മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയുടെ പരാമര്‍ശം കേരളത്തിനു വിനയായേക്കുമെന്നു വിലയിരുത്തല്‍. കേസിന്റെ നിര്‍ണായകത മറ്റെന്നെത്തേക്കാളും അധികരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിവാദമാകുന്ന ഒരു പരാര്‍ശം എ.ജി.ദണ്ഡപാണി ഹൈക്കോടതിയില്‍ നടത്തിയത്. ജലനിരപ്പല്ല, കാലപ്പഴക്കം മാത്രമാണ് മുല്ലപ്പെരിയാറിനു ഭീഷണിയാകുന്നതെന്ന മട്ടിലാണ് എജിയുടെ വെളിപ്പെടുത്തല്‍.