#നവോത്ഥാനം

സെന്റിമെന്റൽ പത്രക്കുറിപ്പുകൊണ്ടൊന്നും കാര്യമില്ല, കണ്ടരരേ..

08 Jan, 2019

തമാശയും പരിഹാസവും മാറ്റിവെച്ചു ചിന്തിച്ചാൽ താഴമൺ തന്ത്രിയുടെ പത്രക്കുറിപ്പിൽ അവശേഷിക്കുന്നതു തിരിച്ചറിവുകളാണ്. ഒന്നാമത്തെ കാര്യം അദ്ദേഹത്തിനു സുപ്രിംകോടതിയെയും കോടതിവിധിയെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.

ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച തന്ത്രിയുടെ പരമാധികാരത്തെ സ്ഥാപിക്കുന്നതിന് അദ്ദേഹം ആശ്രയിക്കുന്നത് "അനവധി സുപ്രീകോടതി വിധി"കളെയാണ്. സ്വന്തം ഭാഗം ന്യായീകരിക്കാനും സ്ഥാപിക്കാനും ആണെങ്കിൽപ്പോലും കോടതി എന്ന സ്ഥാപനത്തെ അദ്ദേഹത്തിന് ആശ്രയിക്കേണ്ടി വരുന്നു.

താന്ത്രികവിധിയ്ക്കും പരശുരാമനിയോഗത്തിനും മേലെയാണു കോടതി എന്നു വ്യക്തമാക്കാൻ അദ്ദേഹത്തിനു മനസിലാകുന്ന മറ്റൊരുദാഹരണം കൂടി പറയാം. താഴമൺ കുടുംബത്തിലെ പിന്തുടർച്ചക്കാരൻ ഫ്ലാറ്റുകേസിൽപ്പെട്ട കാര്യം അദ്ദേഹം മറക്കാനിടയില്ല. ബിസി നൂറാം ആണ്ടോളം പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്നിട്ടും ആ സംഭവത്തിന്റെ പേരിൽ മേപ്പടിയാൻ ശബരിമല ഡ്യൂട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടു. ഇയാളെ തിരിച്ചെടുക്കാൻ താഴമൺ സംഘം ഒരു ദേവപ്രശ്നം തട്ടിക്കൂട്ടിയിരുന്നു.

ദേവഹിതത്തിന്റെ പേരു പറഞ്ഞു ടിയാനെ തിരിച്ചെടുക്കാനുള്ള നീക്കവും തടഞ്ഞതു കോടതിയാണ്, കേരള ഹൈക്കോടതി.