#നവോത്ഥാനം

മലയാളി ലിംഗനീതിയുടെ കാവൽ മാലാഖ? എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?

23 Dec, 2018

ഏറ്റവും അടുത്ത ദിവസം തന്നെ ഒരു സ്ത്രീ ശബരിമലയിൽ കയറി ശബരിമല വിഷയം അങ്ങനെയങ്ങ് ഇല്ലാതായി പോകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. എന്തെന്നാൽ ശബരിമലയും അവിടേയ്ക്കുള്ള യുവതിപ്രവേശനവിധിയും മല്ലു സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്ക്കു നേർക്കു വച്ച ഒരു മാഗ്നിഫയിങ് ലെൻസ് ആയിരുന്നു.

എന്തുകൊണ്ടു സാക്ഷരത ഏറ്റവും അധികമുള്ള ഒരു സംസ്ഥാനത്തു ബസ്സിൽ സഞ്ചരിക്കാൻ സ്ത്രീകൾ സേഫ്റ്റിപിന്നുമായി പോകേണ്ടി വരുന്നു? എന്തുകൊണ്ട് ഇത്രയും ഉയർന്ന സ്ത്രീവിദ്യാഭ്യാസമുള്ള ഒരു സംസ്ഥാനത്തു സ്ത്രീകൾ ആർത്തവാശുദ്ധി പോലുള്ള പതിനഞ്ചാം നൂൂറ്റാണ്ടിലെ ആചാരങ്ങൾക്കായി തെരുവിലിറങ്ങുന്നു?

ഇത്തരം പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ശബരിമല വിഷയം നിർദ്ധാരണം ചെയ്താൽ ലഭിക്കും.

നവോത്ഥാനവും ലിംഗനീതിയും