#സമരം

ഹർത്താൽ ഇൻ ദ റെഡ് ബുക്ക്

ഹർത്താലെന്നാൽ താഴിട്ടു പൂട്ടുക എന്നർത്ഥം. ഇന്ത്യയിലെ ജാതീയ തൊഴിൽ മേഖല പൊതുവായൊരു ചന്തസ്ഥലത്തേക്കു പരിണമിച്ചു വന്നിരുന്ന കാലത്തു സ്വാതന്ത്ര്യസമരത്തിന്റെ വിവിധ തുറവുകളിൽ പെട്ട രാഷ്ട്രീയ നേതാക്കൾ ഈ ജനതയെ ബോധപൂർവ്വം അണിനിരത്തിയ ഒരു സമരമാർഗ്ഗമാണത്.

കച്ചവടത്തിന്റെ റദ്ദാക്കൽ കൊണ്ടു ഭരണകൂടത്തിന്റെ സ്ഥായിയായ പ്രവർത്തനത്തെയും വരുമാനത്തെയും കുറച്ചു കൊണ്ടുള്ള ഒരു സമർദ്ദതന്ത്രം എന്ന നിലയ്ക്ക് അതൊരു വിജയകരമായ രാഷ്ട്രീയതന്ത്രമായിരുന്നു എന്നു പറയാം. താഴിടുന്നവർക്ക്, ഇടീപ്പിക്കുന്നവർക്ക് ഒരു ദിവസത്തെ കൂലി നഷ്ടമാവുമ്പോൾ ഭരണകൂടത്തിനും അതിന്റെ പിണിയാളുകൾക്കും വലിയ തോതിലുള്ള ഒറ്റനഷ്ടം സംഭവിക്കും. അനുബന്ധമായി അക്രമമോ മറ്റോ നടന്നാൽ അതു പരിഹരിക്കാനും പിന്നീടു കാര്യങ്ങൾ ക്രമപ്പെടുത്താനുമുള്ള പാടു വേറെയും.

ആധുനിക രാഷ്ട്രീയസമ്മർദ്ദങ്ങൾ അടിസ്ഥാനപരമായി പൊതുസ്ഥലത്തു നടക്കുന്ന ഒരു വിലപേശൽ തന്നെയാണല്ലൊ.

ഹർത്താലുകൾ