സ്ത്രീവിരുദ്ധത

മൂന്നുഡോട്ടുകള്‍ പൂരിപ്പിച്ചാല്‍ MCP ഠായ് ഠായ്

ഓർ­ഡി­ന­റി എന്ന ചി­ത്ര­ത്തി­ന് ശേ­ഷം സു­ഗീ­ത് സം­വി­ധാ­നം ചെ­യ്യു­ന്ന ചി­ത്ര­മാ­ണ് 3 ഡോ­ട്ട്സ്. കു­ഞ്ചാ­ക്കോ ബോ­ബൻ, ബി­ജു മേ­നോ­ൻ, പ്ര­താ­പ് പോ­ത്തൻ എന്നി­വർ പ്ര­ധാന കഥാ­പാ­ത്ര­ങ്ങ­ളെ അവ­ത­രി­പ്പി­ക്കു­ന്ന ഈ ചി­ത്ര­ത്തി­ന്റെ കഥ­യും നി­ർ­മ്മാ­ണ­ത്തിൽ ഒരു പങ്കും സു­ഗീ­ത് വക­യാ­ണ്. ഓർ­ഡി­ന­റി പോ­ലെ ഒരു ഓർ­ഡി­ന­റി കച്ച­വട ­സി­നി­മ ഇറ­ക്കു­ന്ന­തി­ൽ­പോ­ലും പക്ഷെ സു­ഗീ­ത് പരാ­ജ­യ­പ്പെ­ടു­ന്ന കാ­ഴ്ച­യാ­ണ് ഇവി­ടെ കാ­ണാൻ കഴി­യു­ന്ന­ത്‌. എന്നാൽ ബി­ജു മേ­നോ­ന്റെ മി­ക­ച്ച പ്ര­ക­ട­ന­വും കു­ഞ്ചാ­ക്കോ-പ്ര­താ­പ്മാ­രു­ടെ മോ­ശ­മ­ല്ലാ­ത്ത അഭി­ന­യ­വും ചി­ത്ര­ത്തെ കണ്ടി­രി­ക്കാൻ കഴി­യു­ന്ന ഒന്നാ­ക്കു­ന്നു എന്നു­മാ­ത്രം.

Country: 
Default Home Page
UK Home Page
image

ദില്ലിയിലെ ബലാത്സംഗങ്ങളും അംബദ്കറിനു പറ്റിയ തെറ്റും

­ദി­ല്ലി­യി­ലെ ബലാ­ത്സം­ഗ­ങ്ങ­ളെ­പ്പ­റ്റി­യാ­ണ് പറ­യാന്‍ വരു­ന്ന­ത്, വള­ഞ്ഞു­വ­ള­ഞ്ഞേ എഴു­താന്‍ പറ്റു­ന്നു­ള്ളൂ - ഇതെ­ങ്ങ­നെ സൌ­മ്യ­മായ ഭാ­ഷ­യില്‍ പറ­യ­ണെ­മെ­ന്ന­റി­യി­ല്ല. ചാള്‍­സ് ഡാര്‍­വി­നും മറ്റും പറ­ഞ്ഞു­വെ­ച്ച­താ­ണ് മൃ­ഗ­ങ്ങ­ളില്‍ നി­ന്നും പരി­ണ­മി­ച്ചാ­ണ് മനു­ഷ്യ­നു­ണ്ടാ­യ­തെ­ന്ന്. ­പ­രി­ണാ­മം­ കൊ­ണ്ട് ­മ­നു­ഷ്യന്‍ ഗസല്‍ സം­ഗീ­തം ആസ്വ­ദി­ക്കാന്‍ പഠി­ച്ചു, പു­സ്ത­കം വാ­യി­ച്ചും സി­നിമ കണ്ടും മറ്റും ഹര്‍­ഷോ­ന്മാ­ദി­യാ­കാ­നും ഗഹ­ന­മായ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ച് ചി­ന്തി­ക്കാ­നും പഠി­ച്ചു, എന്നൊ­ക്കെ പറ­യാ­മെ­ങ്കി­ലും മൃ­ഗ­ത്തില്‍ നി­ന്നും മനു­ഷ്യ­നി­ലേ­ക്ക് വലിയ പരി­ണാ­മ­മൊ­ന്നും നട­ന്നി­ട്ടി­ല്ല എന്ന­താ­ണ് വാ­സ്ത­വം. പു­രോ­ഗ­മ­നം തൊ­ലി­പ്പു­റ­ത്താ­ണ്. ഉണ്ടായ പു­രോ­ഗ­മ­നം തന്നെ ചില രാ­ജ്യ­ങ്ങ­ളി­ലും ചില സമൂ­ഹ­ങ്ങ­ളി­ലു­മൊ­ക്കെ­യാ­ണ്. പല­യി­ട­ങ്ങ­ളി­ലും മനു­ഷ്യന്‍ ഒന്നാ­ന്ത­രം മൃ­ഗ­മാ­ണ്.

image

ഉസ്താദ് ഹോട്ടല്‍ പുതുക്കിപ്പണിയുമ്പോള്‍

­വാ­ണി­ജ്യ­വി­ജ­യ­ത്തി­നു­ള്ള ചേ­രു­വ­കള്‍ കൃ­ത്യ­മാ­യി കൂ­ട്ടി­ച്ചേര്‍­ത്ത ­രാ­ജ­മാ­ണി­ക്യം­, ഛോ­ട്ടാ­മും­ബൈ, അണ്ണന്‍­ത­മ്പി എന്നീ സി­നി­മ­കള്‍­ക്കു ശേ­ഷം വ്യ­ത്യ­സ്ത­മാ­യൊ­രു രു­ചി­ക്കൂ­ട്ടി­ന്റെ കഥ­യാ­ണ് അന്‍­വര്‍ റഷീ­ദ് ഉസ്താ­ദ് ഹോ­ട്ട­ലില്‍ വി­ള­മ്പു­ന്ന­ത്. ആധു­നിക ലോ­ക­ത്ത് ജീ­വി­ക്കു­ന്ന ഫൈ­സി (­ദുല്‍­ഖര്‍ സല്‍­മാന്‍) എന്ന ചെ­റു­പ്പ­ക്കാ­ര­ന്റെ ജീ­വി­ത­ത്തില്‍ തന്റെ ഉപ്പു­പ്പ കരീ­മി­ക്ക (തി­ല­കന്‍) ചെ­ലു­ത്തു­ന്ന സ്വാ­ധീ­ന­മാ­ണ് ഈ സി­നി­മ­യി­ലൂ­ടെ പറ­യു­ന്ന­ത്.

image
feedback