#നവോത്ഥാനം

നവോത്ഥാനം: വീണ്ടെടുപ്പിനൊരു രാഷ്ട്രീയ ആമുഖം

the inquisition device named Judas Cradle used for inquisition by Catholic church

29 Nov, 2018

undefined

ആമുഖം

കേരളീയ നവോത്ഥാനം എന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ നടന്ന ഒരു സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമാണു. നവോത്ഥാനകാലത്തിന്റെ ജ്ഞാനപരിസരത്തിൽ നിന്നും ലോകം ഇന്ന് ഒരുപാട് മുമ്പോട്ട് പോയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകൾ, രാഷ്ട്രീയ, സാംസ്കാരിക ദർശനങ്ങൾ, കലാസാഹിത്യ പ്രസ്ഥാനങ്ങൾ ഒക്കെയും ബഹുകാതം മുമ്പോട്ട് പോയിരിക്കുന്നു. അവിടെ നിന്നും ഒരു ദിവസം പൊടുന്നനേ യു-ടേൺ എടുത്ത് വീണ്ടും നവോത്ഥാനം, നവോത്ഥാന മൂല്യങ്ങൾ ഒക്കെയും ചർച്ചയാവുമ്പോൾ ഏത് പ്രോഗ്രസ്സിവ് ഇന്റെലക്ച്വലിനും സ്വാഭാവികമായും ഉണ്ടാവുന്ന ഒരു ചെടിപ്പുണ്ട്. പക്ഷേ പ്രശ്നം അതല്ല.