#നവോത്ഥാനം

നവോത്ഥാനം, ലിബറലിസം, യുക്തിവാദം

Figure with crucifixion wounds extending a hand to another man with his head in the sand  (James Steidl/Shutterstock)

02 Jan, 2019

എന്റെ ഫോർമൽ ട്രെയിനിംഗ് സയൻസിലാണ്, അതുകൊണ്ടുതന്നെ സയൻസിനെ ബെയ്സ് ചെയ്താണ് ഞാൻ എന്റേതടക്കമുള്ള ജീവികളുടെ എക്സ്സ്റ്റൻസിനെ മനസ്സിലാക്കുന്നത്. എന്നുവച്ചാൽ, ഈ ലോകത്തെ ജീവനുള്ള സകലജീവികളെയും പോലെ ജീവനുള്ള ഒരു ജീവിയാണ് ഞാനും, ഒട്ടും സ്പെഷലല്ല. എവലൂഷന്റെ ഭാഗമായി ഇവോൾവു ചെയ്ത് ഇങ്ങനെയായതാണ്. എനിക്ക് ആത്മാവില്ല, ഒരുദിവസം ഞാനും മരിക്കും, മരിച്ചുകഴിഞ്ഞാൽ പിന്നെ ഞാനില്ല. സ്വർഗമോ നരകമോ ദൈവമോ ഇല്ല. ബോധം എന്നതു ബ്രെയിനിലെ ചില ഇലക്ട്രിക് ഇംപൾസസ് മാത്രമാണ്.

എന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ എന്റെ ജീവിതത്തെ സ്വാധീനിക്കുന്നതിൽ എന്റെ പ്രവൃത്തികളുമായി ബന്ധമില്ല. കർമ്മ എന്നൊന്നില്ല. നല്ലതു ചെയ്താൽ ഭാവിയിൽ എനിക്കു നല്ലതു വരില്ല, ചീത്ത ചെയ്താൽ ദുരനുഭവങ്ങളും വരില്ല. ചരിത്രമോ ജീവിതമോ ഫെയറല്ല. നിങ്ങളനുഭവിക്കുന്ന അനീതിക്കു ദൈവമോ ചരിത്രമോ പകരം ചോദിക്കില്ല. ചിലപ്പോൾ പ്രൊബബിലിറ്റി എനിക്കനുകൂലമാകുന്നു, ചിലപ്പോൾ പ്രതികൂലമാകുന്നു എന്നല്ലാതെ ഭാഗ്യം എന്നൊന്നില്ല. ജീവിതത്തിലെ ദുഃഖങ്ങൾക്കും സന്തോഷങ്ങൾക്കും തമ്മിൽ ഒരു ബന്ധവുമില്ല. ജീവിതത്തിനു പ്രത്യേകിച്ച് ഒരർത്ഥവുമില്ല.

ഇങ്ങനെയൊക്കെയാണു ഞാൻ കരുതുന്നത്. എന്നാലും ഒരു യുക്തിവാദിയെന്നു സ്വയം വിശേഷിപ്പിക്കാനെനിക്കു താത്പര്യമില്ല. ഞാനൊരു ലിബെറൽ സെക്യുലറിസ്റ്റാണ്.

കാര്യങ്ങളൊക്കെ ഇങ്ങനെയല്ലായിരുന്നുവെങ്കിൽ, അതായതു നീതിമാനായ ഒരു ദൈവം ഉണ്ടായിരുന്നുവെങ്കിൽ, അനീതികൾക്കു പകരം ചോദിക്കാൻ ദൈവമോ ചരിത്രമോ ഉണ്ടായിരുന്നുവെങ്കിൽ, നല്ലതു ചെയ്താൽ നല്ലതു സംഭവിക്കുമായിരുന്നെങ്കിൽ, കഷ്ടതകൾക്കു പ്രതിഫലമായി സന്തോഷമുണ്ടായിരുന്നുവെങ്കിൽ, മരണത്തെ അതിജീവിക്കുന്ന ഒരാത്മാവുണ്ടായിരുന്നെങ്കിൽ, ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടായിരുന്നെങ്കിൽ...