#മതരാഷ്ട്രീയം

295 Aയും അനുദിനം വഷളാവുന്ന വ്രണങ്ങളും

രഹന ഫാത്തിമ അറസ്റ്റ് ചെയ്യപ്പെട്ടു. എന്തിനു?

തത്വമസി എന്ന അടിക്കുറിപ്പോടെ രഹന തന്റെ ഫെയ്സ് ബുക്കിൽ കഴിഞ്ഞ സെപ്റ്റംബർ 30നു ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അയ്യപ്പഭക്തയുടെ വേഷത്തിൽ കറുപ്പുടുത്ത് രുദ്രാക്ഷമാലയും അണിഞ്ഞ് അവർ ഇരിക്കുന്നതാണു ചിത്രം. ഇത് തങ്ങളുടെ മതവികാരം വൃണപ്പെടുത്തി എന്നു പറഞ്ഞ് ശബരിമല സംരക്ഷണ സമിതിയാണു പരാതികൊടുത്തത്. അതിൻപ്രകാരം ഒക്റ്റോബർ 22നു പത്തനംതിട്ട പൊലീസ് അവർക്കെതിരെ കേസ് എടുക്കുകയായിരുന്നു.

പ്രസ്തുത കേസിൽ മുൻകൂർ ജാമ്യം തേടി അവർ ഒക്റ്റോബർ 30നു കോടതിയെ സമീപിക്കുന്നു. എന്നാൽ ഈ കഴിഞ്ഞ നവംബർ 16നു കോടതി അത് തള്ളുകയും മേൽനടപടികൾ എടുക്കാൻ പൊലീസിനു നിർദ്ദേശം നൽകുകയുമായിരുന്നു. അതേ തുടർന്നാണു പത്തനംതിട്ട പൊലീസ് അവരെ കൊച്ചിയിൽ നിന്നും അറസ്റ്റ് ചെയ്യുന്നത്.

295 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചാർത്തിയാണു അറസ്റ്റ്. എന്താണീ 295 എ? Deliberate and malicious acts, intended to outrage religious feelings of any class by insulting its religion or religious beliefs എന്നതാണു അതിന്റെ നിർവചനം.