#ആവിഷ്കാരസ്വാതന്ത്ര്യം

എന്തുകൊണ്ട് ഞാൻ കിത്താബിനൊപ്പമല്ല

കിത്താബ് നാടകാന്ത്യത്തിലെ വാങ്ക് വിളി രംഗം

ജില്ലാതല മത്സരത്തിൽ ഒന്നാമതെത്തിയിട്ടും സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ അവതരിപ്പിക്കപ്പെടുന്നതിനു കോടതി അനുമതി നിഷേധിച്ചതിനെയും നിരവധി മുസ്‌ലിം സംഘടനകളുടെ സംഘടിത പ്രതിഷേധം നാടകാവതരണത്തിനെതിരെ ഉണ്ടായതിനെയും തുടർന്നാണു വടകര മേമുണ്ട ഹൈസ്കൂളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച ‘കിത്താബ്‘ നാടകം സാംസ്കാരിക കേരളത്തിന്റെ ശ്രദ്ധയിലെത്തുന്നത്.

'വാങ്ക് ' ഉണ്ണി.ആര്‍ എഴുതി സമകാലിക മലയാളം വാരികയിൽ 2018 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ്. ഈ കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമെന്ന ആമുഖ വാചകത്തോടെയാണ് ‘കിത്താബ്‘ എന്ന നാടകം ആരംഭിക്കുന്നത്.

‘വാങ്ക്‘ എന്ന ചെറുകഥയുടെ വികലവും മതസ്പർദ്ധ കുത്തിച്ചെലുത്തിയതുമായ വികലാനുവർത്തനം മാത്രമാണ് ‘കിത്താബ്‘ എന്ന നാടകം എന്ന് ‘വാങ്കും‘ ‘കിത്താബും‘ ചേർത്തു വായിക്കുന്നവർക്കു പകൽ പോലെ വ്യക്തമാവും.

വാങ്ക്