#പ്ലേജറിസം

മാപ്പു നൽകില്ലീ കാവ്യനീതിക്ക്, തീവണ്ടിച്ചക്രത്തിൽ അരയ്ക്കപ്പെട്ട രാഖിയുടെ ജീവിതം...

Picture courtesy: The Wire

01 Dec, 2018

കോപ്പിയടിയും സാഹിത്യചോരണവും തീർച്ചയായും ഒന്നല്ല. പക്ഷേ അങ്ങനെ തീരെ ഒന്നല്ലാത്ത രണ്ടാണോ അവ എന്ന് ചോദിച്ചാൽ സംശയവുമാണു.

കോപ്പിയടിയിൽ സംഭവിക്കുന്നത് ഒരു പരീക്ഷയിൽ മന:പാഠമാക്കേണ്ട ഉത്തരം കുറിപ്പായി കൊണ്ടു വന്ന് ഗോപ്യമായി വിദ്യാർത്ഥി പകർത്തി എഴുതുകയും അതുവഴി പരീക്ഷ എന്ന വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണു. അവിടെ സത്യത്തിൽ മോഷണമൊന്നും നടക്കുന്നില്ല. നടക്കുന്നത് പരീക്ഷ എന്ന വ്യവസ്ഥയുടെ ലംഘനമാണു. അത് ആ വ്യവസ്ഥയ്ക്ക് അനുസരിച്ച് നിൽക്കുന്നവരെ പിന്നിലാക്കാനുള്ള ഒരു കുറുക്കുവഴിയാണു. അത് തടയപ്പെടേണ്ടത് തന്നെയാണു.

പരീക്ഷയിൽ നിരന്തരം കോപ്പിയടിക്കുന്നവരെ ആ പരീക്ഷാ വ്യവസ്ഥയിൽ നിന്നും നിശ്ചിതകാലം പുറത്താക്കുക എന്നത് ആ വ്യവസ്ഥയുടെ നിലനിൽപ്പിനാവശ്യമായ നടപടിയുമാണു. ഇവിടെ നാം മനസിലാക്കേണ്ടത് പരീക്ഷയിലെ കോപ്പിയടി വൈജ്ഞാനികമോ സാംസ്കാരികമോ ആയ ഒരു കള്ളക്കടത്ത് ഒന്നുമല്ല, മറിച്ച് പ്രാഥമികമായും ഒരു വ്യവസ്ഥാലംഘനമാണ് എന്നതാണ്.