#നവോത്ഥാനം

“നായർ സ്ത്രീകളെ മാറുമറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ?“

06 Jan, 2019

മന്നം ജയന്തിയായിരുന്നു കഴിഞ്ഞ ദിവസം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മന്നത്തു പത്മനാഭന്റെ നിസ്തുല സംഭാവനകൾ ആദരവോടെ ഓർക്കേണ്ട ദിനം.

ആചാരങ്ങൾ തകർന്നാൽ നാടു ചെകുത്താൻ കൊണ്ടുപോകുമെന്നു പറയുന്നവർക്കും അതിലെ പെണ്ണുങ്ങൾക്കും  ആകാവുന്നതാണാ ഓർമ്മ. നിങ്ങൾ വ്യാഖ്യാനിക്കുന്നതു ശരിയെങ്കിൽ 1931 മുതൽക്കേ ഈ നാട്ടിൽ ചെകുത്താനൊരു അഡ്വക്കേറ്റ് ഉണ്ടായിരുന്നു.

1931ൽ അദ്ദേഹം നടത്തിയ കോട്ടയ്ക്കൽ പ്രസംഗത്തെക്കുറിച്ചുള്ള ഓർമ്മ പുതുക്കലാണു ശബരിമലയിലെ യുവതീപ്രവേശനം യാഥാർത്ഥ്യമായ ഈ സന്ദർഭത്തിൽ അയാൾക്കു നൽകേണ്ട ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി.