#പ്ലേജറിസം

മോശ/ഷണം അഥവാ ഒഴിവാക്കപ്പെടുന്ന ഓട്ടോറിക്ഷകൾ

സമുദ്രം തിളപ്പിക്കാൻ ശ്രമിക്കരുത്; ചക്രം കണ്ടു പിടിക്കാനും. മക്കിൻസിയിലെ ഒരു അലിഖിത നിയമമാണിതെന്ന് കേട്ടിട്ടുണ്ട്, അവരുടെ മീസീക്കൊപ്പം (Mutually exclusive; collectively exhaustive).

സാംസ്കാരിക മൂലധനം എങ്ങനെ പ്രവർത്തിക്കുന്നു

ഗുഡ് വിൽ ഹണ്ടിംഗ് എന്ന സിനിമയിൽ രസകരമായ ഒരു സീനുണ്ട്. അതിലെ പ്രധാന കഥാപാത്രമായ വില്ലും കൂട്ടുകാരും ഹാർവാർഡ് ബാറിൽ പോകുന്നു. കൂട്ടത്തിലെ ഒരാൾ രണ്ട് പെണ്ണുങ്ങളോട് ചിണുങ്ങാൻ ചെന്ന് ചരിത്രത്തിന്റെ ഒരു ക്ലാസിൽ ഒന്നിച്ചിരുന്നിട്ടുണ്ട് എന്ന് പറയുന്നു. അപ്പോൾ മറ്റൊരാൾ അതിൽ ഇടപെട്ട് തലങ്ങും വിലങ്ങും എമണ്ടൻ ആശയങ്ങൾ അടിച്ച് വിട്ട് ആദ്യത്തെ ആളെ കൊച്ചാക്കുന്നു.