#ശബരിമല

ശബരിമല: എങ്കിൽ പിന്നെ ചരിത്രം

നട അടച്ചു. നടപടി തുടങ്ങി.

ഈ ഘട്ടത്തിലെങ്കിലും ആവേശവും വികാരവും വിട്ട് എന്തായിരുന്നു ശബരിമല പ്രശ്നം എന്ന് വസ്തുതാപരമായി, ചരിത്രപരമായി ഒരന്വേഷണം നടത്തേണ്ടതുണ്ട്.

ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കുന്നു എന്നാണല്ലോ ശബരിമലയിൽ നിന്ന് ആദ്യം ഉയർന്നുകേട്ട ആക്രോശം. അപ്പോൾ ആ ചാരമെന്താണ് എന്നൊന്നു പരിശോധിക്കപ്പെടേണ്ടതാണ്. അതെത്ര ചാരമാണ് എന്നപ്പോഴേ മനസ്സിലാവൂ.

ശബരിമലയെന്നല്ല കേരളത്തിലെ വലിയൊരു ശതമാനം അമ്പലങ്ങളും ഇന്നിവർ പറയുന്ന ‘ഹിന്ദു’വിന്റേതായിരുന്നില്ല. ഒന്നാമത് നാരായണഗുരു പറഞ്ഞപോലെ അങ്ങനെയൊരു ഹിന്ദുവേ ഉണ്ടായിരുന്നില്ല. പഞ്ചപ്രകാരക്ഷേത്രസങ്കൽപ്പമനുസരിച്ച് നിർമ്മിക്കപ്പെടുന്ന ജനപദ ഹിന്ദുക്ഷേത്ര നിർമ്മാണരീതിയിൽ പടുത്തുയർത്തപ്പെട്ട ക്ഷേത്രങ്ങളേയല്ല വനക്ഷേത്രങ്ങളായ ഇവയൊന്നും. ഇതെല്ലാം ബ്രാഹ്മണമതം കയ്യേറി കൈവശപ്പെടുത്തിയതാണ്. ഇതിന് അനേകം തെളിവുകളുണ്ട്. ഇപ്പോൾ അവയിലേക്ക് പോകുന്നില്ല. ആചാരത്തിന്റെ ചാരം വാരിക്കളയാനുള്ള കാര്യമേ എടുക്കുന്നുള്ളൂ.