#നവോത്ഥാനം

ദേശീയതയും മുസ്ളിം നവോത്ഥാനവും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലുണ്ടായ മലയാളഭാഷാ നവോത്ഥാനം, ‘ദേശീയത’യുടെ വളര്‍ച്ചയുമായിക്കൂടി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ബംഗാളിയിലും ഹിന്ദിയിലും ഉര്‍ദുവിലും മറാത്തിയിലുമടക്കം പല ഇന്ത്യൻ ഭാഷകളിലും ഇതേ കാലയളവില്‍ സമാനമായ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഭാഷകള്‍ അതാതു പ്രദേശങ്ങളുടെ ദേശീയസ്വത്വങ്ങളെ ഉണര്‍ത്താനുള്ള ഉപകരണമായി മാറുകയും പൊതുവായ ഭാഷ സംസാരിക്കുന്നവര്‍ക്കു പൊതുവായ ചരിത്രം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള ഈ പ്രവണതയാണു പില്‍കാലത്തു ഭാഷാദേശീയതകള്‍ക്കുള്ള അംഗീകാരത്തിലും തദടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണങ്ങളിലുമെല്ലാം കലാശിച്ചത്.

‘നമ്മള്‍ മലയാളികള്‍’ എന്ന വികാരം കേരളത്തില്‍ ശക്തമായിത്തുടങ്ങുന്നതു മക്തി തങ്ങള്‍ ജീവിച്ച ഈ കാലഘട്ടത്തിലാണ്. മലയാളിക്കും മലയാളത്തിനും മഹത്തായ ഒരു ഭൂതകാലം വ്യാഖ്യാനിച്ചുണ്ടാക്കുവാനുദ്ദേശിച്ചുള്ള ഭാഷാ, ദേശ ചരിത്രങ്ങള്‍ അന്നാണു പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. പി.ഗോവിന്ദപിള്ളയുടെ ‘മലയാളഭാഷാ ചരിത്രം‘ (1881), പാച്ചു മൂത്തതിന്റെ ‘തിരുവിതാംകൂര്‍ ചരിത്രം‘ (1868) തുടങ്ങിയവയുടെ മലയാളി ദേശിയതയെ ഉദ്ദീപിപ്പിക്കാനുള്ള പദ്ധതി പ്രകടമായിരുന്നു. ഐക്യകേരള പ്രസ്ഥാനത്തിന്റെ അല്‍പം വിദൂരമായ വേരുകള്‍ ഇവിടെ കണ്ടെത്താവുന്നതാണ്.

മക്തി തങ്ങള്‍ ഈ വികാരത്തോടു താദാത്മ്യം പ്രാപിച്ച ഒരാളായിരുന്നുവെന്നതു വളരെ ശ്രദ്ധേയമായ ഒരു വസ്തുതയാണ്. അദ്ദേഹത്തിന്റെ രാജഭക്തിയും ദേശാഭിമാനവും അവസാനിപ്പിക്കുന്ന ഭാഗത്ത് ഇങ്ങനെ കാണാം: