#നവോത്ഥാനം

നവോത്ഥാനചർച്ചകളിൽ ഇടതുപക്ഷത്തിനെന്തു കാര്യം?

ചിത്രത്തിനു കടപ്പാട്: ഗുൽമോഹർ

നവോത്ഥാനം എന്നതു ഹിന്ദുത്വത്തിന്റെയോ, ഹിന്ദുത്വ ആചാര വിശ്വാസങ്ങളുടെയോ പുനരുദ്ധാരണമായിരുന്നില്ല, മറിച്ച് അവയുടെ ചോദ്യം ചെയ്യലായിരുന്നു.

അക്കാലത്തു പല നിലകളിൽ യാഥാസ്ഥിതിക ആചാര വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. അവയ്ക്ക് ഓരോന്നിനും ദൃഢമായ ഒരു ആശയ അടിത്തറയുണ്ടായിരുന്നു. ആധുനികത മുമ്പോട്ടു വച്ച തുല്യതാ, സ്വാതന്ത്ര്യ, സാഹോദര്യ വാദം മാനവികതയിൽ ഊന്നുന്നതായിരുന്നു. അതിൽ നിന്നും ഊർജ്ജം സ്വീകരിക്കുകയും തനതു പ്രായോഗിക അവസ്ഥകളോടു തനതു രീതിയിൽ പ്രതികരിക്കുകയും ചെയ്ത ജാതിവിരുദ്ധ പോരാട്ടങ്ങൾക്കും നാരായണഗുരുവിനെ പോലെയുള്ളവർ നിർമ്മിച്ച പ്രാദേശികവും, അംബേദ്കർ മുതൽ ഫൂലെവരെയുള്ളവർ പണിത ദേശീയവുമായ ഒരു ആശയ അടിത്തറ ഉണ്ടായിരുന്നു.