഞാന്‍ ഭയ­പ്പാ­ടോ­ടെ നോ­ക്കു­ന്നു, സമൂ­ഹ­ത്തെ. സമൂ­ഹ­ത്തെ എന്നാല്‍ ബലം പ്ര­യോ­ഗി­ക്കാന്‍ മടി­യി­ല്ലാ­ത്ത പു­രു­ഷ­നേ­യും അതി­നെ ന്യാ­യീ­ക­രി­ക്കു­ന്ന അതി­നു വി­ധേ­യ­യാ­കു­ന്ന സ്ത്രീ­യേ­യും­.

image

പൊതുബോധ നിര്‍മ്മിതിയില്‍ സ്വകാര്യബോധ്യങ്ങളുടെ പങ്ക്

ഇ­ന്ത്യ­യു­ടെ തല­സ്ഥാ­ന­ന­ഗ­രി­യായ ഡൽ­ഹി­യി­ൽ, ഡി­സം­ബർ 16 നു നട­ന്ന കൂ­ട്ട റേ­പ്പ് , ഇന്ത്യ­യു­ടെ റേ­പ്പ് ചരി­ത്ര­ത്തിൽ മാ­ത്ര­മ­ല്ല ഇന്ത്യ­യു­ടെ ജന­കീയ ചരി­ത്ര­ത്തിൽ തന്നെ ഒരു നാ­ഴി­ക­ക്ക­ല്ലാ­കു­ന്നു എന്ന­തു അസ്വാ­ഭാ­വി­ക­മ­ല്ല; പൊ­ലീ­സി­ന്റെ ലാ­ത്തി­യേ­യും ജല­പീ­ര­ങ്കി­യേ­യും ചൂ­ര­വ­ടി­പ്ര­യോ­ഗ­ങ്ങ­ളെ­യും ചവി­ട്ടി­നെ­യും അടി­യേ­യും അതി­ജീ­വി­ച്ച്, ഡൽ­ഹി­യി­ലെ സാ­ധാ­രണ ജന­ങ്ങൾ നട­ത്തിയ നി­ല­യ്ക്കാ­ത്ത പ്ര­തി­ഷേ­ധ­മാ­ണ് അതി­നു കാ­ര­ണം. പ്ര­ധാ­ന­മ­ന്ത്രി മന്മോ­ഹൻ സിം­ഗും, പ്ര­സി­ഡ­ന്റ് പ്ര­ണാ­ബ് മു­ഖർ­ജി­യും പ്ര­സ്താ­വ­ന­ക­ളി­റ­ക്കി. കോ­ൺ­ഗ്ര­സ് പ്ര­സി­ഡ­ന്റ് സോ­ണിയ ഗാ­ന്ധി, ഗു­രു­ത­രാ­വ­സ്ഥ­യിൽ ആശു­പ­ത്രി­യിൽ കഴി­യു­ന്ന പെ­ൺ­കു­ട്ടി­യെ സന്ദർ­ശി­ച്ചു. കൂ­ട്ട ബലാ­ത്സം­ഗ­മ­ന്വേ­ഷി­ക്കാൻ ജുഡീഷ്യൽ കമ്മി­ഷ­നാ­യി­. എന്നി­ട്ടും ഡൽ­ഹി­യു­ടെ മു­ഖ്യ­മ­ന്ത്രി, ഷീ­ലാ ദീ­ക്ഷി­ത് പെ­ൺ­കു­ട്ടി­യെ സന്ദർ­ശി­ക്കാൻ മടി­ച്ചു എന്നു കേ­ൾ­ക്കു­ന്നു. ശേ­ഷം, വി­ദ­ഗ്ദ്ധ ചി­കി­ത്സ­യ്ക്കാ­യി അവ­രെ സിം­ഗ­പ്പൂ­രി­ലേ­ക്കു കൊ­ണ്ടു പോ­യി. ഒടു­വിൽ ഇതാ അവ­ളെ രക്ഷി­ക്കാൻ സിം­ഗ­പ്പൂർ മെ­ഡി­ക്കൽ റ്റീ­മി­നും കഴി­യാ­തെ വന്നു, അവൾ മരിച്ചു.

image

ട്രിവാന്‍ഡ്രം ലോഡ്ജിലെ പെണ്ണുങ്ങള്‍

“...women are objects of erotic delight, intended for the pleasure and adornment of the male; and their physical beauty is paramount...The pleasure that the possession of a beautiful woman affords is entirely physical and is coupled by an absolute disdain for her ‘being’ ”

Mary Donaldson-Evans: A Woman’s Revenge

(Her commenting on the characters of Maupassaunt)

image

ദില്ലിയിലെ ബലാത്സംഗങ്ങളും അംബദ്കറിനു പറ്റിയ തെറ്റും

­ദി­ല്ലി­യി­ലെ ബലാ­ത്സം­ഗ­ങ്ങ­ളെ­പ്പ­റ്റി­യാ­ണ് പറ­യാന്‍ വരു­ന്ന­ത്, വള­ഞ്ഞു­വ­ള­ഞ്ഞേ എഴു­താന്‍ പറ്റു­ന്നു­ള്ളൂ - ഇതെ­ങ്ങ­നെ സൌ­മ്യ­മായ ഭാ­ഷ­യില്‍ പറ­യ­ണെ­മെ­ന്ന­റി­യി­ല്ല. ചാള്‍­സ് ഡാര്‍­വി­നും മറ്റും പറ­ഞ്ഞു­വെ­ച്ച­താ­ണ് മൃ­ഗ­ങ്ങ­ളില്‍ നി­ന്നും പരി­ണ­മി­ച്ചാ­ണ് മനു­ഷ്യ­നു­ണ്ടാ­യ­തെ­ന്ന്. ­പ­രി­ണാ­മം­ കൊ­ണ്ട് ­മ­നു­ഷ്യന്‍ ഗസല്‍ സം­ഗീ­തം ആസ്വ­ദി­ക്കാന്‍ പഠി­ച്ചു, പു­സ്ത­കം വാ­യി­ച്ചും സി­നിമ കണ്ടും മറ്റും ഹര്‍­ഷോ­ന്മാ­ദി­യാ­കാ­നും ഗഹ­ന­മായ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ച് ചി­ന്തി­ക്കാ­നും പഠി­ച്ചു, എന്നൊ­ക്കെ പറ­യാ­മെ­ങ്കി­ലും മൃ­ഗ­ത്തില്‍ നി­ന്നും മനു­ഷ്യ­നി­ലേ­ക്ക് വലിയ പരി­ണാ­മ­മൊ­ന്നും നട­ന്നി­ട്ടി­ല്ല എന്ന­താ­ണ് വാ­സ്ത­വം. പു­രോ­ഗ­മ­നം തൊ­ലി­പ്പു­റ­ത്താ­ണ്. ഉണ്ടായ പു­രോ­ഗ­മ­നം തന്നെ ചില രാ­ജ്യ­ങ്ങ­ളി­ലും ചില സമൂ­ഹ­ങ്ങ­ളി­ലു­മൊ­ക്കെ­യാ­ണ്. പല­യി­ട­ങ്ങ­ളി­ലും മനു­ഷ്യന്‍ ഒന്നാ­ന്ത­രം മൃ­ഗ­മാ­ണ്.

image

ലൈംഗിക വധശിക്ഷയില്‍ ഇന്ത്യ അഭിരമിക്കുമ്പോള്‍

­ക­ഴി­ഞ്ഞ കു­റേ ദി­വ­സ­ങ്ങ­ളാ­യി ഈ പോര്‍­ട്ടല്‍ നി­ശ­ബ്ദ­മാ­യി­രു­ന്നു. ഈ ലേ­ഖ­ക­ന്റെ ഒരു സ്വ­കാ­ര്യ­ദു­ര­ന്ത­മാ­ണു് ആ അവ­സ്ഥ­യു­ണ്ടാ­ക്കി­യ­തു­്. എഡി­റ്റര്‍ എന്ന നി­ല­യില്‍ മറ്റ് സം­വി­ധാ­ന­ങ്ങ­ളൊ­രു­ക്കാന്‍ കഴി­യാ­തെ വന്ന­തു് വ്യ­ക്തി­പ­ര­മായ പരാ­ജ­യം­കൂ­ടി­യാ­ണു­്.  വാ­യ­ന­ക്കാ­രോ­ടു് മാ­പ്പ്. ഡി­സം­ബര്‍ നാ­ലി­നു ശേ­ഷം ഇതേ­വ­രെ ഞാന്‍ ഒന്നും എഴു­തി­യി­ട്ടി­ല്ല. യാ­തൊ­ന്നും വാ­യി­ച്ച­തു­മി­ല്ല. പു­റം­ലോ­ക­ത്തു് എന്തൊ­ക്കെ സം­ഭ­വി­ച്ചു­വെ­ന്നോ ആരെ­ല്ലാം എന്തെ­ല്ലാം പറ­ഞ്ഞു­വെ­ന്നോ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളി­ലെ പു­തിയ ചര്‍­ച്ച­ക­ളെ­ന്തി­നെ­ക്കു­റി­ച്ചാ­ണെ­ന്നോ നോ­ക്കി­യി­ല്ല. ചു­റ്റു­മു­ള്ള വാര്‍­ത്ത­ക­ള­ധി­കം അറി­ഞ്ഞ­തു­മി­ല്ല. പത്ര­ങ്ങ­ളൊ­ന്നും വാ­യി­ക്കു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. സങ്ക­ടം പൊ­തി­യു­മ്പോ­ഴും എവി­ടെ­യോ എന്റെ ­രാ­ഷ്ട്രീ­യം­ എന്നെ തി­രി­ച്ചു­വി­ളി­ക്കു­ന്നു. അതു­കൊ­ണ്ടു­മാ­ത്രം ഈ കു­റി­പ്പു­്.

image

കന്യകയും അഴിഞ്ഞാട്ടക്കാരിയും: ഫെമിനിസ്റ്റ് മനശാസ്ത്രസമീപനം

‘­മ­നഃ­ശാ­സ്ത്രം ‘സ്ത്രീ’ എന്ന ജീ­വി­യെ സൃ­ഷ്ടി­ക്കു­ന്നു­.’-നവോ­മി വെ­യ്സ്റ്റീന്‍

image
feedback