#നവോത്ഥാനം

ആർത്തവമല്ല, നവോത്ഥാനമല്ല, ബിസിനസാണു ചക്കരേ, ചക്കരക്കുടം....

ശബരിമല വിഷയത്തിൽ ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകൾ നീക്കുവാനായി ശബരിമല തന്ത്രി ഇറക്കിയ പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു:

“AD.55 വരെ നിലയ്ക്കലായിരുന്ന താഴമൺമഠത്തിനു ശബരിമലതന്ത്രം BC100 ലാണു നൽകപെട്ടത്. അതു ശ്രീ പരശുരാമ മഹർഷിയാൽ കല്പിച്ചതുമാണ്. താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ്, ദേവസ്വംബോർഡ് നിയമിക്കുന്നതല്ല.“

ഇതാണു രാഷ്ട്രീയ ഊതിവീർപ്പിക്കലുകളും സുവർണ്ണാവസര രാഷ്ട്രീയവും മാറ്റിവച്ചാൽ ശബരിമല പ്രശ്നത്തിന്റെ കാതൽ. “താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ്, ദേവസ്വംബോർഡ് നിയമിക്കുന്നതല്ല.”എന്നുവച്ചാൽ പുതിയ സംവരണചട്ടങ്ങളൊക്കെ അനുസരിച്ചുകൊണ്ടു ദേവസ്വം ബോഡ് നടത്തുന്ന നിയമനങ്ങളിൽ ശബരിമല പെടില്ല എന്ന്. കാരണം അതൊരു പ്രത്യേക വിശ്വാസമാണ്.

ആ പ്രത്യേകപദവിക്ക് ഒരു ബലം എന്ന നിലയിലാണു പരശുരാമ മഹർഷിയുടെ കല്പനയുമായി ബന്ധപ്പെട്ട കഥ. പുള്ളി ശബരിമലയ്ക്കു തന്ത്രിയെ തിരഞ്ഞുനടക്കവേ മേപ്പടി കുടുംബത്തിൽ പിറന്ന സഹോദരന്മാരെ കണ്ടുമുട്ടിയെന്നും “കൊമ്പിറ്റൻസി” പരിശോധിക്കാനായി നടത്തിയ ടെസ്റ്റിൽ ഒരാൾ ജലത്തിനു മുകളിലൂടെയും മറ്റേയാൾ അതിനെ വകഞ്ഞുമാറ്റി തറയിലൂടെയും നടന്നുപോയി ടെസ്റ്റ് പാസ്സായി. ഇത് ആധാരമാക്കിക്കൊണ്ടാണു തുടർവിചാരങ്ങളെങ്കിൽ അതിൽ യുക്തിയുടെ ഒരു തരിയെങ്കിലും പ്രയോഗിക്കുന്നവരെ തല്ലണ്ടേ?