#നവോത്ഥാനം

നവോത്ഥാനത്തിന്റെ സത്ത

നവോത്ഥാനം എന്നുവച്ചാല്‍ റെണയിസാൻസ് എന്നാണോ അര്‍ത്ഥം? അതോ റെഫൊർമേഷൻ എന്ന പരിവർത്തന ഘട്ടമോ? അതൊ റെണയിസാൻസിന്റെ ഭാഗമായ എന്‍ലൈറ്റന്‍മെന്റ് എന്ന് വിളിക്കുന്ന സംഗതിയോ? പതിവുപോലെ ഈ ചോദ്യത്തെയും മലയാളത്തിന്റെ ഭാഷാപരമായ പരിമിതികള്‍ എന്നു പറഞ്ഞ് ഉപേക്ഷിച്ചിട്ട് കാര്യമില്ല.

ലോകത്ത് ഒരിടത്തും നവോത്ഥാനം എന്നു പറഞ്ഞുകൊണ്ട് കൃത്യം ഒരു തിയതിയില്‍ തുടങ്ങി മറ്റൊരു തിയതി പൂര്‍ത്തിയായ ഒരു പ്രസ്ഥാനവും  ഉണ്ടായിരുന്നില്ല. അത് ഒരു അവ്യക്തമായി അടയാളപ്പെടുന്ന കാലഘട്ടത്തില്‍ നടന്ന നിരവധിയായ പരിഷ്കാരങ്ങള്‍, റിഫോംസ് വഴി ഒരു സമുഹത്തില്‍ ഉണ്ടായ ഭാവുകത്വ പരിണാമത്തെയാണ് സൂചിപ്പിക്കുന്നത്. അതിന് ഭൌതികമായി തന്നെ അടയാളപ്പെടുത്താവുന്ന കാരണങ്ങളും ഉണ്ടാവും. അവ അതാത് സമുഹങ്ങള്‍ക്കുള്ളില്‍ ഉരുവം കൊള്ളുന്നവയാകാം,  ബാഹ്യമായ കാരണങ്ങളും സ്വാധീനങ്ങളും ഉണ്ടാവാം. എന്നുവച്ചാല്‍ റിഫോര്‍മേഷന്‍ ഇല്ലാതെ റെണയിസാന്‍സ് ഇല്ല. എന്നാല്‍ റെണയിസാന്‍സ് റിഫോര്‍മേഷന്റെ പര്യായപദവുമല്ല. എൻലൈറ്റന്മെന്റ് എന്നത് തീരെയുമല്ല.