#ആവിഷ്കാരസ്വാതന്ത്ര്യം

കിത്താബിൽ പടരുന്ന തീ

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ നാടകമത്സരത്തിൽ പങ്കെടുക്കാനാകാഞ്ഞതിന്റെ വിഷമത്തിൽ കോഴിക്കോട് വടകര മേമുണ്ട സ്കൂളിലെ കുട്ടികൾ

11 Dec, 2018

ഉണ്ണി ആറിന്റെ ‘വാങ്ക്‌’ എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമെന്ന നിലയിൽ സംവിധാനം ചെയ്യപ്പെട്ട്‌, സംസ്ഥാന സ്കൂൾ കലോൽസവത്തിലേക്കു പ്രവേശനം ലഭിച്ച്‌, മൽസരവിഭാഗത്തിൽ അവതരിപ്പിക്കാനൊരുങ്ങിയ ‘കിത്താബ്‌‘ എന്ന നാടകത്തെപ്പറ്റി പല നിലകളിലുള്ള വിമർശനങ്ങൾ സാധ്യമാണ്.

കലാസൃഷ്ടിയെന്ന നിലയിലും മതവിമർശനശ്രമമെന്ന നിലയിലും പുരോഗമനപരമെന്ന ലേബലിൽ മാർക്കറ്റു ചെയ്യപ്പെടുന്ന ഉൽപ്പന്നം എന്ന നിലയിലും അനേകം പാളിച്ചകൾ പറ്റിയ ഒരു പടപ്പാണത്‌. സ്കൂൾ കലോൽസവത്തിൽ മാത്രമല്ല, ഒരു കലാസൃഷ്ടിയെന്ന നിലയിൽ, നാലാളു കൂടുന്ന ഒരു വേദിയിലും പ്രദർശിപ്പിക്കാൻ കൊള്ളാത്ത നാടകമാണ് ‘കിത്താബ്‌‘.

സ്വതന്ത്രാവിഷ്ക്കാരം?

സ്വതന്ത്രാവിഷ്ക്കാരം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ‘വാങ്ക്‘ വിളിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടി ഉണ്ടെന്നതൊഴിച്ചാല്‍ ഉണ്ണി ആറിന്റെ കഥയുമായി കിത്താബിന് മറ്റു സാമ്യങ്ങള്‍ ഒന്നും തന്നെയില്ല. സ്വതന്ത്രാവിഷ്ക്കാരമല്ല, വ്യത്യസ്തമായ മറ്റൊരു കഥ എന്നൊക്കെ പറയാവുന്ന വിധത്തിലാണ് അതിന്റെ ഘടന. കഥാപരിസരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ആഖ്യാനം രണ്ടു ധ്രുവങ്ങളിലാണു നില്‍ക്കുന്നത്.