#സിനിമ

ഫഹദ് ഫാസിൽ: ഭാഗ്യങ്ങൾ വിലയിരുത്തണ്ട, ചുമ്മാ ആസ്വദിക്കുക

ഫഹദ് ഫാസിലിന്റെ ആദ്യ സിനിമയായ ‘കൈയെത്തും ദൂരത്ത്‘ പിതാവായ ഫാസിലിന്റെ സംവിധാനത്തിൽ ഇറങ്ങുമ്പോൾ ദാണ്ടെ ഒരു താരപുത്രൻ കൂടി എന്ന വികാരമായിരുന്നു മനസിൽ. പടം എട്ടു നിലയിൽ പൊട്ടിയപ്പോൾ തെല്ലൊന്നു സന്തോഷിച്ചു എന്നു പറഞ്ഞാലും കള്ളമാവില്ല.

2002ൽ ആണു സിനിമ ഇറങ്ങുന്നത്. അതു പൊട്ടി. അതോടെ ആ കാലുഷ്യവും പോയി. പിന്നെ ഫഹദ് ഫാസിൽ എന്ന താരപുത്രനെക്കുറിച്ചു ഓർത്തിട്ടേയില്ല. ഫാസിൽ പിന്നെയും ചില സിനിമകൾ ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെയും സുവർണ്ണകാലം കഴിഞ്ഞിരുന്നു.

ഫഹദ് ഫാസിലിനെ 2002ലേ മറന്നു. ‘മണിചിത്രത്താഴ്‘ പോലുള്ള സൂപ്പർ ഹിറ്റുകൾ പലതെടുത്ത ഫാസിലിനെയും ക്രമേണ മറന്നു. പല പുതിയ താരങ്ങൾ വന്നു, സംവിധായകന്മാർ വന്നു, സിനിമ കാണൽ തുടർന്നുകൊണ്ടേയിരുന്നു.