#ശബരിമല

നുണകൾ കൊണ്ട് നാമം ജപിക്കുന്നവർ

സംഘപരിവാർ, കോൺഗ്രസ് സംയുക്താഭിമുഖ്യത്തില്‍ ഈ കഴിഞ്ഞ ഏതാനും വാരങ്ങളായി കേരളത്തിൽ നടന്നു വരുന്നത് നുണകളുടെ ഒരു അഖണ്ഡനാമജപയജ്ഞമാണ്. ശബരിമല ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഭക്തര്‍ക്കായി എന്ന നാട്യത്തിലാണ് ഇതെല്ലാം.

ഈ വിധി വന്ന അന്നു മുതല്‍ ഇന്നു വരെയായി ഉയര്‍ന്നുവന്ന നുണകളും നിലപാട് മാറ്റങ്ങളും മലക്കം മറിച്ചിലുകളും നോക്കിയാല്‍ ഇത് വ്യക്തമാകും. പരിവാര്‍ സംഘടനകളുടെ അനിഷേധ്യ നേതാവും സംഘപരിവാര്‍ ജനറല്‍ സെക്രട്ടറിയും  ആയ ഭയ്യാജി ജോഷിയില്‍ നിന്ന് തുടങ്ങാം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഏറ്റവും ആദ്യം ഉയര്‍ന്ന ശബ്ദങ്ങളിലൊന്നായിരുന്നു ജോഷിയുടെത്.

"എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവകാശമുണ്ട്. ശബരിമലയെ മാത്രം അതില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റില്ല. അതു കൊണ്ട് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ബഹുമാനിക്കേണ്ടതുണ്ട്".

ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം.