#നവോത്ഥാനം

കേരള നവോത്ഥാനവും ആധുനികതയും

23 Nov, 2018

എന്തുകൊണ്ടാണു കേരളത്തിലെ സാമൂഹ്യ പരിഷ്കരണ മുന്നേറ്റങ്ങളെ നവോത്ഥാനം എന്നു വിളിക്കുന്നത്?

യൂറോപ്യന്‍ സാഹചര്യമെടുത്താല്‍ മാര്‍ട്ടിന്‍ ലൂഥറെ ആരും നവോത്ഥാന നായകന്‍ എന്നു വിളിക്കാറില്ല. ലൂഥറുടെ Ninety-five Theses കത്തോലിക്കാ സഭയുടെ അധികാരത്തിനെതിരെയുള്ള കടുത്ത വെല്ലുവിളിയായിരുന്നു. നവീകരണ പ്രസ്ഥാനം പിന്നീട് യൂറോപ്പിനെ മൊത്തത്തില്‍ മാറ്റിത്തീര്‍ക്കുകയും ചെയ്തു. എന്നാലും ലൂഥര്‍ പരിഷ്കര്‍ത്താവാണ്, നവോത്ഥാന നായകനല്ല. കാരണം നവീകരണം നവോത്ഥാനമല്ല.

നവോത്ഥാനം എന്നു പറയുന്നത് കുറേ കൂടി ബൃഹത്തായ സാമൂഹികവും ബൗദ്ധീകവുമായ ഉണര്‍വാണ്. ഇന്ത്യന്‍ സാമൂഹ്യ മുന്നേറ്റങ്ങളെ പൊതുവില്‍ നവോത്ഥാനം എന്നാണു വിളിക്കുന്നത്. പക്ഷേ തെക്കെ ഇന്ത്യയിലെ നവീകരണ പ്രസ്ഥാനങ്ങള്‍ - പ്രത്യേകിച്ചും കേരളത്തിലും തമിഴ്‌നാട്ടിലും - വടക്കും കിഴക്കും ഉണ്ടായ മുന്നേറ്റങ്ങളേക്കാള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു.