#സിനിമ

അപകടമുണ്ടാക്കി അതു മസ്തിഷ്കമരണമാക്കി അവയവക്കച്ചവടം: വൗ...വാട്ടെ ഭാവന സർജി!

സാധാരണ അവസ്ഥയില്‍ തന്നെ ഇതില്‍ ഇത്രയും റിസ്ക്‌ ഉണ്ടായിരിക്കെയാണു കൃത്രിമമായി അപകടങ്ങള്‍ ഉണ്ടാക്കി, വീണുകിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന വഴിയില്‍ തലക്കടിച്ച് മസ്തിഷ്കമരണം ഉണ്ടാക്കുന്ന മാഫിയ!

ഇതൊന്നും എല്ലാ ആശുപത്രിയിലും നടക്കുന്ന ഏര്‍പ്പാടല്ലല്ലോ. അതുപോലെ എവിടെയും തള്ളിയിട്ട് ആവര്‍ത്തിക്കാവുന്ന പരിപാടിയും. അപകടത്തില്‍പെട്ട ആളിനെ ഒരു വണ്ടിയില്‍ കയറ്റിയാല്‍ കൂടെ ആരും കയറില്ല എന്ന് ഉറപ്പു വരുത്താന്‍ എല്ലായിടത്തും പറ്റില്ല. അത് ഒത്തുവരുന്ന, അതായത് അപകടത്തിനു ദൃക്സാക്ഷിയായി ഒരാളിനെ കിട്ടുകയും, അയാള്‍ പിറകില്‍ വരുന്ന വാഹനത്തില്‍ ആളിനെ കയറ്റി വിടുകയല്ലാതെ കൂടെ കയറില്ല എന്ന് ഉറപ്പുള്ളതുമായ ഒരു സ്പോട്ടില്‍ നിന്നും വണ്ടിയില്‍ ആളിനെ കയറ്റി കിട്ടിയാല്‍ തന്നെ നിശ്ചിത സമയത്തിനുള്ളില്‍ ഉദ്ദേശിക്കുന്ന ആശുപത്രിയില്‍ കൊണ്ടെത്തിക്കണം. ഇതിനിടയില്‍ തലയ്ക്കടിച്ചു മസ്തിഷ്കമരണം ഉറപ്പുവരുത്തുകയും ചെയ്യണം. അത് ആരും കാണാനും പാടില്ല.

ഈ പ്രശ്നങ്ങളെയൊക്കെ മറികടന്ന് ഇതു സ്ഥിരം പരിപാടിയാക്കിയ ഒരു മാഫിയ ടീം. അവര്‍ ഓരോ ഓപ്പറേഷനും ഓരോ വണ്ടി വാങ്ങും. എന്നിട്ടു പരിപാടി കഴിഞ്ഞ് അതു കണ്ടം ചെയ്തു വില്‍ക്കാന്‍ മുന്‍ ഓണറുടെ അനുമതി തേടിയെത്തും. അത് എന്തിനാണു ഭായി? എന്റെ പേരിലുള്ള വാഹനം എനിക്ക് ആക്രിക്കു വില്‍ക്കാന്‍ മുന്‍ ഓണരുടെ സമ്മതിപത്രം?