#ബാങ്ക് സമരം

പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക; പൊതുമുതല്‍ സംരക്ഷിക്കുക

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

06 Aug, 2018

തൊഴിലാളികളോ കര്‍ഷകരോ അധ്വാനിച്ച് പണമുണ്ടാക്കുന്നവരാരുമാകട്ടെ അവര്‍ വരുമാനത്തില്‍ നിന്ന് കുറച്ചു പണം ഭാവിയിലേയ്ക്ക് സമ്പാദിക്കും. ഇത്തരം സമ്പാദ്യങ്ങള്‍ മിക്കവാറും എത്തുന്നത് ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ്, അതും രാജ്യത്തെ മിക്കവാറും പേര്‍ നിക്ഷേപിക്കുന്നത് പൊതുമേഖലാ ബാങ്കുകളിലെ അക്കൗണ്ടുകളിലാണു താനും. വിവാഹം, ഭവനനിര്‍മ്മാണം, ചികില്‍സ, വാര്‍ദ്ധക്യകാലം തുടങ്ങിയ ആവശ്യങ്ങളിലേയ്ക്കായിരിക്കും മിക്കവാറും പേര്‍ പണം നിക്ഷേപിക്കുന്നത്. ഇങ്ങനെ നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് തൊഴിലാളികള്‍ അവരവരെ തന്നെ ആശ്രയിക്കുന്നത് എന്തുകൊണ്ടാണ്?

സര്‍ക്കാര്‍ നല്‍കിവരുന്ന സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾ മുഖേനയോ ക്ഷേമ പദ്ധതികള്‍ മുഖാന്തിരമോ അടിസ്ഥാനാവശ്യങ്ങള്‍ നടത്താനാവില്ലെന്ന് അവര്‍ക്കറിയാം. 2018 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ 82.65 ലക്ഷം കോടിയിലേറെ രൂപ സാധാരണക്കാരുടെ ചെറു നിക്ഷേപമുണ്ട്. സാധാരണക്കാര്‍ അമിതലാഭം ലക്ഷ്യമാക്കി ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാറില്ല. അവര്‍ക്ക് വിശ്വാസം രാജ്യത്തേ പൊതുമേഖലാ ബാങ്കുകളേയാണ്. പണം അവിടെ സുരക്ഷിതമായിരിക്കും എന്നവര്‍ വിശ്വസിക്കുന്നു.

പൊതുമേഖലാ ബാങ്കുകള്‍ നിക്ഷേപകരുടെ സമ്പാദ്യം സംരക്ഷിക്കുന്നു