#നവോത്ഥാനം

ട്രാൻസ് യുവതികളും നൈഷ്ഠിക ബ്രഹ്മചര്യം മുടക്കുമോ?

യുവതീപ്രവേശനം പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം മുടക്കും എന്നാണല്ലോ വെപ്പ്. ട്രാൻസ് യുവതികളും ഈ പ്രതിസന്ധി ജനിപ്പിക്കുമോ?

വിഷ്ണുവിന്റെ മോഹിനി അവതാരം വീണ്ടുമൊന്നു കാണണം എന്ന പരമേശ്വരന്റെ ആഗ്രഹപ്രകാരം അതു പുനരവതരിച്ചപ്പോൾ ഉണ്ടായ ഉദ്ധാരണത്തിൽ നിന്നും ജനിച്ചത് എന്നും ഒരൈതീഹ്യമുണ്ട് ഇപ്പോൾ ധർമ്മശാസ്താ, അയ്യപ്പൻ എന്നൊക്കെ പലതായി പിരിഞ്ഞും വിലയം കൂടിയും വിവാദങ്ങളിൽ നിലനിൽക്കുന്ന ദൈവസങ്കല്പത്തിന്.

അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിൽ ഒരു തീർപ്പു കല്പിക്കണമെങ്കിൽ കോടതിക്കു വീണ്ടും ആദ്യം മുതൽക്ക് ഐതീഹ്യമാല, താന്ത്രിക അനുഷ്ഠാന പുസ്തകം ഒക്കെ തപ്പിയിറങ്ങേണ്ടിവരും എന്ന് ഉറപ്പ്.

‘ഞാൻ മറിയക്കുട്ടി‘ എന്ന സിനിമയിൽ ട്രാൻസ് യുവതിയായ മറിയക്കുട്ടിയുടെ പിന്നാലെ കൂടിയ ഒരു പുരുഷനോട് അവൾ ചോദിക്കുന്നത് തന്നെ കല്യാണം കഴിക്കാമോ എന്നാണ്. പൂർണ്ണമായും ഒരു സ്ത്രീയല്ലെങ്കിലും ഒരു പുരുഷനെ ലൈംഗികമായി തൃപതിപ്പെടുത്താൻ തനിക്കു കഴിയും എന്ന് മേരിക്കുട്ടി ഉറപ്പു കൊടുക്കുന്നു. വെറുതേ നേരമ്പോക്കിനാണെങ്കിൽ തനിക്കു വേറെ പണിയുണ്ട് എന്നും.