#നവോത്ഥാനം

വനിതാമതിലിനോടൊരു ചോദ്യം? പെണ്ണേ, ആരാട്ടിത്തെളിച്ചു നിന്നെ?

എന്തിനാ വന്നേ?

എന്തിനാ ഈ പരിപാടി?

ബാനറും പ്ലക്കാർഡും ഒക്കെയായി വനിതാമതിലിൽ പങ്കെടുക്കാൻ വന്ന സ്ത്രീകളോടാണ് ഈ ലൈനിലുള്ള ചോദ്യങ്ങൾ. അവിടെ തീരുന്നില്ല. പത്തരമാറ്റു ചോദ്യം പിന്നാലെ വരുന്നുണ്ട്.

ഇതുകൊണ്ട് നവോത്ഥാനം വരുമൊ? (തിരിച്ചും മറിച്ചും ചോദ്യം, മതിൽ കൊണ്ടു നവോത്ഥാനം വരുമോ, എങ്കിൽ നവോത്ഥാനം കൊണ്ടു മതിലും വരണ്ടെ...ആഹ...)