#നവോത്ഥാനം

നവോത്ഥാന ആത്മീയത

Picture Courtesy: Wiki Commons

വിശ്വാസത്തിലും ഭക്തിയില്‍ തന്നെയും ആത്മീയതയുടെ ധ്യാനാത്മകമായ ഒരു തലമുണ്ട്. അത്തരം ആത്മീയ ധ്യാനങ്ങള്‍ ശങ്കകളുടെ, ചോദ്യങ്ങളുടെ, ആത്മസംവാദങ്ങളുടെ ഒരു ധൈഷണിക കേന്ദ്രമായും പ്രവര്‍ത്തിക്കും. ചിന്തയില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തി അത് പിന്നെയും ചിന്തയില്‍ തന്നെ നിക്ഷേപിച്ച് പൊട്ടിയും പടര്‍ന്നും പിന്നെയും പിന്നെയും പൊട്ടിയും അതങ്ങനെ ഒരു കേന്ദ്രത്തില്‍നിന്ന് പലതിലേക്ക് വളര്‍ന്നു കൊണ്ടേയിരിക്കും.

ഭാരതീയ ആത്മീയതയ്ക്ക് കേവല ആസ്തികതയെക്കാള്‍ തത്വചിന്തയോടാണ് ആഭിമുഖ്യം എന്നു പറയുന്നത് അതുകൊണ്ടാണ്. കേവല വിശ്വാസം കേന്ദ്രമാക്കുന്ന ആത്മീയത സൃഷ്ടിവാദത്തിനു ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കും. പ്രപഞ്ചത്തിനാകെ സൃഷ്ടാവായ ഒരു ഏകദൈവം ഉണ്ട്. ആ ദൈവത്തിന്റെ പേര്‍ ഇന്നതാണ്. ദൈവം പ്രപഞ്ചത്തെ മാത്രമല്ല, അതിന്റെ നിലനില്‍പിനാവശ്യമായ രാഷ്ട്രിയ, സാമുഹ്യ, സാംസ്കാരിക വ്യവസ്ഥകളും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ സമ്പൂര്‍ണ്ണമായി വിശ്വസിക്കുക എന്നതല്ലാതെ മനുഷ്യന്‍ മറ്റൊന്നും ചെയ്യേണ്ടതില്ല എന്ന് അവ വാദിക്കുന്നു.

ശ്രീരാമകൃഷ്ണ പരമഹംസർ