#നവോത്ഥാനം

വിമർശനങ്ങളാൽ തുളവീണു പൊളിയുമോ വനിതാമതിൽ?

03 Dec, 2018

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി വനിതാ മതിൽ വരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതിൽ ജനുവരി ഒന്നിനാണു സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  കേരളത്തിലെ വിവിധ നവോത്ഥാന സംഘടനകളുടെ യോഗം സർക്കാർ വിളിച്ചുകൂട്ടിയിരുന്നു. ആ യോഗത്തിൽനിന്നും ഉരുത്തിരിഞ്ഞതാണു  തീരുമാനം.

190 സമുദായ സംഘടനകളെ ക്ഷണിച്ചതിൽ 175ഓളം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എന്നാൽ എൻ എസ് എസ്, യോഗക്ഷേമ സഭ, ക്ഷത്രിയ സഭ പോലെയുള്ള കുറെ സംഘടനകൾ അതിൽനിന്നും വിട്ടുനിന്നു. ഇത്രയുമാണു വാർത്ത.

ലിംഗനീതി ഉയർത്തിപ്പിടിച്ചു കൊണ്ട് നവോത്ഥാന മൂല്യങ്ങളിൽ നിന്നുമുള്ള തിരിച്ചുപോക്കിനെതിരെ വനിതകളുടെ ഒരു പ്രതിരോധ വൻമതിൽ. കേൾക്കുമ്പോൾ ഏത് പുരോഗമനവാദിക്കും അനുഭാവം തോന്നുന്ന ആശയം. എന്നാൽ ഇതിനെതിരെയും നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.